അഞ്ച് പതിറ്റാണ്ടുകളായി വിപണിയിൽ അജയ്യൻ, ഏഷ്യൻ പെയിൻറ്റ്സ് ഓഹരികൾ വാങ്ങാം

ഇന്നത്തെ ഓഹരി: ഏഷ്യൻ പെയിൻറ്റ്സ് (Asian Paints Ltd)
  • 1942 ൽ നാല് സുഹൃത്തുക്കൾ ചേർന്ന് പങ്കാളിത്ത ബിസിനസായി അന്നത്തെ പ്രമുഖ പെയിൻറ്റ് കമ്പനികളുമായി മത്സരത്തിന് തുടക്കം കുറിച്ച ഏഷ്യൻ പെയിൻറ്റ്സ് (Asian Paints Ltd) 1967 മുതൽ ഈ വിപണിയിൽ അജയ്യരായി തുടരുന്നു. പെയിൻറ്റുകൾ കൂടാതെ ഗൃഹാലങ്കാരത്തിനുള്ള വിവിധ ഉൽപ്പന്നങ്ങൾ, വീടിനും, വ്യക്തി ശുചിത്വത്തിനുള്ള ഉൽപ്പന്നങ്ങളും വിപണനം ചെയ്യുന്നുണ്ട്. അലങ്കാര കോട്ടിംഗുകളിൽ ലോകത്തെ 10 പ്രമുഖ കമ്പനികളിൽ ഒന്നാണ് ഏഷ്യൻ പെയിൻറ്റ്സ്. 15 രാജ്യങ്ങളിൽ സബ്സിഡിയറി കമ്പനികൾ സ്ഥാപിച്ച ഏഷ്യൻ പെയിൻറ്റ്സിന് 27 ഉൽപ്പാദന കേന്ദ്രങ്ങൾ ഉണ്ട്.
  • 2022 -23 ആദ്യ പാദത്തിൽ ഏകീകൃത വിറ്റുവരവ് 55 % വർധിച്ച് 8578.88 കോടി രൂപയായി. അറ്റാദായം 78.9 % വർധിച്ച് 1016.93 കോടി രൂപയായി. ബാത്ത് ഫിറ്റിംഗ് സ് ബിസിനസ് 120 % ഉയർന്ന് 117.99 കൊടി രൂപയായി., അടുക്കള ഉൽപ്പന്നങ്ങളുടെ ബിസിനസ് 68.3 % വർധിച്ച് 109.04 കോടി രൂപയായി.
  • ജൂൺ പാദത്തിൽ 10 പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറിക്കി, 5000 പുതിയ റീറ്റെയ്ൽ വിതരണക്കാരെ ചേർത്തു. ഡിയലർ ശൃംഖല വികസനം, വരാൻ പോകുന്ന കല്യാണ, ഉത്സവ കാലം എന്നിവ കാരണം ഏഷ്യൻ പെയിൻറ്റ്‌സിൻറ്റെ വിൽപ്പനയുടെ വളർച്ച ഇരട്ട അക്കത്തിലായിരിക്കും.
  • ക്രൂഡ് ഓയിൽ വിലകൾ മിതപ്പെട്ട സാഹചര്യത്തിൽ പണപ്പെരുപ്പം 2022-23 രണ്ടാം പകുതിയിൽ,കമ്പനിയെ ബാധിക്കില്ല. മൊത്തം മാർജിൻ 0.73 % വർധിച്ച് 37.7 ശതമാനമായി. നികുതിക്കും പലിശക്കും മുൻപുള്ള മാർജിൻ 1.72 % വർധിച്ച് 18 ശതമാനമായി. കഴിഞ്ഞ നാലു പാദങ്ങളിൽ ഉൽപ്പന്ന വിലകൾ 22 % വർധിപ്പിച്ചു, തുടർന്നും ഉൽപ്പാദന ചെലവ് വർധിക്കുന്നത് നേരിടാൻ വില ഉയർത്തും. ഇത്തരം നടപടികളിലൂടെ മൊത്തം മാർജിൻ 38 -40 ശതമാനമായി ഉയർത്താൻ സാധിക്കും.
  • ശ്രീലങ്കയിലും, ഈജിപ്തിലും പ്രതിസന്ധികൾ നേരിട്ടെങ്കിലും അന്താരാഷ്ട്ര ബിസിനസ് 16 % വാർഷിക വളർച്ച കൈവരിച്ചു. ഉൽപ്പാദന ശേഷി വർധിപ്പിക്കാനായി 800 കോടി രൂപയുടെ മൂലധന നിക്ഷേപം 2022-23 നടത്തും. 2023-24, 24-25 ലും വരുമാനം 7 % വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
  • കഴിഞ്ഞ ത്രൈ മാസങ്ങളിൽ തുടർച്ചയായുള്ള വിൽപ്പന വർധനവ് ഉണ്ടായിട്ടുണ്ട്. പണപ്പെരുപ്പം നേരിടാൻ ഉൽപ്പന്ന വില വർധിപ്പിക്കാൻ സാധിക്കുന്നുണ്ട്. ഇത് കൂടാതെ ചെലവുകൾ നിയന്ത്രിക്കാൻ കഴിയുന്ന സാഹചര്യത്തിൽ കമ്പനിയുടെ മാർജിനും, വിപണി വിഹിതവും മെച്ചപ്പെടുമെന്ന് കരുതുന്നു.

നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy )

ലക്ഷ്യ വില 3502 രൂപ

നിലവിൽ 3263 രൂപ

(Stock Recommendation by Geojit Financial Services )Related Articles

Next Story

Videos

Share it