ഭവന വായ്പകള്‍ക്കു പുറമെ അടിസ്ഥാന സൗകര്യവികസനത്തിനും വായ്പകള്‍: ഹഡ്‌കോ ഓഹരി പരിഗണിക്കാം

  • 1970 ൽ സ്ഥാപിതമായ ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്പ് മെൻറ്റ് കോർപറേഷൻ (HUDCO) ഭവന, നഗര അടിസ്ഥാന സൗകര്യ വികസനത്തിനുള്ള വായ്‌പകൾ നൽകുന്ന പൊതുമേഖല സ്ഥാപനമാണ്.
  • 2021 -22 ൽ ആദ്യ പാദത്തിൽ അറ്റ പലിശ വരുമാനത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി 620 കോടി ലഭിച്ചു. ആദായം 0.5 % വർധിച്ച് 9.2 %, ഫണ്ടുകളുടെ ചെലവ് 0.27 % വർധിച്ച് 7.36 ശതമാനമായി. പ്രവർത്തന ലാഭത്തിൽ മാറ്റമില്ല -552 കോടി രൂപ. മൊത്തം അനുവദിച്ച 465 കോടി രൂപ വായ്‌പയിൽ കൂടുതലും നഗര അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടിയാണ്. മൊത്തം കുടിശിക ഉള്ള വായ്‌പ തുകയിൽ 2.4 % വളർച്ച -77216 കോടി രൂപയായി.
  • ഇന്ത്യയിലെ ഭവന ഡിമാൻഡ് കുത്തനെ ഉയരുകയാണ്. 2022 ൽ സെപ്റ്റംബർ വരെ 7 വലിയ നഗരങ്ങളിൽ ഭവന വിൽപ്പനയിൽ 87 % വർധനവ് ഉണ്ടായി. മൊത്തം വിറ്റത് 272709 യൂണിറ്റുകൾ. 3 മുതൽ 10 % വരെ ഭവന ങ്ങൾക്ക് വില വർധിക്കുന്നുണ്ട്. 2021 -22 ആദ്യ പാദത്തിൽ കേന്ദ്ര സർക്കാരിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് മൂലധന ചെലവ് 1.75 ലക്ഷം കോടി രൂപയാണ്. മുൻ വർഷത്തെ അപേക്ഷിച്ച് 57 % വർദ്ധനവ്.
  • കേന്ദ്ര സർക്കാരിന്റെ പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ഹഡ്കോ പങ്കാളിയാണ്. സ്മാർട്ട് സിറ്റി മിഷൻ, അടൽ മിഷൻ, ജല ജീവൻ മിഷൻ തുടങ്ങിയവ അതിൽ പെടും.
  • ഹഡ്കോ 22000 കോടി രൂപ കടപ്പത്രങ്ങളിലൂടെ സമാഹരിക്കാൻ ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. ഈ തുക ഭവന, നഗര അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് ധന സഹായം നൽകാൻ ഉദ്ദേശിച്ചാണ്. സ്വകാര്യ മേഖലക്ക് ഹഡ്കോ ധനസഹായം നൽകുന്നത് 2013 ൽ നിർത്തലാക്കി. ഇപ്പോൾ പൂർണമായും പൊതുമേഖല പദ്ധതികൾക്കാണ് ധനസഹായം നൽകുന്നത്.ജൂൺ 2022 വരെ നൽകിയിട്ടുള്ള 91 % വായ്‌പയും സർക്കാർ ഗ്യാരണ്ടിയോടെ യാണ്. അതിനാൽ ഹഡ്കോ വായ്‌പ ആസ്തികൾ സുരക്ഷിതമാണ്.
  • മൊത്തം നിഷ്ക്രിയ ആസ്തികൾ 3.63 %, അറ്റ നിഷ്ക്രിയ ആസ്തികൾ 0.51 %. മൂലധന പര്യപ്തത അനുപാതം 12 % വേണ്ട സ്ഥാനത്ത് 60 % ഹഡ്കോ കൈവരിച്ചിട്ടുണ്ട്.
  • റിസർവ് ബാങ്ക് നടപ്പാക്കുന്ന പലിശ വർധനവ് ഭവന വായ്‌പ ചെലവ് കൂട്ടും. മറ്റ് ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് കടുത്ത മത്സരം നേരിടുന്നുണ്ട്‌. അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പാക്കുന്നതിൽ കാലതാമസം ഉണ്ടാകുന്നത് ഹഡ്കോ ബിസിനസിനെ ബാധിക്കും.
  • ഭവന ഡിമാൻഡ് വർധനവ്, അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ ഊന്നൽ നൽകുന്നത്, സുരക്ഷിതമായ വായ്‌പകൾ തുടങ്ങിയ കാരണങ്ങൾ കൊണ്ട് ഹഡ്കോയുടെ പ്രവർത്തന ഫലം മെച്ചപ്പെടുമെന്ന് കരുതാം.

നിക്ഷേപകർക്കുള്ള നിർദേശം: വാങ്ങുക (Buy)

ലക്ഷ്യ വില -43 രൂപ

നിലവിൽ 36 രൂപ.

Stock Recommendation by HDFC Securities

Related Articles
Next Story
Videos
Share it