മൂല്യ വർധിത ഉൽപ്പന്നങ്ങളുമായി ചന്ദ്രബാബു നായിഡു സ്ഥാപിച്ച പാൽ കമ്പനിയുടെ മുന്നേറ്റം, ഹെറിറ്റേജ് ഫുഡ്സ് ഓഹരികൾ വാങ്ങാം

  • 1992 ൽ ഹൈദരാബാദിൽ മുൻ ആന്ധ്ര പ്രദേശ് മുഖ്യ മന്ത്രി ചന്ദ്രബാബു നായിഡു സ്ഥാപിച്ച പാലും, പാലുൽപ്പന്നങ്ങളും ഉൽപ്പാദിപിച്ച് വിതരണം ചെയ്യുന്ന കമ്പനിയാണ് ഹെറിറ്റേജ് ഫുഡ്സ് (Heritage Foods Ltd). പുനരുപയോഗ ഊർജ ബിസിനസിലും കമ്പനി ഏർപ്പെട്ടിട്ടുണ്ട്. ആന്ധ്ര, തെലങ്കാന, കർണാടകം, രാജസ്ഥാൻ, ഡൽഹി, മഹാരാഷ്ട്ര തുടങ്ങി 13 സംസ്ഥാനങ്ങളിൽ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നുണ്ട്.
  • 2022 -23 സെപ്റ്റംബർ പാദത്തിൽ വരുമാനം 21.8 % വർധിച്ച് 811 കോടി രൂപയായി. നികുതിക്കും, പലിശക്കും മുൻപുള്ള വരുമാനം 38.8 % ഇടിഞ്ഞ് 41.57 കോടി രൂപയായി. അറ്റാദായം 50.8 % ഇടിഞ്ഞ് 21.10 കോടി രൂപയായി. പാൽ സംഭരണം 19 %വർധിച്ചത് കൊണ്ട് മൊത്തം മാർജിനിൽ 5.11 % ഇടിവ് ഉണ്ടായി. പാലുൽപ്പന്നങ്ങളിൽ 22.5 %,മൃഗങ്ങൾക്കുള്ള ഭക്ഷണത്തിൽ 7.9 % വരുമാന വർധനവ് രേഖപ്പെടുത്തി. പുനരുപയോഗ ഊർജ ബിസിനസിൽ 9 % വരുമാനം കുറഞ്ഞു.
  • മൊത്തം വരുമാനത്തിൽ മൂല്യ വർധിത ഉൽപ്പന്നങ്ങളുടെ പങ്ക് 27 ശതമാനായി വർധിച്ചു, അടുത്ത മൂന്ന് വർഷത്തിൽ 40 ശതമാനമായി ഉയർത്താൻ ലക്ഷ്യമിടുന്നു. തൈര് വിൽപന 16.7 % വർധിച്ചു. പുതിയ നൂതനമായ ഉൽപ്പന്നങ്ങൾ ഓരോ പാദത്തിലും പുറത്തിറക്കുന്നുണ്ട്. ഏറ്റവും പുതുതായി ഹെറിറ്റേജ് ഗ്ലുക്കോ ശക്തി എന്ന പേരിൽ തൽക്ഷണ ഊർജ പാനീയം 200 മില്ലി പൗച്ച് പുറത്തിറക്കി.
  • സെപ്റ്റംബർ പാദത്തിൽ പാൽ സംഭരണം 8.4 % വർധിച്ച് പ്രതിദിനം 1.12 ദശലക്ഷം ലിറ്ററായി.
  • 2021 -22 മുതൽ 2023 -24 വരെ ഉള്ള കാലയളവിൽ വരുമാനം 18.4%, അറ്റാദായം 25.5 % സംയുക്ത വാർഷിക വളർച്ച നിരക്ക് കൈവരിക്കും. ഓഹരിയിൽ നിന്നുള്ള ആദായം 16.4 ശതമാനത്തിൽ നിന്ന് 20.5 ശതമാനമായി ഉയരും.
  • നിലവിൽ പ്രശസ്‌ത സൂപ്പർ സ്റ്റാർ എൻ ടി രാമറാവു വിൻറ്റെ ചെറുമകളും ചന്ദ്രബാബു നായിഡു വിൻറ്റെ മരുമകളുമായ നര ബ്രാഹ്മണി യാണ് ഹെറിറ്റേജ് ഫുഡ്‌സിന്റെ അമരത്ത്. സ്റ്റാൻഫോർഡിൽ നിന്നു പഠനം പൂർത്തിയാക്കി എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനത്ത് എത്തിയ ബ്രാഹ്മണി കമ്പനിയെ ആരോഗ്യ-പോഷകാഹാര മേഖലയിലെ മുൻ നിര സ്ഥാപനമായി മാറ്റാനാണ് പരിശ്രമിക്കുന്നത്. ഫ്രാഞ്ചൈസി അടിസ്ഥാനത്തിൽ 859 പാലുൽപ്പന്ന പാർലറുകൾ ആരംഭിച്ചിട്ടുണ്ട്, 32 വിതരണ കേന്ദ്രങ്ങളും ഉണ്ട്.
  • വർധിച്ചു വരുന്ന പാൽ, പാലുൽപ്പന്ന ഡിമാൻഡ്, മൂല്യ വർധിത നൂതന ഉൽപ്പന്നങ്ങൾ, നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നത് തുടങ്ങിയ കാരണങ്ങൾ കൊണ്ട് ഹെറിറ്റേജ് ഫുഡ്സ് വളർച്ച ലക്ഷ്യങ്ങൾ കൈവരിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)

ലക്ഷ്യ വില 380 രൂപ

നിലവിൽ 325 രൂപ.

Stock Recommendation by ICICI Securities.


Related Articles
Next Story
Videos
Share it