Begin typing your search above and press return to search.
15000 കോടി രൂപയുടെ പുതിയ പദ്ധതികൾ ലക്ഷ്യമിടുന്നു, ജി ആർ ഇൻഫ്രാ ഓഹരികൾ പരിഗണിക്കാം
- 1995 ൽ സ്ഥാപിതമായ ജി ആർ ഇൻഫ്രാ പ്രോജെക്ടസ് (GR Infra Projects Ltd) റോഡുകൾ, പാലങ്ങൾ, റെയിൽവേ, മെട്രോ, തുരങ്കങ്ങൾ തുടങ്ങി നിരവധി വൻ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. 2022 -23 ആദ്യ പാദത്തിൽ വരുമാനം 16.10 % വർധിച്ച് 2476.68 കോടി രൂപയായി. അറ്റാദായം 57.6 % വർധിച്ച് 321.09 കോടി രൂപയായി.
- പൂർവാഞ്ചൽ ഹൈവേ നിർമാണം നേരത്തെ പൂർത്തിയാക്കിയതിന് 130 കോടി രൂപ ബോണസ് ലഭിച്ചു. 2021 -22 ൽ ലഭിച്ചത് 9400 കോടി രൂപയുടെ പുതിയ ഓര്ഡറുകളാണ്. സാമ്പത്തിക വർഷം അവസാനത്തിൽ ഓർഡർ ബുക്കിൽ 17,000 കോടി രൂപയുടെ പദ്ധതികൾ. 2022 -23 കമ്പനി ലക്ഷ്യമിടുന്നത് 15,000 കോടി രൂപയുടെ ഓർഡറുകൾ.
- 2021 -22 ൽ 10 പുതിയ ഓർഡറുകൾ ലഭിച്ചതിൽ 8 എണ്ണം എച്ച് എ എം (ഹൈബ്രിഡ് ആന്വിറ്റി മോഡൽ), ഒരു മെട്രോ പദ്ധതിയും, ഒരു വൈദ്യുത വിതരണ പദ്ധതിയും ഉൾപ്പെടും.
- കേന്ദ്ര സർക്കാർ ഈ വർഷം ഹൈവേ, പാലങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് 2.3 ലക്ഷം കോടിയുടെ പദ്ധതികളാണ് ആരംഭിക്കുന്നത്. ഇത് നിർമാണ കമ്പനികൾക്ക് കൂടുതൽ കരാറുകൾ ലഭിക്കാൻ സഹായിക്കും.
- ജി ആർ ഇൻഫ്രാ യുടെ കരുത്ത് ശക്തമായ ഇൻഹൗസ് എഞ്ചിനിയറിംഗ് ആൻഡ് ഡിസൈൻ ടീമാണ്. കേന്ദ്ര സംഭരണ ടീമും, മികച്ച പദ്ധതി നടത്തിപ്പ് ടീമും ഉണ്ട്. അതിനാൽ പദ്ധതികൾ നേരത്തെ നടപ്പാക്കിയത് കൊണ്ട് കമ്പനിക്ക് മൊത്തം ലഭിച്ച ബോണസ് 4300 കോടി രൂപയാണ്.
- റോഡുകളും, പാലങ്ങളും, മെട്രോ പദ്ധതികൾ കൂടാതെ വൈദ്യുതി വിതരണ പദ്ധതികൾ ഏറ്റെടുത്തു നടത്താനം തുടങ്ങിയിട്ടുണ്ട്. 2021 -22 ൽ 4300 കോടി രൂപയുടെ വൈദ്യുതി വിതരണ പദ്ധതികൾ ലഭിച്ചു. വെള്ളം, വൈദ്യുതി, ഇന്ധനം, അസംസ്‌കൃത വസ്തുക്കൾ എന്നിവയുടെ വിവേകപൂർണായ ഉപയോഗം പാരിസ്ഥിതിക പ്രശ്നങ്ങൾ കുറയ്ക്കാനും പുനരുപയോഗ ഊർജം കൂടുതൽ ഉപയോഗപ്പെടുത്താനും കഴിയുന്നുണ്ട്.
- 2021 -22 മുതൽ 2023 -24 കാലയളവിൽ വരുമാനം 12 % വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പലിശക്കും, നികുതിക്കും,മറ്റും മുൻപുള്ള മാർജിൻ 16-18 ശതമാനമായിരിക്കും.
- കേന്ദ്ര സർക്കാർ ദേശിയ പാത വികസനത്തിന് വേണ്ടി പുതിയ പദ്ധതികൾ നടപ്പാക്കുന്നത്, പദ്ധതി നടത്തിപ്പിൽ മികവ്, ബിസിനസ് വിപുലീകരണം തുടങ്ങിയ കാരണങ്ങൾ കൊണ്ട് ജി ആർ ഇൻഫ്രയുടെ സാമ്പത്തിക ഫലം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)
ലക്ഷ്യ വില 1630 രൂപ
നിലവിൽ 1228.
(Stock Recommendation by Motilal Oswal Financial Services)
Next Story
Videos