വാങ്ങാം ഈ വനിത വസ്ത്ര കമ്പനിയുടെ ഓഹരി, പ്രതീക്ഷ 20 ശതമാനം നേട്ടം

വനിതകളുടെ ബോട്ടം വെയർ (bottom wear) വിപണനം നടത്തുന്ന പ്രമുഖ കമ്പനിയാണ് ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗോ ഫാഷൻ (Go Fashion (India) Ltd). പെൺകുട്ടികൾക്കും വനിതകൾക്കും പലാസോ. ലെഗ്ഗിങ്സ് ,ട്രൗസർ, ചുരിദാർ തുടങ്ങിയ ആധുനിക വസ്ത്രങ്ങൾ ഗോ കളർ എന്ന ബ്രാൻഡിൽ വിപണനം ചെയ്യുന്നു.

പ്രധാനമായും ആക്റ്റീവ് വെയർ, വെസ്റ്റേൺ വെയർ , ഫ്യൂഷൻ വെയർ തുടങ്ങിയ വിഭാഗങ്ങളിലാണ് വസ്ത്രങ്ങൾ നിർമിക്കുന്നത്. 2022 -23 സെപ്റ്റംബർ പാദത്തിൽ വരുമാനം 48 % വര്ധിച്ച് 166 കോടി രൂപയായി. നികുതിക്കും പലിശക്കും മുൻപുള്ള വരുമാനം (EBITDA) 40 % വർധിച്ച് 49.3 കോടി രൂപ, അറ്റാദായം 4 % വർധിച്ച് 19.3 കോടി രൂപ. ശരാശരി വിൽപന വില 709 രൂപയായി കുറഞ്ഞു. സീസൺ അവസാനിക്കുന്ന വിൽപ്പന വർധിച്ചതോടെ മൊത്തം മാർജിൻ 1.10 % കുറഞ്ഞ് 59.6 ശതമാനമായി. EBITDA മാർജിൻ 1.60 % കുറഞ്ഞ് 29.8 ശതമാനമായി.

2022 -23 ആദ്യ പകുതിയിൽ പരസ്യ ചെലവുകൾ മൊത്തം വിറ്റുവരവിൻ റ്റെ 4.6 % വരെ ഉയർന്നു. ബ്രാൻഡ് അവബോധം വർധിപ്പിക്കാനായി 6 ആഴ്ച്ചത്തെ പ്രചാരണം ജൂലൈയിൽ അവസാനിച്ചു. എക്സ് ക്ലൂസിവ് ഔട്ട് ൽ;ലെറ്റുകളിലെ വിൽപന വർധിച്ചു.

പരുത്തിയുടെ വിലയിൽ തിരുത്തൽ ഉണ്ടായ സാഹചര്യത്തിൽ മാർജിൻ മെച്ചപ്പെടും. എന്നാൽ നിലവിൽ കൂടിയ വിലക്ക് വാങ്ങിയ പരുത്തി സ്റ്റോക്കുണ്ട്.

സെപ്റ്റംബർ പാദത്തിൽ 36 പുതിയ എക്‌സ്‌ക്ല്യൂസീവ് ഔട്ട് ലെറ്റുകൾ ആരംഭിച്ചു. മൊത്തം ഔട്ട് ലെറ്റുകൾ -569 എണ്ണം , 133 നഗരങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട് ഓരോ വർഷവും 130 പുതിയ ഔട്ട് ലെറ്റുകൾ തുടങ്ങാൻ കഴിയുമെന്ന് കമ്പനി കരുതുന്നു.

2021 -22 മുതൽ 2023 -24 കാലയളവിൽ വരുമാനത്തിൽ 47 %, EBITDA 112 %, അറ്റാദായം 93 % സംയുക്ത വാർഷിക വളർച്ച നേടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ കമ്പനികൾ രംഗത്ത് എത്തുന്നത് കൊണ്ട് ഗോ ഫാഷൻ കമ്പനി കടുത്ത മത്സരം നേരിടും. എങ്കിലും സ്ത്രീകളുടെ ആധുനിക വസ്ത്രങ്ങളുടെ വിപണി വികസിക്കുന്ന സാഹചര്യത്തിൽ ബിസിനസ് വർധനവ് ഉണ്ടാകും.

നിക്ഷേപകർക്കുള്ള നിർദേശം - വാങ്ങുക (Buy)

ലക്ഷ്യ വില - 1600 രൂപ

നിലവിൽ - 1,290 രൂപ.

( Stock Recommendation by ICICI Securities)


Related Articles
Next Story
Videos
Share it