ലോജിസ്റ്റിക്‌സില്‍ മൂല്യ വര്‍ധിത സേവനങ്ങളുമായി റ്റി.സി.ഐ-എക്‌സ്പ്രസ്; ഓഹരി മുന്നേറ്റത്തിന് സാധ്യത

എക്‌സ്പ്രസ് ലോജിസ്റ്റിക്‌സ് രംഗത്ത് മികവ് തെളിയിച്ച കമ്പനിയാണ് 1996 ല്‍ സ്ഥാപിതമായ റ്റി.സി.ഐ-എക്‌സ്പ്രസ് (TCI -Express Ltd). രാജ്യത്ത് 50,000 സ്ഥലങ്ങളില്‍ വിവിധ സേവനങ്ങള്‍ നല്‍കി വരുന്നു. ബി-ടു-ബി സേവനങ്ങളില്‍ നിന്നാണ് പരമാവധി ബിസിനസും ലഭിക്കുന്നത്. അടുത്തിടെ ഓഹരിയില്‍ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. തുടര്‍ന്നും 15% വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അവയിലേക്ക് നയിക്കുന്ന ഘടകങ്ങള്‍.

1. ഉപഭോക്തൃ അടിത്തറ ശക്തിപെടുത്താനായി ശാഖകളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ്. ഏപ്രില്‍ 2021 മുതല്‍ ഡിസംബര്‍ 2022 വരെ 73 പുതിയ ബ്രാഞ്ചുകള്‍.

2. റെയില്‍ എക്‌സ്പ്രസ്സ്, ഫാര്‍മ കോള്‍ഡ് ചെയിന്‍, സി 2 സി എക്സ്സ്പ്രസ്സ് തുടങ്ങിയ മൂല്യ വര്‍ധിത സേവനങ്ങള്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ആരംഭിച്ചു. റെയില്‍ എക്‌സ്പ്രസ്സ് ഉപഭോക്താക്കളുടെ എണ്ണം 250 ല്‍ നിന്ന് 1750 ആയി വര്‍ധിച്ചു. 10 റൂട്ടുകളുമായി ആരംഭിച്ച റയില്‍ എക്‌സ്പ്രസ്സ് 125 റൂട്ടുകളില്‍ ഇപ്പോള്‍ സേവനം നല്‍കുന്നുണ്ട്.

3. അടുത്ത അഞ്ചു വര്‍ഷത്തില്‍ 500 കോടി രൂപയുടെ മൂലധന ചെലവ് നടത്താന്‍ കമ്പനിയുടെ തീരുമാനം. ആധുനിക സോര്‍ട്ടിംഗ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും പുതിയ ശാഖകള്‍ ആരംഭിക്കാനും വേണ്ടിയാണു പണം ചെലവാക്കുന്നത്. ഓരോ വര്‍ഷവും 100 പുതിയ ശാഖകള്‍ ആരംഭിക്കാന്‍ ലക്ഷ്യമിടുന്നു.

4. 2022 -23 മുതല്‍ 2024 -25 കാലയളവില്‍ വില്‍പ്പനയില്‍ 9%, വരുമാനത്തില്‍ 11% അറ്റാദായത്തില്‍ 19% സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് നേടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

5. മാര്‍ച്ച് 2022 ഇന്ത്യയിലെ ആദ്യത്തെ പൂര്‍ണമായും സ്വയം പ്രവര്‍ത്തിക്കുന്ന (automated) ബി ടു ബി സോര്‍ട്ടിങ് കേന്ദ്രം ഗുരുഗ്രാമില്‍ 2 ലക്ഷം ചതുരശ്ര അടി സ്ഥലത്ത് ആരംഭിച്ചു. ഇതിലൂടെ ഒരു മണിക്കൂറില്‍ 15000 പാര്‍സല്‍ കെട്ടുകള്‍ കയറ്റാനും ഇറക്കാനും സാധിക്കും.

6. ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കും സേവനങ്ങള്‍ വര്‍ധിപ്പിച്ചു വരികയാണ്. ഈ മേഖലയില്‍ കൂടുതല്‍ ബിസിനസ് പ്രതീക്ഷിക്കുന്നു.

7. എക്‌സ്പ്രസ് ലോജിസ്റ്റിക്‌സ് രംഗത്ത് കടുത്ത മത്സരം നേരിടുന്നത് കൊണ്ട് പാര്‍സലുകള്‍ വേഗം എത്തിക്കാനായി ചെന്നൈ, നാഗ്പൂര്‍, കൊല്‍ക്കത്ത, മുംബൈ എന്നി വിടങ്ങളില്‍ വലിയ സോര്‍ട്ടിങ് കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില - 1750 രൂപ

നിലവില്‍ - 1,493 രൂപ


Stock Recommendation by Motilal Oswal Investment Services

Equity investing is subject to market risk. Always do your own research before investing.

Related Articles
Next Story
Videos
Share it