Begin typing your search above and press return to search.
കോളടിച്ചു! കൽക്കരി ബിസിനസിൽ റെക്കോർഡ് നേട്ടം, കോൾ ഇന്ത്യ ഓഹരികൾ വാങ്ങാം
- 1975 ൽ 79 ദശലക്ഷം ടൺ കൽക്കരി ഉൽപാദിപ്പിച്ചു കൊണ്ട് പ്രവർത്തനം ആരംഭിച്ച പൊതുമേഖല സ്ഥാപനമായ കോൾ ഇന്ത്യ (Coal India Ltd) നിലവിൽ ലോകത്തെ ഏറ്റവും വലിയ കൽക്കരി ഉൽപ്പാദകരാണ്.
- 248550 തൊഴിലാളികൾ, എട്ട് സംസ്ഥാനങ്ങളിലായി 318 ഖനികൾ.
- 2022-23 ആദ്യ പാദത്തിൽ ഉൽപ്പാദനം റെക്കോർഡ് 159.8 ദശലക്ഷം ടണ്ണായി. മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 35.8 ദശലക്ഷം ടൺ അധികം. കമ്പനി ആരംഭിച്ചതിന് ശേഷം ഒരു സാമ്പത്തിക വർഷത്തിൻ റ്റെ ആദ്യ പാദത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ഉൽപ്പാദനം. 2022 -23 ൽ ലക്ഷ്യമിടുന്ന ഉൽപ്പാദനം 700 ദശലക്ഷം ടൺ.
- വൈദ്യുതി നിലയങ്ങളിൽ നിന്ന് ഡിമാൻറ്റ് ആദ്യ പാദത്തിൽ കുതിച്ചുയർന്നു- കോൾ ഇന്ത്യ വിതരണം ചെയ്തത് 153.2 ദശലക്ഷം ടൺ കൽക്കരി. അറ്റ വിറ്റു വരവ് 35,092.17 കോടി രൂപ-മറ്റൊരു റെക്കോർഡ്.
- യൂറോപ്യൻ രാജ്യങ്ങൾ കൂടുതലായി ദക്ഷിണ ആഫ്രിക്കൻ കൽക്കരിയാണ് ഇറക്കുമതി ചെയ്യുന്നത്. അതിനാൽ ഇന്ത്യയിലെ കമ്പനികൾക്ക് അവരെ ആശ്രയിക്കാൻ കഴിയാത്ത സാഹചര്യമാണ്. അത് കൊണ്ട് ആഭ്യന്തര കൽക്കരി ക്ക് ഡിമാൻറ്റ് ഉയരുകയാണ്. യൂറോപ്പിൽ ശീതകാലം ആരംഭിക്കുന്നതിനാൽ കൽക്കരിയുടെ ഡിമാൻറ്റ് ആഗോള തലത്തിൽ വർധിക്കുകയാണ്. അവർ ദക്ഷിണ ആഫ്രിക്ക, ഓസ്ട്രേലിയ എന്നി രാജ്യങ്ങളിൽ നിന്നാണ് കൂടുതൽ കൽക്കരി ഇറക്കുമതി ചെയ്യുന്നത്. അതിനാൽ ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഈ രാജ്യങ്ങളിൽ നിന്ന് കൽക്കരി ലഭിക്കുക ബുദ്ധിമുട്ടാകും. ഇത് ആഭ്യന്തര കൽക്കരി വിപണിയെ ശക്തിപ്പെടുത്തും. അതിലൂടെ കോൾ ഇന്ത്യക്ക് വൻ നേട്ടം പ്രതീക്ഷിക്കാം.
- ഇ-ലേലത്തിൽ കൽക്കരിയുടെ ലഭ്യത കുറയുന്നത്, കൽക്കരിയുടെ വില വർധനവിന് കാരണമാകുന്നു.
- കോൾ ഇന്ത്യ ഭൂഗർഭ ഖനനം കുറച്ചുകൊണ്ട് ഓപ്പൺ കാസറ്റ് (open cast ) ഖനനം വര്ധിപ്പിക്കുന്നതിലൂടെ ചെലവ് കുറക്കാൻ സാധിക്കുന്നുണ്ട്. 15 % വേതന വർധനവും, ഉൽപ്പാദന ചെലവ് കൂടാനും സാധ്യത ഉണ്ട്.
- മുൻപ് കറുത്ത വജ്രമെന്ന് അറിയപ്പെടുന്ന കൽക്കരിയെ പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ യൂറോപ്പിലും മറ്റും ഒഴിവാക്കിയിരുന്നു. എന്നാൽ ഇന്ന് കൽക്കരിയുടെ സ്വീകാര്യത വൈദ്യതി, വ്യവസായ മേഖലയിൽ വർധിച്ചിരിക്കുന്നു.
- കൽക്കരിക്ക് മികച്ച ഡിമാൻറ്റ്, റെക്കോർഡ് ഉൽപ്പാദനം, ചെലവ് നിയന്ത്രണം തുടങ്ങിയ കാരണങ്ങൾ കൊണ്ട് കോൾ ഇന്ത്യ ലക്ഷ്യമിടുന്ന ഉൽപ്പാദനവും ആദായവും കൈവരിക്കാൻ സാധിക്കുമെന്ന് കരുതുന്നു.
നിക്ഷേപകർക്കുള്ള നിർദേശം: വാങ്ങുക (Buy)
ലക്ഷ്യ വില 290 രൂപ
നിലവിൽ 230 ട്രെൻഡ് ബുള്ളിഷ്.
(Stock Recommendation by Motilal Oswal Financial Services ).
Next Story
Videos