ഉത്പാദന ശേഷി വര്‍ധിപ്പിച്ച് ടൈല്‍ വമ്പന്‍, ഈ ഓഹരി കുതിക്കാം!

ഇന്ത്യയിലെ ഏറ്റവും വലിയ സെറാമിക്ക്, വിട്രിഫൈഡ് ടൈലുകളുടെ നിര്‍മാതാക്കളും ലോകത്തെ എട്ടാമത്തെ വലിയ ടൈല്‍ നിര്‍മാതാക്കളുമാണ് കജാരിയ സെറാമിക്‌സ് (Kajaria Ceramics). വിവിധ സംസ്ഥാനങ്ങളിലായി ഏഴ് ഉത്പാദന കേന്ദ്രങ്ങളുണ്ട്. ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം ധനം ഓണ്‍ലൈനില്‍ 2023 ഒക്ടോബര്‍ 26ന് നല്‍കിയിരുന്നു. അന്ന് ലക്ഷ്യ വില 1,454 രൂപയായിരുന്നു. (Stock Recommendation by ICICI Securities ). 2023 ഡിസംബര്‍ 19ന് 1,418 രൂപ വരെ ഉയര്‍ന്നെങ്കിലും പിന്നീട് വിലയിടിവ് ഉണ്ടായി. നിലവില്‍ ഈ ഓഹരി ആകര്‍ഷകമാവുകയാണ്.

1. റിയല്‍ എസ്റ്റേറ്റ്, നിര്‍മാണ മേഖലയില്‍ ആവശ്യകത വര്‍ധിച്ചത് കൊണ്ട് 2023-24 ആദ്യ മൂന്ന് പാദങ്ങളില്‍ വില്‍പ്പന 7 ശതമാനം വര്‍ധിച്ച് 785.7 ലക്ഷം ചതുരശ്ര മീറ്ററായി വര്‍ധിച്ചു. ഉത്പാദനം 2 ശതമാനം വര്‍ധിച്ച് 606.3 ലക്ഷം ചതുരശ്ര മീറ്ററായി.
2. ടൈല്‍ ഉത്പാദന ശേഷി 2023-24ല്‍ 6 ശതമാനം വര്‍ധിച്ച് 864.7 ദശലക്ഷം ചതുരശ്ര മീറ്ററായി വര്‍ധിച്ചു. ഗുജറാത്തില്‍ 60 ദശലക്ഷം ചതുരശ്ര മീറ്റര്‍ ഉത്പാദന ശേഷിയുള്ള ടൈല്‍ കമ്പനി ഏറ്റെടുത്തു. ആഭ്യന്തര ടൈല്‍ വ്യവസായത്തെക്കാള്‍ 5-6 ശതമാനം കൂടുതല്‍ വളര്‍ച്ച കൈവരിക്കാനാണ് ലക്ഷ്യം.
3. 2023-24 മുതല്‍ 2025-26 വരെ ഉള്ള വില്‍പ്പനയില്‍ 11 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു.
4. ചെങ്കടലിലെ പ്രതിസന്ധി കഴിഞ്ഞ മാസങ്ങളില്‍ ടൈല്‍ കയറ്റുമതിയെ ബാധിച്ചിട്ടുണ്ട്. കടത്തുകൂലി സഞ്ചാര സമയം വര്‍ധിച്ചതും കമ്പനികള്‍ക്ക് പ്രയാസമായി. എങ്കിലും 2023 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി മൂല്യം 37 ശതമാനം വര്‍ധിച്ച് 1,560 കോടി രൂപയായി.
5. ശക്തമായ വിതരണ ശൃംഖല സ്ഥാപിക്കാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. മൊത്തം 1,840 വിതരണക്കാര്‍. നേപ്പാളില്‍ സംയുക്ത സംരംഭമായി ടൈല്‍ ഉത്പാദനം ആരംഭിച്ചിട്ടുണ്ട്.
6. ഊര്‍ജ ചെലവുകള്‍ കുറഞ്ഞത് കമ്പനിക്ക് നേട്ടമായി. സ്‌പോട്ട് എല്‍.എന്‍.ജി വില 44 ശതമാനം ഇടിഞ്ഞു എന്നാല്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില 3 ശതമാനം വര്‍ധിച്ചിട്ടുണ്ട്.
7. 2023-24 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ വരുമാനത്തില്‍ 11 ശതമാനം, നികുതിക്കും പലിശയ്ക്കും മറ്റും മുന്‍പുള്ള ആദായത്തില്‍ (EBITDA) 17 ശതമാനം ലാഭത്തില്‍ 20 ശതമാനം എന്നിങ്ങനെ സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം-വാങ്ങുക (Buy)
ലക്ഷ്യ വില- 1,600 രൂപ
നിലവില്‍ വില- 1,193.50 രൂപ
Stock Recommendation by Motilal Oswal Financial Services.

(Equity investing is subject to market risk. Always do your own research or consult a financial expert before investing)


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it