അതിവേഗം വികസിക്കുന്ന ആശുപത്രി ശൃംഖല, ഓഹരി 23% ഉയരാം

അത്യാധുനിക ചികിത്സ സൗകര്യങ്ങള്‍ ഉള്ള പ്രമുഖ ആശുപത്രി ശൃംഖലയാണ് കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (Krishna Institute of Medical Sciences). തെലങ്കാന, ആന്ധ്രാപ്രദേശ് കൂടാതെ മഹാരാഷ്ട്ര, കര്‍ണാടക എന്നി സംസ്ഥാനങ്ങളിലും സേവനങ്ങള്‍ വിപുലീകരിക്കുകയാണ്. മാര്‍ച്ച് രണ്ടാം വാരം ഈ ഓഹരിയില്‍ മുന്നേറ്റം ഉണ്ടായി, തുടര്‍ന്ന് തിരുത്തല്‍. നിലവില്‍ 23% വരെ ഓഹരി വില വര്‍ധിക്കാന്‍ സാധ്യത ഉണ്ട്, കാരണങ്ങള്‍ അറിയാം:

1. 4000 കിടക്കകള്‍ ഉള്ള ആശുപത്രി ശൃംഖല വികസനത്തിനായി മറ്റ് ആശുപത്രികള്‍ ഏറ്റെടുക്കുകയാണ്. മഹാരാഷ്ട്രയില്‍ നാഗ്പൂരില്‍ കിങ്സ്വേ എന്ന 334 കിടക്കകള്‍ ഉള്ള ആശുപത്രിയില്‍ 51% ഓഹരി പങ്കാളിത്തം കരസ്ഥമാക്കി. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഈ ആശുപത്രിയുടെ ബാക്കി ഓഹരികളും വാങ്ങാനാണ് ധാരണ. ഇവിടെ കിടക്കകളുടെ എണ്ണം 510 വരെ ഉയര്‍ത്താന്‍ സാധിക്കും. ഓങ്കോളജി റേഡിയേഷന്‍ പോലുള്ള പുതിയ വിഭാഗങ്ങള്‍ ആരംഭിക്കും. നിലവില്‍ ആശുപത്രി കിടക്കകളുടെ 55% ഉപയോഗപ്പെടുത്തുന്നുണ്ട്. 2023 -24 ല്‍ 65 ശതമാനമായി ഉയരും. അടുത്തുള്ള ജബല്‍പൂര്‍, റായ്പൂര്‍, ഭിലായ്, ഒറീസ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ചികിത്സ തേടി എത്തുന്നവരെ ആകര്‍ഷിക്കാന്‍ സാധിക്കും.

2. സെക്കന്തരാബാദ് സണ്‍ഷൈന്‍ ആശുപത്രിയില്‍ 40% കിടക്ക ശേഷി ഉപയോഗപ്പെടുത്തുന്നുണ്ട്. ഇത് 70 ശതമാനമായി ഉയര്‍ത്താന്‍ ശ്രമിക്കുന്നു. ഓര്‍ത്തോ, കാര്‍ഡിയോ വിഭാഗത്തിലാണ് കൂടുതല്‍ വരുമാനം. നിലവില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രി അത്യാധുനിക സംവിധാനങ്ങള്‍ ഉള്ള സ്വന്തം കെട്ടിടത്തിലേക്ക് മാറുകയാണ്. ഇതിലൂടെ വാടക ചെലവുകള്‍ കുറക്കാനും കൂടുതല്‍ സേവനങ്ങള്‍ നല്‍കാനും സാധിക്കും. പ്രമുഖ ഡോക്ടര്‍മാര്‍ പുതിയ കേന്ദ്രത്തില്‍ ജോലിക്ക് ചേരാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

3.ആന്ധ്ര, തെലങ്കാന മേഖലയിലെ ആശുപത്രികളും വികസിപ്പിക്കുകയാണ്. കൊണ്ടാപൂര്‍, വിശാഖപട്ടണം, അനന്തപൂര്‍, ഗച്ചിബൗളി തുടങ്ങിയ സ്ഥലങ്ങളില്‍ അധികമായി 700 ആശുപത്രി കിടക്കകള്‍ കൂടി 2024 -25 ഓടെ സജ്ജമാകും.

പുതിയ ചികിത്സ വിഭാഗങ്ങള്‍, മികച്ച ഡോക്ടര്‍മാരുടെ സേവനം, അത്യാധുനിക ചികിത്സ സൗകര്യങ്ങള്‍ ഉറപ്പാക്കി മറ്റ് ആശുപത്രികളെക്കാള്‍ മുന്നില്‍ എത്താനാണ് കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ശ്രമിക്കുന്നത്.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില 1660 രൂപ

നിലവില്‍ 1350

Equity investing is subject to market risk. Always do your own research before investing.

Stock Recommendation by Prabhudas Lilladher.

Related Articles

Next Story

Videos

Share it