Begin typing your search above and press return to search.
കേരളത്തിലെ ഈ എന്‍.ബി.എഫ്.സി ഓഹരിയുടെ വില 36 ശതമാനം ഉയര്‍ന്നേക്കാം
കേരളത്തിലെ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് 2022 -23 മാര്‍ച്ച് പാദത്തില്‍ സ്വര്‍ണ വായ്പ ആസ്തികള്‍ വര്‍ധിപ്പിച്ചു. മുന്‍ ത്രൈമാസത്തെക്കാള്‍ ആറ് ശതമാനം വര്‍ധന രേഖപ്പെടുത്തി. സ്വര്‍ണ വായ്പ ആദായം 22 ശതമാനമായി വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.കമ്പനിക്ക് എതിരെ സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിച്ച് ഇ ഡി ആരംഭിച്ച അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തത് കമ്പനിക്ക് നേട്ടമായി. ഈ സാഹചര്യത്തില്‍ മണപ്പുറം ഫിനാന്‍സ് ഓഹരി വില 36 ശതമാനം വര്‍ധിക്കാന്‍ സാധ്യത ഉണ്ട്, വിശദാംശങ്ങള്‍ നോക്കാം:
1. 2022 -23 മാര്‍ച്ച് പാദത്തില്‍ എകീകൃത അറ്റാദായം 60 ശതമാനം വര്‍ധിച്ച് 415 കോടി രൂപയായി. അറ്റ പലിശ വരുമാനം 25 ശതമാനം വര്‍ധിച്ച് 1,130 കോടി രൂപയായി.
2 . മണപ്പുറം ഫിനാന്‍സ് സ്വര്‍ണ വായ്പകള്‍ കൂടാതെ മറ്റ് വായ്പകള്‍ നല്‍കുന്നതും വര്‍ധിപ്പിക്കുകയാണ്. മൊത്തം വായ്പ ആസ്തികളില്‍ സ്വര്‍ണ ഇതര വായ്പകളുടെ പങ്ക് 44 ശതമാനമായി.
3. ഉപഭോക്താക്കളുടെ മൊത്തം സ്വര്‍ണ ശേഖരം 60 ടണ്ണായി വര്‍ധിച്ചു, സ്വര്‍ണ വായ്പ എടുത്തവരുടെ എണ്ണം 2.3 ദശലക്ഷം.
4. മൈക്രോ ഫിനാന്‍സ് വായ്പ ആസ്തികള്‍ 40 ശതമാനം വര്‍ധിച്ച് 9,300 കോടി രൂപയായി. വായ്പ ചെലവുകള്‍ 2.6 ശതമാനം വര്‍ധിച്ചു. എം. എസ്.എം.ഇ/വ്യക്തിഗത വായ്പകള്‍ 45 ബ്രാഞ്ചുകളിലൂടെ വിതരണം ചെയ്യുന്നു. നിലവിലെ വിതരണ സംവിധാനത്തില്‍ മൂന്ന് ഇരട്ടി ബിസിനസ് വര്‍ധിപ്പിക്കാന്‍ സാധിക്കും, അതിനാല്‍ മൈക്രോ ഫിനാന്‍സ് ബിസിനസിന് വേണ്ടി പുതിയ ബ്രാഞ്ചുകള്‍ തുറക്കുന്നില്ല. ഈ വിഭാഗത്തിലെ ആദായം 99.3 കോടി രൂപയായി വര്‍ധിച്ചു (മുന്‍ പാദത്തില്‍ 70.5 കോടി രൂപ). മൊത്തം വിതരണം ചെയ്ത വായ്പ 2998.7 കോടി രൂപ.
5. മൈക്രോഫിനാന്‍സ് വിഭാഗത്തിലും ഭവന വായ്പയിലും 35 ശതമാനം വീതവും എം.എസ്.എം.ഇ വിഭാഗത്തില്‍ 50 ശതമാനവും വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
6. വായ്പ തിരിച്ചടവ് മെച്ചപ്പെട്ടത് കൊണ്ട് അറ്റ നിഷ്‌ക്രിയ ആസ്തികള്‍ 1.15 ശതമാനമായി.
7. ഓണ്‍ലൈന്‍ സ്വര്‍ണ വായ്പ സേവനം, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ഓണ്‍ലൈന്‍ ആപ്പ് എന്നിവയുടെ പിന്‍ബലത്തില്‍ സ്വര്‍ണ വായ്പ രംഗത്ത് കൂടുതല്‍ ബിസിനസ് നേടാന്‍ സാധിക്കും.
8. ഗ്രാമീണ മേഖലയിലും ചെറിയ നഗരങ്ങളിലും ബിസിനസ് വികസിപ്പിക്കുന്നുണ്ട്. ഇത് വായ്പകളുടെ വിതരണം വര്‍ധിപ്പിക്കാന്‍ സഹായകരമാകും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില -150 രൂപ
നിലവില്‍ വില-110 രൂപ.
Stock Recommendation by Motilal Oswal Investment Services.
(Equity investing is subject to market risk. Always do your own research before investing)
Next Story
Videos