പുതിയ ബിസിനസ് മേഖലകള്‍ കണ്ടെത്തി മുന്നോട്ട്, ഈ ഓഹരി 35% വരെ ഉയരാം

ഗുണമേന്മ ചോരാതെ ബജറ്റ് വിലയില്‍ പെയ്ന്റ് നിര്‍മിച്ച് വില്‍ക്കുന്ന കമ്പനി എന്ന പേരില്‍ ശ്രദ്ധ നേടിയിട്ടുള്ള ബ്രാന്‍ഡ് ആണ് ഇന്‍ഡിഗോ പെയ്ന്റ്‌സ് (Indigo Paints Ltd). 2000 ത്തില്‍ മഹാരാഷ്ട്രയില്‍ സ്ഥാപിതമായ ഇന്‍ഡിഗോ പെയയ്ന്റ്‌സ് ഇപ്പോള്‍ എമള്‍ഷന്‍ പെയ്ന്റുകള്‍ ഉള്‍പ്പടെ നിരവധി പ്രീമിയം ഉല്‍പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നു. രണ്ട് പതിറ്റാണ്ടുകൊണ്ട് ഇന്ത്യയിലെ അഞ്ചാമത്തെ വലിയ പെയ്ന്റ് നിര്‍മാതാക്കളാകാന്‍ കമ്പനിക്ക് കഴിഞ്ഞു. ലിസ്റ്റ് ചെയ്ത പെയ്ന്റ് മേഖലയിലെ പ്രമുഖ കമ്പനികളിലൊന്നായ ഇന്‍ഡിഗോയുടെ ഓഹരിവിലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 41 ശതമാനം തിരുത്തലാണ് ഉണ്ടായത്.

മാര്‍ച്ച് ആദ്യം മുതല്‍ ഓഹരിയില്‍ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. ഇനിയും മുന്നേറാനുള്ള സാധ്യത ഉണ്ട്. ഓഹരിയെക്കുറിച്ചുള്ള മറ്റു വിവരങ്ങള്‍.

1. പ്രതീകൂലമായ വിപണിയിലും 2022-23 ഡിസംബര്‍ പാദത്തില്‍ ആറ് ശതമാനം വരുമാന വളര്‍ച്ച കൈവരിച്ച് 281.3 കോടി രൂപയായി. അറ്റാദായം എട്ട് ശതമാനം വര്‍ധിച്ച് 26 കോടി രൂപയായി.

2. നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളില്‍ വില്‍പ്പന വര്‍ധിച്ചിട്ടുണ്ട്. കാലവര്‍ഷം പിന്‍വലിഞ്ഞത് താമസിച്ചത് കൊണ്ട് പെയിന്റ് നിര്‍മാതാക്കളുടെ ബിസിനസിനെ ബാധിച്ചു. എങ്കിലും മൊത്തം മാര്‍ജിന്‍ ഒരു ശതമാനം ഉയര്‍ന്ന് 43.8 ശതമാനമായി.

3. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ മത്സര ക്ഷമതയുള്ള വാട്ടര്‍ പ്രൂഫിംഗ്, നിര്‍മാണ രാസവസ്തുക്കളുടെ ബിസിനസിലേക്ക് കടക്കുകയാണ്.

4. അസംസ്‌കൃത വസ്തുക്കളുടെ വില സ്ഥിരതയില്‍ വരും പാദങ്ങളില്‍ മാര്‍ജിന്‍, വില്‍പ്പന മെച്ചപ്പെടും. വ്യാപാരികള്‍ക്ക് കൂടുതല്‍ ഡിസ്‌കൗണ്ട്, മാര്‍ജിന്‍ നല്‍കി വിപണി മെച്ചപ്പെടുത്താനാണ് ശ്രമം.

5.2021 -22 മുതല്‍ 2024 -25 വരെ 24 % സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് നേടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

6 തമിഴ് നാട്ടില്‍ പുതിയ ഉല്‍പ്പാദന കേന്ദ്രം ഉടന്‍ പ്രവര്‍ത്തന സജ്ജമാകും. തെക്കേ ഇന്ത്യന്‍ വിപണി യില്‍ ശക്തമാകാന്‍ ഇത് സഹായകരമാകും. ജോധ്പുരില്‍ പുതിയ സോള്‍വെന്റ്‌റ് പെയിന്റ്റുകളുടെ ഉല്‍പ്പാദനം ആരംഭിക്കും.

7. ഒന്നും രണ്ടും നിര നഗരങ്ങളില്‍ കൂടുതല്‍ വിതരണക്കാര്‍ ഉണ്ട്. അവിടെ വിപണി ശക്തിപ്പെടുത്താന്‍ സാധിക്കും. മൊത്തം 750 നഗരങ്ങളില്‍ മികച്ച വില്‍പ്പന നടക്കുന്നുണ്ട്. ബ്രാന്‍ഡ് സാന്നിധ്യം വര്‍ധിപ്പിക്കാനായി കൂടുതല്‍ തുക പരസ്യങ്ങള്‍ക്കും മറ്റു പ്രചാരണങ്ങള്‍ക്കും ചെലവഴിക്കും.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില - 1400 രൂപ

നിലവില്‍ - 1,037.25 രൂപ

Stock Recommendation by Sharekhan by BNP Paribas.

Equity investing is subject to market risk. Always do your own research before investing.

Related Articles
Next Story
Videos
Share it