Begin typing your search above and press return to search.
വായ്‌പയിൽ 18 % വരെ വളർച്ച പ്രതീക്ഷിക്കുന്നു, സിറ്റി യൂണിയൻ ബാങ്ക് ഓഹരികൾ നോക്കാം
- 1904 ൽ തമിഴ് നാട്ടിൽ കുംഭകോണം ആസ്ഥാനമായി സ്ഥാപിതമായ പഴയ സ്വകാര്യ വാണിജ്യ ബാങ്കാണ് സിറ്റി യൂണിയൻ ബാങ്ക്. 16 സംസ്ഥാനങ്ങൾ, 3 കേന്ദ്ര ഭരണ പ്രദേശങ്ങളിലായി 727 ബ്രാഞ്ചുകൾ സ്ഥാപിച്ചിട്ടുണ്ട്. ആധുനിക ഐ ടി സംവിധാനങ്ങൾ, മൊബൈൽ ബാങ്കിംഗ്, സോഷ്യൽ മീഡിയ ബാങ്കിംഗ് തുടങ്ങിയവ നടപ്പാക്കിയിട്ടുണ്ട്.
- കോവിഡ് വ്യാപനത്തെ തുടർന്ന് ബിസിനസിൽ ഇടിവ് ഉണ്ടായെങ്കിലും, 2022 -23 ജൂൺ പാദത്തിൽ മൊത്തം നിഷ്ക്രിയ ആസ്തികൾ 5.59 % നിന്ന് 4.65 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്ക്രിയ ആസ്തി 3.49 % നിന്ന് 2 .89 ശതമാനമായി. അറ്റ പലിശ വരുമാനം 17 % വർധിച്ച് 525 കോടി രൂപയായി. അറ്റാദായം 30 % വർധിച്ച് 173 കോടി രൂപയിൽ നിന്ന് 225 കോടി രൂപയായി . ഉപഭോക്താക്കളുടെ നിക്ഷേപങ്ങൾ (deposits) 9 % വർധിച്ച് 48,772 കോടി രൂപയായി.
- ആസ്തിയിൽ നിന്നുള്ള ആദായം കൊവിഡിന് മുൻപുള്ള നിലയിൽ (1.5 %) എത്തുമെന്ന് പ്രതീക്ഷിക്കുന്നു. 2021 -22 മുതൽ 2023 -24 കാലയളവിൽ വായ്‌പയിൽ 15 % സംയുക്ത വാർഷിക വളർച്ച നിരക്ക് പ്രതീക്ഷിക്കുന്നു. സ്ലിപ്പേജ് അനുപാതം (slippage ratio) 3.3 % വരെ ഉയർന്നെങ്കിലും 2022 -23 ൽ 2.2 ശതമാനമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. (സ്ലിപ്പേജ് അനുപാതം എന്നാൽ ഒരു വായ്‌പ നിഷ്ക്രിയ ആസ്തിയിലേക്ക് പോകുന്ന തോത്).
- സ്‌പൈസ് ജെറ്റ് കമ്പനിക്ക് വായ്‌പ നൽകിയതിൽ ഭാഗീകമായി തിരച്ചടവ് ഉണ്ടായിട്ടുണ്ട്. ജൂലൈ മാസം 3 കോടി രൂപ തിരിച്ചടച്ചു. കൂടാതെ രണ്ടു കോടി ഓഹരികൾ ഈടായി നൽകിയിട്ടുണ്ട്. ഇതിൻ റ്റെ വിപണി മൂല്യം 90 കോടി രൂപയാണ്. അതിനാൽ വായ്‌പ അക്കൗണ്ട് 97 കോടി രൂപയായി വർധിപ്പിച്ചിട്ടുണ്ട്. നിലവിൽ ഉള്ള കടങ്ങൾ ജൂലൈ 2023 ൽ പൂർണമായും തീർപ്പാക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
- തമിഴ് നാട്ടിൽ നിന്നാണ് 66 % ബിസിനസും ബാങ്കിന് ലഭിക്കുന്നത്. ഈ സംസ്ഥാനത്തിന്റെ ആഭ്യന്തര ഉൽപ്പാദനം വർധിക്കുന്നത് അനുസരിച്ച് ബാങ്കിന് ബിസിനസ് കൂടും. സംസ്ഥാനനത്തിൻ റ്റെ വായ്‌പ വളർച്ചയെ ക്കാൾ ഉയർന്ന തോതിലാണ് ബാങ്കിന്റെ വായ്‌പ വളർച്ച. 2023 -23 ൽ തമിഴ് നാട് സംസ്ഥാനത്തിൻ റ്റെ സാമ്പത്തിക വളർച്ച 14.6 % ശതമാനമാണ്. ഇതിൻറെ അടിസ്ഥാനത്തിൽ സിറ്റി യൂണിയൻ ബാങ്കിൻ റ്റെ വായ്‌പ വളർച്ച 18 % വരെ വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
- വായ്‌പ, ഡെപ്പോസിറ്റ് വർധനവ്, അറ്റ പലിശ വരുമാന വർധനവ്, നിഷ്ക്രിയ ആസ്തികളിൽ കുറവ്, തമിഴ്‌നാട് സംസ്ഥാനം കൈവരിക്കുന്ന മികച്ച സാമ്പത്തിക വളർച്ച എന്നിവയുടെ പിൻബലത്തിൽ, സിറ്റി യൂണിയൻ ബാങ്ക് മെച്ചപ്പെട്ട പ്രകടനം നടത്തുമെന്ന് കരുതുന്നു.
നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)
ലക്ഷ്യ വില 230 രൂപ
നിലവിൽ 180 .
Stock Recommendation by IDBI Capital
Next Story
Videos