ടേബ്ള്‍ വെയറിൽ പുതിയ തരംഗങ്ങൾ, ലാ ഒപ്പാല ആർ ജി ഓഹരികൾ വാങ്ങാം

ഇന്നത്തെ ഓഹരി: ലാ ഒപ്പാല ആർ ജി(La Opala RG Ltd)
  • 1988 ൽ ഒപ്പാല ഗ്ലാസ് ഇന്ത്യയിൽ ആദ്യമായി നിർമിച്ചുകൊണ്ട് പ്രവർത്തനം ആരംഭിച്ച ലാ ഒപ്പാല ആർ ജി (La Opala RG Ltd) ഇപ്പോൾ ലോകം അറിയപ്പെടുന്ന ടേബ്ള്‍ വെയർ (tableware) ബ്രാൻഡുകൾ സ്വന്തമായുള്ള കമ്പനിയാണ്.
  • അസ്ഥി ചാരം (bone ash) ചേർക്കാത്ത ലാ ഒപ്പാല പ്ലേറ്റുകൾ, ദിവ ബ്രാൻഡിൽ മൈക്രോ വേവിൽ ഉപയോഗിക്കാവുന്ന പാത്രങ്ങൾ, സോളിറ്റയർ ബ്രാൻഡ് പ്രീമിയംഗ്ലാസ്സുകൾ തുടങ്ങിയ പ്രീമിയം ഉൽപ്പനങ്ങൾ ഇപ്പോൾ എല്ലാ ഗൃഹങ്ങളിലും സാധാരമായിരിക്കുന്നു. സ്വന്തം ഉപയോഗത്തിനും, ഉപഹാരമായി നൽകാനും കൂടുതൽ പേർ തിരഞ്ഞെടുക്കുന്നത് ലാ ഒപ്പാലയാണ്.
  • 2021-22 ലെ നാലാം പാദത്തിൽ വിറ്റ് വരവ്‌ 24.87 % വർധിച്ച് 198.24 കോടി രൂപയായി. അറ്റാദായം 25.05 % ഉയർന്ന് 56.55 കോടി രൂപയായി.
  • നിലവിലുള്ള ഉൽപ്പാദന കേന്ദ്രത്തിൽ ജൂൺ മാസത്തിൽ ഉൽപ്പാദന ശേഷി ഉയർത്തി. ഇത് കൂടാതെ ബോറോസിലിക്കേറ്റ് ഗ്ലാസ്സ് ഉൽപ്പാദിപ്പിക്കുന്ന ഒരു യൂണിറ്റും സ്ഥാപിക്കാൻ പോകുന്നു. ഇത് അടുത്ത വർഷം മധ്യത്തോടെ പ്രവർത്തനം ആരംഭിക്കുമ്പോൾ ഇന്ത്യയിലെ ഒരേ ഒരു ബോറോസിലിക്കേറ്റ് (borosilicate) ഗ്ലാസ്സ് നിർമാണ കേന്ദ്രമായിരിക്കും. നിലവിൽ ക്രോക്കറി (crockery) നിർമാതാക്കൾ ബോറോസിലിക്കേറ്റ് ഗ്ലാസ്സുകളുടെ ആവശ്യം നിറവേറ്റാൻ ഇറക്കുമതി ചെയ്യുകയാണ്. ബോറോസിലിക്കേറ്റ് പ്ളാൻറ് ഉൽപ്പാദനം ആരംഭിച്ച് 2024-25 ൽ പരമാവധി 125 കോടി രൂപയുടെ വാർഷിക വരുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
  • നിലവിൽ 100 % ഉൽപ്പാദന ശേഷിയും ഉപയോഗപ്പെടുത്തുന്നുണ്ട്. 11,000 ടണ്ണിന്റെ അധിക വാർഷിക ഉൽപ്പാദന ശേഷിയും ഉപയോഗപ്പെടുതി തുടങ്ങിയിട്ടുണ്ട്.
  • കല്യാണ ചടങ്ങുകൾ വർധിക്കുന്നതും, കേറ്ററിംഗ് ബിസിനസ്സ് കൂടുന്നതും ലാ ഒപ്പാല ഉൽപ്പന്നങ്ങൾക്ക് ഡിമാൻറ്റ് വർധിപ്പിക്കും. കയറ്റുമതി വരുമാനം മൊത്തം വരുമാനത്തിന്റെ 15 ശതമാനത്തിൽ നിന്ന് 20 ശതമാനമായി ഉയർത്താൻ ശ്രമിക്കുന്നു. രാജ്യത്തെ വിതരണം ശക്തിപെടുത്തിയിട്ടുണ്ട്. മുൻ വർഷങ്ങളിൽ 14000 ഔട്ട് ലെറ്റുകളിൽ വിറ്റിരുന്ന സ്ഥാനത്ത് ഇപ്പോൾ 19000 ഔട്ട് ലെറ്റുകളിൽ ലാ ഒപ്പാല ഉൽപ്പനങ്ങൾ ലഭ്യമാണ്. അടുത്ത രണ്ടു വർഷത്തിൽ 27 % വരുമാന വർധനവ് പ്രതീക്ഷിക്കുന്നു.
  • ഇന്ത്യൻ വിപണിയിൽ ശക്തമായ ബ്രാൻഡ് സാന്നിധ്യവും, പുതിയ നൂതന സംരംഭങ്ങളും വർധിക്കുന്ന കയറ്റുമതിയും ലാ ഒപ്പാലയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുമെന്ന് കരുതാം.

നിക്ഷേപകർക്കുള്ള നിർദേശം : വാങ്ങുക (Buy)

ലക്ഷ്യ വില 400 രൂപ

നിലവിൽ 257 രൂപ

(Stock Recommendation by Nirmal Bang Research)

Next Story
Share it