തീൻ മേശയിൽ ലൈവ് ഗ്രിൽ ആദ്യം തുടങ്ങിയ റെസ്റ്റോറന്റ്, ബാർബിക്യൂ നേഷൻ ഓഹരികൾ വാങ്ങാം

  • നിങ്ങൾക്ക് തിന്നാവുന്നതെല്ലാം എന്ന ആശയത്തോടെ 16 വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച ബാർബിക്യൂ നേഷൻ (Barbeque Nation Hospitality Ltd) നിലവിൽ 190 ഭക്ഷ്യ ഔട്ട് ലെറ്റുകൾ ഇന്ത്യയിൽ നടത്തുന്നുണ്ട് . കൂടാതെ യു എ ഇ യിൽ 5, മലേഷ്യയിലും, ഒമാനിലും ഓരോ ഭക്ഷണ ശാലകൾ സ്ഥാപിച്ചിട്ടുണ്ട്.
  • കാഷ്വൽ ഡൈനിംഗ് ശൃംഖല നടത്തുന്ന കമ്പനികളിൽ മുന്നിലാണ് ബാർബിക്യൂ നേഷൻ. ഓൺ ലൈൻ ഭക്ഷ്യ ബിസിനസിലും മികച്ച വളർച്ച കൈവരിച്ചു -മൊത്തം വരുമാനത്തിൻ റ്റെ 13 %. വടക്കേ ഇന്ത്യൻ കാഷ്വൽ ഡൈനിംഗ് വിപണിയുടെ 27 % ഓഹരി വിഹിതം കരസ്ഥമാക്കിയിട്ടുണ്ട്.
  • ഇറ്റാലിയൻ ഭക്ഷണം നൽകുന്ന 13 ഔട്ട് ലെറ്റുകൾ നടത്തുന്നുണ്ട് -ടൊസ്‌കാനോ എന്ന പേരിൽ 11, ലാ ടെറസ് (1), കോളാജ് (1) നടത്തുന്നുണ്ട്. കഴിഞ്ഞ 7 വർഷത്തിൽ ഭക്ഷണ ശാലകളുടെ എണ്ണം 4 ഇരട്ടിയായി. രാജ്യത്ത് ആദ്യമായി തീൻ മേശയിൽ ലൈവ് ഗ്രിൽ തുടങ്ങിയ സ്ഥാപനമാണ് ബാർബിക്യൂ നേഷൻ. ഇതിലൂടെ ഉപഭോക്താക്കൾക്ക് തന്നെ ഭക്ഷണം ഗ്രിൽ ചെയ്ത് കഴിക്കാം.
  • മെട്രോ നഗരങ്ങളിലും, ഒന്നാം നിര (Tier 1 ) നഗരങ്ങളിലുമാണ് കൂടുതൽ ഔട്ട് ലെറ്റുകൾ . ഉപഭോക്താക്കളെ ആകർഷിക്കുന്ന തരത്തിലാണ് ഭക്ഷണ ശാലകൾ രൂപ കൽപ്പന ചെയ്‌തിരിക്കുന്നത്‌. 70 % ഉപഭോക്താക്കളും ചുട്ട ഭക്ഷ്യ വിഭവങ്ങളാണ് ബാർബിക്യൂ നേഷനിൽ നിന്ന് കഴിക്കുന്നത്.
  • പ്രോടീൻ അധികം അടങ്ങിയ ഭക്ഷണങ്ങളാണ് ബാർബിക്യൂ നേഷനിൽ ലഭിക്കുന്നത് എന്നാൽ മറ്റ് കാഷ്വൽ ഡൈനിംഗ് ഔട്ട് ലെറ്റുകളിൽ കാർബോ ഹൈഡ്രേറ്റ്സ് കൂടുതൽ അടങ്ങിയ ഭക്ഷണമാണ് ലഭിക്കുന്നത്.
  • 2018-20 മുതൽ 2024 -25 കാലയളവിൽ കാഷ്വൽ ഡൈനിംഗ് വിപണി 18 % സംയുക്ത വാർഷിക വളർച്ച നിരക്ക് കൈവരിക്കും ബാർബിക്യൂ നേഷൻ റ്റെ മൊത്തം മാർജിൻ 65 -66 ശതമാനമാണ്. 2022 -23 ആദ്യപാദത്തിൽ വിറ്റുവരവ് 314.8 കോടി രൂപ യായിരുന്നു.
  • ചിക്കൻ വിലയിൽ 13 %, വിയറ്റ്നാമിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മീനിന് 20 % വിലവർധന ഉണ്ടായിട്ടുണ്ട്, എങ്കിലും മികച്ച മാർജിൻ നിലനിർത്താൻ സാധിച്ചു.
  • യുവാക്കളുടെ മാറുന്ന ഭക്ഷ്യ സങ്കൽപ്പങ്ങൾ, കാഷ്വൽ ഡൈനിംഗ് വിപണിയിലെ ഉയർന്ന വളർച്ച നിരക്ക്, മികച്ച ബ്രാൻഡിംഗ് എന്നിവയുടെ പിൻബലത്തിൽ ബാർബിക്യൂ നേഷന് സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാൻ സഹായകരമാകും.
നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)
ലക്ഷ്യ വില 1457 രൂപ
നിലവിൽ 1107 രൂപ
(Mildly Bullish) Stock Recommendation by IDBI Capital)


Related Articles

Next Story

Videos

Share it