മുത്തൂറ്റ് ഫിനാന്‍സ്: വരുമാനം ഇടിഞ്ഞെങ്കിലും നിക്ഷേപകര്‍ക്ക് അവസരം

മുത്തൂറ്റ് ഫിനാന്‍സ് 2022 -23 സെപ്റ്റംബര്‍ പാദത്തില്‍ സാമ്പത്തിക ഫലം പുറത്തുവിട്ടത് ഇക്കഴിഞ്ഞ ദിവസമാണ്. വരുമാനത്തിലും, ആസ്തികളിലും, അറ്റാദായത്തിലും ഇടിവ് മുമ്പത്തെ പാദങ്ങളിലെ അപേക്ഷിച്ച് കുറവാണ് രേഖപ്പെടുത്തിയത്. അറ്റാദായം 12.8 % കുറഞ്ഞ് 867.2 കോടി രൂപയായി. അറ്റ പലിശ വരുമാനം 13.3 % കുറഞ്ഞ് 1572 കോടി രൂപയായി. അറ്റ പലിശ മാര്‍ജിനിലും ഇടിവുണ്ട്. 2.42 % ഇടിവോടെ അറ്റ പലിശ മാര്‍ജിന്‍ -11 % ആയി.

മുത്തൂറ്റ് ഫിനാന്‍സിന്റെ പ്രവര്‍ത്തന ചെലവ് 2.8 % വര്‍ധിച്ച് 452.2 കോടി രൂപയായി.മൊത്തം വരുമാനം 13.6 % കുറഞ്ഞ് 1600 കോടി രൂപയായി. സ്വര്‍ണ വായ്പയില്‍ 3.3 % വര്‍ധനവ് ഉണ്ടായിട്ടുണ്ട് , 56501 കോടി രൂപ. കൈകാര്യം ചെയ്ത് ആസ്തിയുടെ മൂല്യം (assets under management) 3.8 % വര്‍ധിച്ച് 57200 കോടി രൂപയായി.
ശുഭ സൂചകങ്ങള്‍
അതേസമയം സജീവമായ മൊത്തം ഉപഭോക്താക്കളുടെ എണ്ണം 3.8 % വര്‍ധിച്ച് 5.2 ദശലക്ഷമായി. കൂടുതല്‍ ശാഖകള്‍ സ്ഥാപിക്കുക വഴി 2022 -23 ല്‍ കമ്പനി ആസ്തിയില്‍ 10 % വളര്‍ച്ച പ്രതീക്ഷിക്കുന്നു. 150 പുതിയ ബ്രാഞ്ചുകള്‍ തുടങ്ങാന്‍ റിസര്‍വ് ബാങ്ക് അനുമതി ലഭിച്ചിട്ടുമുണ്ട്. അതില്‍ 24 എണ്ണം ആരംഭിച്ചു കഴിഞ്ഞു.
വിപണിയിലെ പ്രതികൂല സാഹചര്യങ്ങള്‍ നേരിടാന്‍ 290 കോടി രൂപ മാറ്റിവെച്ചിരിക്കുകയാണ്. പുതിയ ഉപഭോക്താക്കളെ കണ്ടെത്താനും, ധന ചെലവുകള്‍ (financing cost) 8 ശതമാനത്തില്‍ നിര്‍ത്താനും സാധിക്കുമെന്ന് കമ്പനി കരുതുന്നു.
സ്വര്‍ണ വായ്പ ഒഴികെ ഉള്ള വായ്പകളില്‍ ജാഗ്രതയോടെ യാണ് മുന്നോട്ട് പോകുന്നത്. ഭവന വായ്പ 13.5 % കുറഞ്ഞെങ്കിലും വാണിജ്യ വായ്പകള്‍ 13 % വര്‍ധനവ് രേഖപ്പെടുത്തി. പലിശ വരുമാനം കുറയാന്‍ കാരണം കടുത്ത മത്സരം നേരിടുന്ന സാഹചര്യത്തില്‍ കുറഞ്ഞ ടീസര്‍ (teaser) നിരക്കുകള്‍ നല്‍കേണ്ടി വരുന്നതാണ്. പ്രതീകൂല വിപണിയിലും ബ്രാഞ്ച് വികസനം, സ്വര്‍ണ വായ്പ വര്‍ധനവ്, കൂടുതല്‍ ഉപഭോക്താക്കളെ കണ്ടെത്തിയും ബിസിനസ് മെച്ചപ്പെടുത്താമെന്ന് മുത്തൂറ്റ് ഫിനാന്‍സ് കരുതുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)
ലക്ഷ്യ വില - 1451
നിലവില്‍ - 1,075.50 രൂപ

(Stock Recommendation by Nirmal Bang Research )

(നിര്‍മല്‍ ബാംഗ് റിസര്‍ച്ചിന്റെ ഓഹരിനിര്‍ദേശ റിപ്പോര്‍ട്ട്. ധനത്തിന്റെ വ്യക്തിപരമായ അഭിപ്രായമല്ല)


Related Articles

Next Story

Videos

Share it