നേത്രരോഗ ഔഷധങ്ങളുടെ വിപണിയില്‍ ശക്തമാകുന്നു, ഈ ഓഹരിയില്‍ മുന്നേറ്റ പ്രതീക്ഷ

ഫാര്‍മ, കെമിക്കല്‍സ് മേഖലയില്‍ 46 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള കമ്പനിയാണ് ജെ.ബി കെമിക്കല്‍സ് & ഫാര്‍മസ്യുട്ടിക്കല്‍സ് ലിമിറ്റഡ് (JB Chemicals & Pharmaceuticals). ചില ഔഷധ വിഭാഗങ്ങളില്‍ വ്യവസായ വളര്‍ച്ചയെക്കാള്‍ മെച്ചപ്പെട്ട വളര്‍ച്ച നേടാന്‍ കഴിഞ്ഞിട്ടുണ്ട്. സ്വിസ് കമ്പനിയായ നൊവാര്‍ട്ടീസില്‍ നിന്നും 10 നേത്ര ഔഷധങ്ങള്‍ ഏറ്റെടുക്കാന്‍ ധാരണയായി. ഇതോടെ അതിവേഗം വളരുന്ന നേത്ര രോഗ ഔഷധങ്ങളുടെ വിപണിയില്‍ ശക്തമാകാന്‍ കമ്പനിക്ക് സാധിക്കും.

1. 2019-20 മുതല്‍ 2022-23 വരെയുള്ള കാലയളവില്‍ ആഭ്യന്തര ബിസിനസില്‍ 27% സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് കൈവരിക്കാന്‍ സാധിച്ചു. വരുമാനം 797 കോടി രൂപയില്‍ നിന്ന് 1,640 കോടി രൂപയായി ഉയര്‍ന്നു. ഇന്ത്യന്‍ ഫാര്‍മ വിപണിയില്‍ മികച്ച 25 കമ്പനികളില്‍ അതിവേഗം വളരുന്ന സ്ഥാപനം.

2. മരുന്നുകള്‍ക്ക് ലഭിക്കുന്ന കുറിപ്പടികളില്‍ 15-ാമത്തെ സ്ഥാനം ലഭിച്ചിട്ടുണ്ട്. 2500ല്‍ അധികം മെഡിക്കല്‍ പ്രതിനിധികള്‍ (Medical Rep) പ്രവര്‍ത്തിക്കുന്നുണ്ട്.

3. 2023-24 ആദ്യ പകുതിയില്‍ വരുമാനത്തില്‍ 12% വാര്‍ഷിക വളര്‍ച്ച കൈവരിച്ച് 1,778 കോടി രൂപയായി. ആഭ്യന്തര ബിസിനസില്‍ 970 കോടി രൂപ വരുമാനം ലഭിച്ചു (+14 %). അന്താരാഷ്ട്ര ബിസിനസില്‍ 808 കോടി രൂപ ലഭിച്ചു (+9 %).

4. ഡിസംബര്‍ 2023 മുതല്‍ മൂന്ന് വര്‍ഷത്തേക്ക് സ്വിസ് കമ്പനിയായ നൊവാര്‍ട്ടീസിന്റെ 10 നേത്ര ഔഷധങ്ങള്‍ വില്‍ക്കാനുള്ള കരാറായി. ഇതിന്റെ വിപണി വികസനത്തിനായി 125 കോടി രൂപ മുടക്കും. ഡിസംബര്‍ 2026ന് മുന്‍പായി 964 കോടി രൂപ നല്‍കി ഈ ഔഷധങ്ങള്‍ സ്വന്തമാക്കും. ഇന്ത്യയില്‍ നേത്ര രോഗങ്ങളില്‍ വന്‍ വര്‍ധന ഉണ്ടാകുന്നത് കൊണ്ട് ഈ ജനറിക് മരുന്നുകളുടെ ഏറ്റെടുക്കല്‍ ജെ.ബി കെമിക്കല്‍സിന് നേട്ടമാകും. നിലവില്‍ 4,300 കോടി രൂപയുടെ നേത്ര ഔഷധങ്ങളാണ് ഇന്ത്യയില്‍ വിറ്റഴിയുന്നത്. അതില്‍ 6-7% വിപണി വിഹിതം ജെ.ബി കെമിക്കല്‍സിനുണ്ട്.

5. വിവിധ ചികിത്സാ വിഭാഗത്തില്‍ 10 ഔഷധ ബ്രാന്‍ഡുകള്‍ ഏറ്റെടുത്തതില്‍ 8 എണ്ണം കഴിഞ്ഞ 3 വര്‍ഷത്തില്‍ 10-20% സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് കൈവരിച്ചിട്ടുണ്ട്.

6. കഴിഞ്ഞ 4 വര്‍ഷമായി നിഫ്റ്റി ഫാര്‍മ സൂചികയെക്കാള്‍ മികച്ച ആദായം നല്‍കാന്‍ ഈ ഓഹരിക്ക് സാധിച്ചിട്ടുണ്ട്. പ്രവര്‍ത്തന ക്യാഷ് ഫ്‌ളോ 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 421 കോടി രൂപയായി (മുന്‍ വര്‍ഷം 279 കോടി രൂപ). അധികം വൈകാതെ കടം ഇല്ലാത്ത കമ്പനിയാകും. ഏറ്റെടുക്കലുകള്‍ക്ക് പണം ചെലവായെങ്കിലും ഉപയോഗപ്പെടുത്തിയ മൂലധനത്തില്‍ നിന്നുള്ള ആദായം 20 ശതമാനത്തില്‍ അധികം നേടാന്‍ കഴിഞ്ഞിട്ടുണ്ട്.

7. സിലാക്കാര്‍, മെട്രോജില്‍, റാന്റ്റാക്ക് എന്നി ഔഷധബ്രാന്‍ഡുകളുടെ ഫ്രാഞ്ചൈസ് ബിസിനസില്‍ മികച്ച പുരോഗതി ഉണ്ട്. ഫോര്‍മുലേഷന്‍സ്, കരാര്‍ അടിസ്ഥാനത്തില്‍ വികസനം, ഔഷധ നിര്‍മാണം തുടങ്ങിയ ബിസിനസുകളിലും മികച്ച വളര്‍ച്ച കൈവരിച്ചു.

ഇന്ത്യന്‍ ഔഷധ വിപണി 8-1 % വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിലും കൂടിയ വളര്‍ച്ച ജെ.ബി കെമിക്കല്‍സിന് നേടാന്‍ സാധിക്കുമെന്ന് കരുതുന്നു.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)

ലക്ഷ്യ വില - 1,800 രൂപ

നിലവില്‍ വില- 1,602 രൂപ

Stock Recommendation by Prabhudas Lilladher

(Equity investing is subject to market risk. Always do your own research or consult a financial expert before investing)

Related Articles
Next Story
Videos
Share it