ആരോഗ്യ പരിരക്ഷ മേഖല ബുള്ളിഷ്, ഫോർട്ടിസ് ഹെൽത്ത്കെയർ ഓഹരികൾ വാങ്ങാം

ഇന്നത്തെ ഓഹരി : ഫോർട്ടിസ് ഹെൽത്ത് കെയർ ലിമിറ്റഡ് (Fortis Healthcare Ltd )
  • 1996 ൽ സ്ഥാപിതമായ ഫോർട്ടിസ് ഹെൽത്ത് കെയർ ലിമിറ്റഡ് (Fortis Healthcare Ltd ) 2001 ൽ ആദ്യ ആശുപത്രി ചണ്ഡിഗറിലെ മൊഹാലിയിൽ നിർമിച്ചു. നിലവിൽ 43 ആരോഗ്യ പരിരക്ഷ കേന്ദ്രങ്ങൾ ഉള്ള ഇന്ത്യയിലെ ബഹുരാഷ്ട്ര ഹോസ്‌പിറ്റൽ ശൃംഖലയായി വളർന്നിരിക്കുന്നു.
  • 2022-23 ജൂൺ പാദത്തിൽ വരുമാനം 6 % വർധിച്ച് 1480 കോടി രൂപയായി. രോഗ നിർണയ ബിസിനസിൽ (diagnostics) നിന്നുള്ള വരുമാനം 27 % കുറഞ്ഞ് 290 കോടി രൂപയായി. നികുതി, പലിശയം പലിശക്കും മറ്റും മുൻപുള്ള (EBITDA) ആദായം 8.8 % വർധിച്ച് 251 കോടി രൂപയായി. EBITDA മാർജിൻ 19.5 ശതമാനത്തിൽ നിന്ന് 16.9 ശതമാനമായി കുറഞ്ഞു. മൂലധനത്തിൽ നിന്നുള്ള ആദായം (Return on Capital) ഏറ്റവും ഉയർന്ന നിലയിൽ എത്തി -10.70 %. കടം-ഓഹരി അനുപാതം (debt-equity ratio) ഏറ്റവും കുറഞ്ഞ നിലയിൽ (0.20) എത്തിക്കാൻ സാധിച്ചു.
  • അടുത്ത നാലു വർഷത്തിൽ 1500 പുതിയ ആശുപത്രി കിടക്കകൾ സ്ഥാപിക്കാനാണ് പദ്ധതി - അതിൽ 54 കിടക്കകൾ സ്ഥാപിച്ചു കഴിഞ്ഞു. അർബുദ രോഗ ചികിത്സക്ക് ഡൽഹിയിൽ സംവിധാനം സജ്ജീകരിച്ചു യൂറോളജി, ഹെമറ്റോളജി, നെഫ്രോളജി, അവയവം മാറ്റിവക്കൽ (transplantation) എന്നി വിഭാഗങ്ങൾ ശക്തി പെടുത്താനായി പുതിയ ഡോക്ടർമാരെ നിയമിച്ചിട്ടുണ്ട്. ചെന്നൈയിലെ ആർക്കോട് സ്ഥാപിച്ച ആശുപത്രി 2023-24 ആദ്യ പാദത്തിൽ ലാഭവും-നഷ്ടവും ഇല്ലാത്ത അവസ്ഥ (break-even) കൈവരിക്കും.
  • അടുത്ത രണ്ടു വർഷം EBITDA മാർജിൻ 20 ശതമാനമായി ഉയരുമെന്ന് മാനേജ് മെൻറ്റ് കരുതുന്നു. ആശുപത്രി കിടക്കകളിൽ 68 ശതമാനം താമസ നിരക്ക് (occupancy rate) കൈവരിക്കാൻ സാധിച്ചു. അറ്റാദായം 53.6% ഇടിഞ്ഞ് 122.3 കോടി രൂപയായി.
  • ആശുപത്രി സ്റ്റോക്കുകൾ ബുള്ളിഷായി പ്രഖ്യാപിച്ച രാകേഷ് ജുൻജുൻ വാല ഫോർട്ടിസ് ഹെൽത്ത് കെയർ പോർട്ട് ഫോളിയോ യിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഓഹരിയിൽ നിക്ഷേപിച്ച വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ എണ്ണത്തിലും വര്ധനവുണ്ട്.
  • പ്രവർത്തന ലാഭത്തിൽ വർധനവ്, വികസന പദ്ധതികൾ, അടുത്ത രണ്ടു വർഷം മെച്ചപ്പെട്ട മാർജിൻ ലഭിക്കുമെന്ന പ്രതീക്ഷ തുടങ്ങിയ അനുകൂല ഘടകങ്ങൾ ഫോർട്ടിസ് ഹെൽത്ത് കെയർ ഓഹരിയുടെ ആകർഷണീയത വർധിപ്പിക്കുന്നു.
നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)
ലക്ഷ്യ വില 330 രൂപ
നിലവിൽ 268
(Stock Recommendation ByPrabhudas Lilladher)


Related Articles

Next Story

Videos

Share it