Begin typing your search above and press return to search.
4000 കോടി രൂപയുടെ പുതിയ ഓർഡറുകൾ, ഈ കൺസൾട്ടൻസി കമ്പനി ഓഹരിയുടെ സാധ്യതകൾ
പ്രധാനമായും ഹൈഡ്രോ കാർബൺ, പെട്രോ കെമിക്കൽസ് മേഖലക്ക് എഞ്ചിനിയറിംഗ് കൺസൾട്ടൻസി സേവനങ്ങൾ നൽകുന്ന പൊതുമേഖല കമ്പനിയാണ് എഞ്ചിനിയേഴ്‌സ് ഇന്ത്യ (Engineers India Ltd). ഡിസംബറിൽ ഉൽഘാടനം ചെയ്ത് ഗോവയിലെ മനോഹർ ഇൻറ്റർ നാഷണൽ വിമാനത്താവളത്തിന് സാങ്കേതിക കൺസൾട്ടൻസി നൽകിയത് എഞ്ചിനിയേഴ്‌സ് ഇന്ത്യയായിരുന്നു. പ്രധാനപ്പെട്ട എണ്ണ കമ്പനികളായ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം ഒ എൻ ജി സി തുടങ്ങിയ കമ്പനികളുടെ പങ്കാളിയാണ്.
- എണ്ണ ശുദ്ധീകരണ ശാലകളിലും, പെട്രോകെമിക്കൽസ് മേഖലയിലും പുതിയ പദ്ധതികൾ നടപ്പാക്കുന്നതിനുള്ള പഠനങ്ങൾ നടത്തി വരുകയാണ്. ഹരിത ഊർജ മേഖലയിൽ പുതിയ സാധ്യതകൾ കണ്ടെത്തുകയാണ്.
- 2022 -23 ആദ്യ പകുതിയിൽ വരുമാനം 15 % വർധിച്ച് 1587 കോടി രൂപയായി. സെപ്റ്റംബർ അവസാനം ഓർഡർ ബുക്ക് മൂല്യം 8431 കോടി രൂപയാണ്.
- നടപ്പ് സാമ്പത്തിക വർഷം 4000 കോടി രൂപയുടെ പുതിയ ഓർഡറുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സെപ്റ്റംബർ പാദത്തിൽ വരുമാനം 20 % വർധിച്ച് 782 കോടി രൂപയായി.
- അറ്റാദായം 43 % വർധിച്ച് 85.14 കോടി രൂപയായി. പ്രവർത്തന മാർജിൻ 13.92 ശതമാനത്തിൽ നില നിർത്താൻ കഴിഞ്ഞിട്ടുണ്ട് കൺസൾട്ടൻസി വരുമാനം 356 കോടി രൂപയായി. പലിശക്കും നികുതിക്കും മുൻപുള്ള മാർജിൻ (EBITDA margin) 19.7 ശതമാനമായി വർധിച്ചു.
- നുമാലിഗർഹ് റിഫൈനറിയിൽ ഉള്ള നിക്ഷേപത്തിന് 35 കോടി രൂപയുടെ ലാഭ വിഹിതം ലഭിച്ചു. 58 കോടി രൂപ പലിശയായും ലഭിച്ചു. 2021 -22 മുതൽ 2023 -24 വരെ കാലയളവിൽ വരുമാനം 12.4 % EBITDA 7.9 % അറ്റാദായം 80 % വർധിക്കുമെന്ന് കരുതുന്നു.
- അടുത്തിടെ റിപ്പബ്ലിക് ഓഫ് ഗയാനയിൽ നിന്ന് 22 ദശലക്ഷം ഡോളറിൻ റ്റെ ഓർഡർ ലഭിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വർഷം 1700 കോടി രൂപയുടെ കൺസൾട്ടൻസികരാറുകൾ ലഭിക്കുമെന്ന് കരുതുന്നു.
- കരാറുകൾ നടപ്പാക്കുന്നതിൽ മികവ് തെളിയിച്ച കമ്പനിയാണ്. ഇന്ത്യയിൽ 23 എണ്ണ ശുദ്ധതികരണ ശാലകളിൽ 20 എണ്ണം നടപ്പാക്കിയത് എഞ്ചിനിയേഴ്സ് ഇന്ത്യ യാണ്.
- എണ്ണ ശുദ്ധികരണ ത്തിന് കൂടുതൽ പദ്ധതികൾ നടപ്പാക്കുന്നതും, നൂതന പദ്ധതികളെ കുറിച്ച് പഠിച്ചും മറ്റ് മേഖലകളിൽ ബിസിനസ് വ്യാപിപ്പിക്കുന്നതും കൊണ്ട് എഞ്ചിനിയേഴ്സ് ഇന്ത്യയുടെ പ്രവർത്തനം മെച്ചപ്പെടുമെന്ന് കരുതുന്നു
നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക ( Buy )
ലക്ഷ്യ വില - 96.50 രൂപ
നിലവിൽ - 84 രൂപ
(Stock recommendation by HDFC Securities )
Next Story
Videos