മികച്ച വളര്‍ച്ച നേടി കേരള എഫ്.എം.സി.ജി കമ്പനി; ഈ ഓഹരി പരിഗണിക്കാം

പ്രമുഖ എഫ്.എം.സി.ജി (അതിവേഗം വിറ്റഴിയുന്ന ഉത്പന്നങ്ങള്‍) കമ്പനിയായ ജ്യോതി ലാബ്സിന് വില്‍പ്പനയില്‍ മുന്നേറ്റം നടത്താന്‍ സാധിച്ചതിനാല്‍ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനത്തില്‍ 10.9 ശതമാനം വര്‍ധന രേഖപ്പെടുത്തി. 2,757 കോട രൂപയാണ് വരുമാനം. ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം ധനം ഓണ്‍ലൈനില്‍ 2023 മെയ് 19ന് നല്‍കിയിരുന്നു. (Stock Recommendation by Geojit Financial Services). അന്നത്തെ ലക്ഷ്യ വില മറികടന്ന് ജനുവരി 24ന് 52 ആഴ്ച്ചത്തെ ഉയര്‍ന്ന വിലയായ 553.95 രൂപയില്‍ ഓഹരി എത്തി. തുടര്‍ന്ന് ഇടിവ് ഉണ്ടായി.

1. മൊത്തം വിറ്റുവരവിന്റെ 76 ശതമാനം വിഹിതം നേടുന്നത് ഫാബ്രിക്ക് കെയര്‍, ഡിഷ് വാഷ് വിഭാഗത്തില്‍ നിന്നാണ്. ഈ രണ്ടു വിഭാഗങ്ങളില്‍ യഥാക്രമം 10 ശതമാനം, 6 ശതമാനം എന്നിങ്ങനെ ബിസിനസ് വളര്‍ച്ച നേടാന്‍ സാധിച്ചു.
2. മാര്‍ഗോ സോപ്പ് വില്‍പ്പനയില്‍ വര്‍ധനയുണ്ടായത് കൊണ്ട് പേഴ്സണല്‍ കെയര്‍ വിഭാഗത്തില്‍ 18 ശതമാനം വളര്‍ച്ച നേടാന്‍ സാധിച്ചു. എന്നാല്‍ ഗാര്‍ഹിക കീടനാശിനികളുടെ വിഭാഗത്തില്‍ വളര്‍ച്ച 10 ശതമാനം കുറഞ്ഞു. വടക്ക്, കിഴക്ക് വിപണികളില്‍ വില്‍പ്പന കുറഞ്ഞതാണ് കാരണം.
3. ഹെന്‍കോ, ഉജാല ബ്രാന്‍ഡുകള്‍ക്ക് മികച്ച മുന്നേറ്റം നടത്താന്‍ കഴിഞ്ഞിട്ടുണ്ട്. പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കാനും ബ്രാന്‍ഡിംഗ് ശക്തിപ്പെടുത്താനും കമ്പനി ശ്രമിക്കുന്നുണ്ട്.
4. ബ്രാന്‍ഡുകള്‍ ശക്തമാക്കാനും വിതരണം വര്‍ധിപ്പിക്കാനും നടപടികള്‍ സ്വീകരിക്കും. മൊത്തം വരുമാനത്തിന്റെ 8-9 ശതമാനം പരസ്യ പ്രചാരണ ചെലവുകള്‍ക്ക് വിനിയോഗിക്കും. ഇത് ബ്രാന്‍ഡുകളെ ശക്തമാക്കാന്‍ സഹായിക്കും.
5. ശക്തമായ ബാലന്‍സ് ഷീറ്റും ക്യാഷ് ഫ്‌ളോയും കമ്പനിക്ക് കരുത്ത് നല്‍കുന്നു. 2023-24ല്‍ നികുതിക്കും പലിശയ്ക്കും മറ്റും മുന്‍പുള്ള ലാഭം (EBITDA) 51.9 ശതമാനം വര്‍ധിച്ച് 480 കോടി രൂപയായി. EBITDA മാര്‍ജിന്‍ 6.6 ശതമാനം വര്‍ധിച്ച് 480 കോടി രൂപയായി.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം-വാങ്ങുക (Buy)
ലക്ഷ്യ വില- 478 രൂപ
നിലവില്‍ വില- 393.50 രൂപ
Stock Recommendation by Geojit Financial Services.

(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക.)

Related Articles
Next Story
Videos
Share it