Begin typing your search above and press return to search.
ബസ്മതി അരി വിപണിയില്‍ മേധാവിത്വം, ഈ ഭക്ഷ്യക്കമ്പനി ഓഹരി ഇനിയും മുന്നേറാം
ബസ്മതി, സ്‌പെഷ്യാലിറ്റി അരികള്‍ വിപണനം ചെയ്യുന്ന പ്രമുഖ കമ്പനിയാണ് എല്‍.ടി ഫുഡ്‌സ് (LT Foods Ltd). ഈ കമ്പനിയുടെ സ്വന്തം ബ്രാന്‍ഡാണ് ദാവത്ത് ബസ്മതി അരി. ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം ധനം ഓണ്‍ലൈനില്‍ 2023 മാര്‍ച്ച് 22ന് നല്‍കിയിരുന്നു. അന്നത്തെ ലക്ഷ്യ വിലയായ 120 രൂപ മറികടന്ന് 2023 ഡിസംബര്‍ 5ന് 52 ആഴ്ചത്തെ ഉയര്‍ന്ന വിലയായ 234.45 രൂപയില്‍ എത്തി. തുടര്‍ന്ന് ലാഭമെടുപ്പില്‍ വില താഴ്ന്നു.
1. 2023-24 ഡിസംബര്‍ പാദത്തില്‍ വരുമാനം 9 ശതമാനം വര്‍ധിച്ച് 1,950 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ആദായം 52 ശതമാനം ഉയര്‍ന്ന് 153 കോടി രൂപയായി. നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള ലാഭം (EBITDA) 38 ശതമാനം വര്‍ധിച്ച് 246 കോടി രൂപയായി. EBITDA മാര്‍ജിന്‍ 3 ശതമാനം വര്‍ധിച്ച് 12.൩ ശതമാനമായി. കടത്തു കൂലി, ഉത്പാദന ചെലവ് എന്നിവ കുറഞ്ഞതും മാര്‍ജിന്‍ മെച്ചപ്പെടാന്‍ സഹായിച്ചു. ചെങ്കടലിലെ തടസങ്ങള്‍ ലോജിസ്റ്റിക്‌സ് ചെലവുകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. ഇതിന്റെ പ്രതിഫലനം 2024-25ലെ പ്രവര്‍ത്തന ഫലങ്ങളില്‍ കണ്ടേക്കും.
2. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ വിപണിയില്‍ ശക്തമാകാനായി ഗോള്‍ഡന്‍ സ്റ്റാര്‍ ട്രേഡിംഗ് എന്ന കമ്പനിയില്‍ 51 ശതമാനം ഓഹരി പങ്കാളിത്തം കരസ്ഥമാക്കിയിരുന്നു. ബാക്കി ഓഹരികള്‍ ജൂണ്‍ 2025ല്‍ വാങ്ങാനാണ് തീരുമാനം. ജാസ്മിന്‍ അരിയില്‍ അമേരിക്കന്‍ വിപണിയില്‍ ശക്തമാകാന്‍ ലക്ഷ്യമിട്ടാണ് കമ്പനിയെ ഏറ്റെടുത്തത്. 2023-24 ആദ്യ മൂന്ന് പാദങ്ങളില്‍ ഗോള്‍ഡന്‍ സ്റ്റാര്‍ കമ്പനിയുടെ വരുമാനം 480 കോടി രൂപയും ലാഭം 75 കോടി രൂപയുമാണ്.
3. ഇന്ത്യന്‍ ബസ്മതി അരി വിപണിയുടെ 30 ശതമാനം വിഹിതം നേടാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. വില്‍പ്പനശാലകളുടെ എണ്ണം 87,000ത്തില്‍ നിന്ന് 1.4 ലക്ഷമായി വര്‍ധിപ്പിക്കും. സാധാരണ അരിയുടെ കയറ്റുമതിയില്‍ നിയന്ത്രണം നടപ്പാക്കിയത് കൊണ്ട് ബസ്മതി അരിക്ക് ലോക വിപണിയില്‍ ഡിമാന്‍ഡ് വര്‍ധിച്ചു. അമേരിക്ക, യൂറോപ്പ്, മധ്യ കിഴക്ക് മേഖലകളിലായി 80 രാജ്യങ്ങളില്‍ എല്‍.ടി ഫുഡ്‌സ് ബസ്മതി സ്‌പെഷ്യാലിറ്റി അരികള്‍ കയറ്റുമതി ചെയ്യുന്നു.
4. കമ്പനിയുടെ വരുമാനത്തില്‍ 2023-24 മുതല്‍ 2025-26 കാലയളവില്‍ 12 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സംഭരണ ശാലകള്‍ വിപുലപ്പെടുത്തിയും വൈദ്യുതി ഉത്പാദിപ്പിച്ചും ഉത്പാദന ശേഷി വര്‍ധിപ്പിച്ചും കമ്പനി കൂടുതല്‍ വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
5. കൂടുതല്‍ വൈവിധ്യമായ ഉത്പന്നങ്ങള്‍ പുറത്തിറക്കിയും വിപണനം ശക്തിപെടുത്തിയും കമ്പനി കൂടുതല്‍ സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -ശേഖരിക്കുക (Accumulate)
ലക്ഷ്യ വില - 226 രൂപ
നിലവില്‍ വില - 196 രൂപ
Stock Recommendation by Geojit Financial Services.
(Equity investing is subject to market risk. Always do your own research or consult a financial expert before investing)
Next Story
Videos