Begin typing your search above and press return to search.
തീന്‍ മേശകളെ ആകര്‍ഷകമാക്കുന്ന ടേബിള്‍ വിയര്‍ കമ്പനി, ഓഹരി മുന്നേറ്റത്തില്‍
ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലായി മൊത്തം 3 ഉത്പാദന കേന്ദ്രങ്ങള്‍ ഉള്ള പ്രമുഖ ടേബിള്‍ വിയര്‍ കമ്പനിയാണ് ലാ ഒപ്പാല ആര്‍.ജി (La Opala RG Ltd). മൊത്തം വാര്‍ഷിക ഉത്പാദന ശേഷി 3.60 ലക്ഷം ടണ്‍. 2022ല്‍ സിതാര്‍ഗഞ്ചില്‍ (ഉത്തരാഖണ്ഡ്) പുതിയ ഉത്പാദന കേന്ദ്രം ആരംഭിച്ചു. 2022 ജൂണ്‍ 15ന് ധനം ഓണ്‍ലൈനില്‍ ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം നല്‍കിയിരുന്നു (Stock Recommendation by Nirmal Bang Research). അന്നത്തെ ലക്ഷ്യ വിലയായ 400 രൂപ ഭേദിച്ച് 2023 ആഗസ്റ്റ് 1ന് 52 ആഴ്ചത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 479.65 രൂപയിലെത്തി. തുടര്‍ന്ന് തിരുത്തലുണ്ടായെങ്കിലും ഈ ഓഹരിയില്‍ മുന്നേറ്റ സാധ്യത ഉണ്ട്:
1. ഉപഭോക്തൃ ചെലവ് കുറഞ്ഞത് കൊണ്ട് 2023-24 സെപ്റ്റംബര്‍ പാദത്തില്‍ വരുമാനം 34% വാര്‍ഷിക ഇടിവ് രേഖപ്പെടുത്തി 89 കോടി രൂപയായി. ഉത്സവകാല വാങ്ങലുകള്‍ ഉപഭോക്താക്കള്‍ ഡിസംബര്‍ പാദത്തിലേക്ക് മാറ്റിയതിനാല്‍ കമ്പനിയുടെ വരുമാനത്തില്‍ കുറവുണ്ടായി. നിലവിലുള്ള ഡിമാന്‍ഡ് കണക്കിലെടുത്താല്‍ 2023-24ല്‍ വരുമാനത്തില്‍ നേരിയ വര്‍ധന മാത്രമേ പ്രതീക്ഷിക്കുന്നു.
2. വില്‍പ്പന ദുര്‍ബലമായെങ്കിലും നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള (EBITDA) മാര്‍ജിന്‍ 38-40% നേടാന്‍ സാധിച്ചു. ഉത്പന്ന വിലകള്‍ 4% വര്‍ധിപ്പിച്ചും ഉത്പന്ന മിക്‌സ് (product mix) മെച്ചപ്പെടുത്തിയുമാണ് മാര്‍ജിന്‍ കൂടുതല്‍ നേടാന്‍ സാധിച്ചത്.
3. നിലവില്‍ ഉള്ള ഉല്‍പ്പാദന ശേഷി ഉപയോഗിച്ച് മെച്ചപ്പെട്ട പ്രക്രിയകള്‍ വഴി കൂടുതല്‍ ഉല്‍പ്പാദനം കൈവരിക്കാന്‍ ലക്ഷ്യമിടുന്നു. അതിനായി നാമമാത്രമായ അധിക മൂലധന ചെലവ് നേരിടും. ഇതിലൂടെ 5% വില്‍പ്പന വര്‍ദ്ധിപ്പിക്കാം.
4. ബോറോ സിലിക്കേറ്റ് ഉത്പന്ന വിപണിയിലേക്ക് കമ്പനി പ്രവേശിക്കും. 2024-25 ആദ്യ പാദത്തില്‍ ഉത്പാദന കേന്ദ്രം സജ്ജമാകും. പ്രഖ്യാപിച്ചിട്ടുള്ള ഉത്പാദന ശേഷി വര്‍ധനയിലൂടെ 750 കോടി രൂപ വരെ ഉയര്‍ന്ന വരുമാനം നേടാന്‍ സാധിക്കുമെന്ന് പ്രതീക്ഷ.
5. 2022-23 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍ വരുമാനത്തില്‍ 19%, EBITDA 18%, അറ്റാദായം 22% എന്നിങ്ങനെ സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
6. കഴിഞ്ഞ 2 വര്‍ഷം വിതരണ ശൃംഖല ശക്തിപെടുത്തിയിട്ടുണ്ട്. മൊത്തം വിതരണക്കാരുടെ എണ്ണം 200 ആയി. 20,000 റീറ്റെയ്ല്‍ സ്ഥാപനങ്ങള്‍ വഴി ലാ ഒപ്പാല ബ്രാന്‍ഡുകളായ നോവോ, ക്ളാസിക്, സോളിറ്റെയര്‍ ക്രിസ്റ്റല്‍, പേള്‍ കളക്ഷന്‍ തുടങ്ങിയവ വില്‍ക്കുന്നുണ്ട്. 30 രാജ്യങ്ങളിലേക്ക് കയറ്റുമതിയും ചെയ്യുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)
ലക്ഷ്യ വില - 520 രൂപ
നിലവില്‍ വില - 440 രൂപ
Stock Recommendation by Nirmal Bang Research.
(Equity investing is subject to market risk. Always do your own research or consult a financial expert before investing)
Next Story
Videos