റീസൈക്ലിംഗ്‌ രംഗത്ത് പുതിയ ചുവടു വയ്‌പ്പുകൾ, ഗ്രാവിറ്റ ഇന്ത്യ ഓഹരികൾ വാങ്ങാം

  • ജയ്പൂരിൽ 1992 ൽ സ്ഥാപിതമായ പ്രമുഖ ബഹുരാഷ്ട്ര റീസൈക്ലിംഗ്‌ കമ്പനിയാണ് ഗ്രാവിറ്റ ഇന്ത്യ (Gravita India Ltd). നിലവിൽ 70 ൽ പ്പരം രാജ്യങ്ങളിൽ ബിസിനസ് നടത്തുന്നുണ്ട്. ഇത് കൂടാതെ ഈയത്തിൻ റ്റെ ഇന്ത്യയിലെ ഏറ്റവും വലിയ ഉൽപ്പാദകരാണ് ഗ്രാവിറ്റ.
  • 2022 -23 ആദ്യ പാദത്തിൽ വരുമാനം 41 % വർധിച്ച് 630 കോടി രൂപയായി. നികുതിക്കും പലിശക്കും മുൻപുള്ള വരുമാനം (EBITDA) 73 % വർധിച്ച് 65 കോടി രൂപയായി. അറ്റാദായം 95 % വർധിച്ച് 43 കോടി രൂപയായി. ഇന്ത്യയിലെ ഉൽപ്പാദന കേന്ദ്രങ്ങളിൽ മൊത്തം 1300 കിലോവാട്ട് (KW) ശേഷിയുള്ള സൗരോർജ ഉൽപ്പാദന സംവിധാനങ്ങൾ സജ്ജമാക്കി. ഇതിലൂടെ 20 ദശലക്ഷം കിലോവാട്ട് (KWh) വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ഒരു വർഷത്തിൽ ഉൽപ്പാദിപ്പിക്കാൻ സാധിക്കും. കാർബൺ പുറത്തുവിടുന്നത് (carbon emissions) 1550 ടൺ കുറയ്ക്കാൻ സാധിക്കും. കമ്പനിയുടെ ഊർജ ആവശ്യത്തിൻറ്റെ 7 -8 % വരെ സൗരോർജത്തെ ആശ്രയിക്കുന്നതിനാൽ ഉൽപ്പാദന ചെലവും പ്രവർത്തനക്ഷമതയും മെച്ചപ്പെടുത്താൻ സാധിച്ചു.
  • പുതിയ 5 ബിസിനസ് വെർട്ടികലുകൾ (verticals) ആരംഭിക്കുകയാണ് - റബർ, ചെമ്പ്, കടലാസ്, ഇ -വേസ്റ്റ്, ലിഥിയം റീസൈകളിംഗ് എന്നിവ . 2022 -2026 വരെ ഉള്ള കാലയളവിൽ വരുമാനത്തിൽ 25 %, ലാഭത്തിൽ 35 %, മൂലധനത്തിൽ നിന്നുള്ള ആദായം 25 ശതമാനത്തിൽ അധികം സംയുക്ത വാർഷിക വളർച്ച നിരക്ക് കൈവരിക്കും.
  • എല്ലാത്തരം ബാറ്ററികളുടെയും റീസൈക്ലിംഗ്‌ വർധിപ്പിക്കാനായി കേന്ദ്ര സർക്കാർ എടുത്ത് നയങ്ങൾ ഗ്രാവിറ്റയുടെ ബാറ്ററി റീസൈക്ലിംഗ്‌ ബിസിനസ് മെച്ചപ്പെടുത്താൻ സഹായിക്കും. ഈയം.അലുമിനിയം, പ്ലാസ്റ്റിക് റീസൈക്ലിംഗ്‌ ഡിമാൻഡ് ആഗോള തലത്തിൽ വർധിക്കുന്നതും കമ്പനിക്ക് ബിസിനസ് സാധ്യതകൾ വർധിപ്പിക്കുന്നു.
  • കഴിഞ്ഞ ഒരു വർഷത്തിൽ ഈ ഓഹരിയിൽ നിന്നുള്ള നേട്ടം ബി എസ് ഇ ഓഹരി സൂചികയേക്കാൾ 52.34 % കൂടുതലാണ്.
  • റീസൈക്ലിംഗ്‌ ഡിമാൻഡ് വർധനവ്, മെച്ചപ്പെട്ട പ്രവർത്തനക്ഷമത, ബിസിനസ് വിപുലീകരണം എന്നിവയുടെ പിൻബലത്തിൽ ഗ്രാവിറ്റയുടെ സാമ്പത്തിക ഫലം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)

ലക്ഷ്യ വില 445 രൂപ

നിലവിൽ 319 ട്രെൻഡ് ബുള്ളിഷ്

(Stock Recommendation by Emkay Global Research)


ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel



Related Articles

Next Story

Videos

Share it