വികസനവും ഏറ്റെടുക്കലുമായി മുന്നോട്ട്, ഈ ഓഹരി നിക്ഷേപത്തിന് പരിഗണിക്കണോ?

1975ൽ പ്രവർത്തനം ആരംഭിച്ച ഇന്ത്യയിലെ പ്രമുഖ ഗ്രേ, വൈറ്റ് സിമന്റ് നിർമാതാക്കളാണ് ജെ.കെ സിമന്റ്. 2023-24 ഡിസംബർ പാദത്തിൽ മെച്ചപ്പെട്ട പ്രവർത്തന ഫലം പുറത്തുവിടുകയും വികസന പദ്ധതികൾ നടപ്പാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ ഓഹരിയിൽ പ്രതീക്ഷ വർധിച്ചിട്ടുണ്ട്.

1. 2023-24 ഡിസംബർ പാദത്തിൽ വരുമാനം 18 ശതമാനം വർധിച്ച് 2,690 കോടി രൂപയായി. നികുതിക്കും പലിശക്കും മുൻപുള്ള ലാഭം (EBITDA)147 ശതമാനം വർധിച്ച് 608 കോടി രൂപയായി. EBITDA മാർജിൻ 4.6 ശതമാനം വർധിച്ച് 22.6 ശതമാനമായി.

2. ഒരു വർഷം മുൻപ് പ്രവർത്തനം ആരംഭിച്ച മധ്യപ്രദേശിലെ പന്ന എന്ന സ്ഥലത്തെ ഉത്പാദന കേന്ദ്രത്തിൽ ശേഷി വിനിയോഗം 90 ശതമാനമായി. ഇവിടുത്തെ ക്ലിങ്കർ ശേഷി വർധിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

3. ഫെബ്രുവരിയിൽ ഒഡീഷയിൽ 90 കോടി രൂപ ചെലവിൽ രണ്ടു നിർമാണ കേന്ദ്രങ്ങൾ ഉള്ള സിമന്റ് കമ്പനിയെ ഏറ്റെടുത്തു.

4. കഴിഞ്ഞ വർഷങ്ങളിൽ വികസന പ്രവർത്തനവും മാർക്കറ്റിംഗ് തന്ത്രങ്ങളും കോവിഡ് പ്രതിസന്ധി തരണം ചെയ്യാൻ സഹായിച്ചു. 2018-19 മുതൽ 2021-22 കാലയളളിൽ 12 ശതമാനം സംയുക്‌ത വാർഷിക വളർച്ച കൈവരിക്കാൻ സാധിച്ചു. അതേ സമയം സിമന്റ് മേഖലയ്ക്ക് മൊത്തത്തിൽ രണ്ട് ശതമാനം വളർച്ചയാണ് നേടാൻ കഴിഞ്ഞത്.

5. 2022-23 മുതൽ 2025-26 വരെയുള്ള കാലയളവിൽ വരുമാനത്തിൽ 14 ശതമാനം, EBITDA യിൽ 28 ശതമാനം എന്നിങ്ങനെ സംയുക്‌ത വാർഷിക വളർച്ച കൈവരിക്കാമെന്ന് പ്രതീക്ഷിക്കുന്നു.

6. മധ്യ ഇന്ത്യയിൽ 60 ലക്ഷം ടൺ ഉത്‌പാദന ശേഷി വർധിപ്പിക്കും. അതിൽ മധ്യപ്രദേശിലെ പന്നയിൽ 33 ലക്ഷം ടൺ ശേഷി വർധിപ്പിക്കുന്നു. 2025-26ൽ വികസന പ്രവർത്തനങ്ങൾ പൂർത്തിയാകും.

7. മൂലധന ചെലവ് വർധിച്ചത് മൂലം കമ്പനിയുടെ കടം ഉയർന്നിട്ടുണ്ട്. അറ്റ കടം 3,300 കോടി രൂപയായി. മൊത്തം മൂലധന ചെലവ് 1,200 കോടി രൂപ പ്രതീക്ഷിക്കുന്നു.

8. ഡിസംബർ പാദത്തിൽ ഗ്രേ സിമന്റ് ശേഷി വിനിയോഗം 75 ശതമാനമായി. 41.5 ലക്ഷം ടൺ സിമന്റ് ഉത്പാദിപ്പിച്ചു.

വികസന പദ്ധതികളിലൂടെയും മികച്ച വിപണന തന്ത്രങ്ങൾ നടപ്പാക്കിയും ഊർജ ഉപയോഗത്തിൽ കാര്യക്ഷമത കൈവരിച്ചും കമ്പനിക്ക് ലാഭക്ഷമത വർധിപ്പിക്കാൻ സാധിച്ചു.

നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)

ലക്ഷ്യ വില- 5,050 രൂപ

നിലവിൽ വില- 4504 രൂപ.

Stock Recommendation by Motilal Oswal Financial Services.

(Equity investing is subject to market risk. Always do your own research or consult a financial expert before investing)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it