സ്വന്തമായി 8 വിമാനങ്ങള്‍ ഉള്ള ലോജിസ്റ്റിക്‌സ് കമ്പനി; മികച്ച വളർച്ചാ സാധ്യത

പ്രമുഖ ചരക്ക് നീക്ക വിതരണ കമ്പനിയായ ബ്ലൂ ഡാര്‍ട്ട് എക്‌സ് പ്രസ് (Blue Dart Express Ltd) വികസനത്തിന്റെ പാതയിലാണ്. രണ്ട് പുതിയ വിമാനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി മൊത്തം 8 വിമാനങ്ങളാണ് എയര്‍ എക്‌സ്പ്രസ് വിഭാഗത്തില്‍ കമ്പനി വിന്യസിച്ചിരിക്കുന്നത്. അതിവേഗം വളരുന്ന ഇ-കോമേഴ്സ് വിഭാഗത്തില്‍ നിന്നാണ് മൊത്തം വരുമാനത്തിന്റെ 25 % ലഭിക്കുന്നത്. വരുമാനത്തിലും, മാര്ജിനിലും വര്‍ധനവുണ്ടായിട്ടുണ്ട് -ഈ സാഹചര്യത്തില്‍ ഓഹരിയില്‍ മുന്നേറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, വിശദാംശങ്ങള്‍ അറിയാം:

1. മൊത്തം 12,000 വാഹനങ്ങള്‍, 8 വിമാനങ്ങള്‍ എന്നിവയുടെ പിന്‍ബലത്തില്‍ 55,400 സ്ഥലങ്ങളില്‍ വിതരണം നടത്തുന്നുണ്ട്.

2. വ്യോമയാന ഇന്ധനത്തിന് വില കുറഞ്ഞത് കൊണ്ട് മാര്‍ജിന്‍ 13-14% നില നിര്‍ത്താന്‍ സാധിക്കുമെന്ന് കരുതുന്നു.

3 2022-23 മുതല്‍ 2024-25 കാലയളവില്‍ വരുമാനത്തില്‍ 14%, നികുതി, പലിശക്കും മറ്റും മുന്‍പുള്ള വരുമാനത്തില്‍ (EBITDA) 21%, അറ്റാദായത്തില്‍ 28% സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

4. ഉപരിതല ലോജിസ്റ്റിക്‌സ് വിഭാഗത്തില്‍ നിന്ന് മൊത്തം വരുമാനത്തിന്റെ 35% ലഭിക്കുന്നുണ്ട്. ഈ വിഭാഗത്തില്‍ ശക്തമായ ഇരട്ട അക്ക വളര്‍ച്ച ഉള്ളതിനാല്‍ വരുമാനം ഇനിയും വര്‍ധിക്കും.

5. ഇ-കൊമേഴ്സ് വിഭാഗത്തില്‍ മികച്ച വളര്‍ച്ച ഉണ്ടായിട്ടുണ്ട്. 2022-23 ല്‍ 400 കോടി പാഴ്‌സല്‍ എന്ന നാഴികക്കല്ലാണ് ഈ വിഭാഗത്തില്‍ കമ്പനി പിന്നിട്ടത്. 2022-23 ഒരു ഓഹരിക്ക് 30 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്.

6. വളര്‍ച്ചാ സാധ്യത ഉള്ള 1000 രണ്ടാം നിര, മൂന്നാം നിര നഗരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ 1,024 പിന്‍ കോഡുകളിലേക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്.

7. രൂപയുടെ മൂല്യത്തില്‍ ഉണ്ടാകുന്ന വ്യതിയാനം എയര്‍ എക്‌സ്പ്രസ് ബിസിനസിനെ ബാധിച്ചേക്കാം. വ്യോമയാന ഇന്ധനത്തിന് വില വര്‍ധനവ് ഉണ്ടായാല്‍ മാര്‍ജിനെ ബാധിക്കാം.

8. ഡിജിറ്റല്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തിയും കൂടുതല്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ബിസിനസ് വര്‍ധിപ്പിച്ചും സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം- വാങ്ങുക (Buy)

ലക്ഷ്യ വില- 8,250 രൂപ

നിലവില്‍- 7,400 രൂപ

Stock Recommendation by Motilal Oswal Financial Services


Related Articles

Next Story

Videos

Share it