വിപണനം ശക്തമാക്കി ഇപ്കാലാബ്‌സ്, ഓഹരികള്‍ പരിഗണിക്കാം

  • ഏഴു പതിറ്റാണ്ടായി ഫാർമ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയാണ് ഇപ്പ്ക ലാബ്സ് (Ipca Laboratories) നിലവിൽ 120 രാജ്യങ്ങളിൽ 350 ൽ പ്പരം മരുന്നുകൾ വിതരണം ചെയ്യുന്നു. വേദന സംഹാരികൾ, മലേറിയക്ക് എതിരായ മരുന്നുകൾ, റൂമറ്റോളജി, തലമുടിയുടെ സംരക്ഷണത്തിനുള്ള മരുന്നുകൾ എന്നിവയിൽ പ്രമുഖ ബ്രാൻഡുകൾ സ്വന്തമായിട്ടുണ്ട്.
  • ദേശിയ വിപണനം ശക്തിപെടുത്താനായി 1200 മെഡിക്കൽ റെപ്രെസെൻടെറ്റിവ്മാരെ നിയമിക്കുന്നു. മൊത്തം മെഡിക്കൽ പ്രതിനിധികളുടെ എണ്ണം 6000-ാകും. കാർഡിയാക്, ഡെർമ, വേദന സംഹാരി മരുന്നുകൾ പ്രചരിപ്പിക്കാൻ കൂടുതൽ പ്രതിനിധികൾ രംഗത്തിറക്കും.
  • മലേറിയക്ക് എതിരെ ഉള്ള മരുന്നുകൾ,ആൻറ്റി ബാക്റ്റീരിയൽ മരുന്നുകളിൽ വിൽപ്പന കുറഞ്ഞത് 2022 -23 രണ്ടാം പാദത്തിലെ ബിസിനസ് വളർച്ചയെ ബാധിക്കു. എങ്കിലും അടുത്ത 2-3 വർഷങ്ങളിൽ 13-15 % വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
  • യുക്രയ്ൻ, ശ്രീലങ്ക, മ്യാന്മാർ എന്നി രാജ്യങ്ങളിലെ പ്രശ്നങ്ങൾ കാരണം കയറ്റുമതിയിയിൽ കുറവ് വരും. 40 മുതൽ 50 കോടി രൂപവരെ ഈ രാജ്യങ്ങളിൽ നിന്ന് ലഭിക്കുന്നുണ്ട്.
  • അസംസ്‌കൃത വസ്തുക്കളുടെ വില വർധനവ് പൂർണമായും ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാൻ കഴിയുന്നില്ല. ചരക്ക് കൂലി, ഇന്ധനം, വൈദ്യുതി എന്നിവയിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
  • 2022 -23 ജൂൺ പാദത്തിൽ വരുമാനം 1607.85 കോടി രൂപയായി ഉയർന്നു (മുൻ വർഷം 1586.81 കോടി രൂപ). അറ്റാദായം 50 ശതമാനത്തിൽ കൂടുതൽ കുറഞ്ഞ് 143.06 കോടി രൂപയായി. അറ്റ പ്രവർത്തന മാർജിൻ 19.26 ശതമാനത്തിൽ നിന്ന് 9.79 ശതമാനമായി കുറഞ്ഞു.
  • ജനറിക് (generic) മരുന്നുകളിൽ മാർജിൻ 67 ശതമാനമായി വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2022 -23 ൽ നികുതിക്കും പലിശക്കും മുൻപുള്ള (EBITDA margin) മാർജിൻ 21 ശതമാനമാകുമെന്ന് കരുതുന്നു. സെറോ ഡോൾ (Zerodol) ഫ്രാഞ്ചൈസി ബിസിനസ് ഇരട്ട അക്ക വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
  • മാർജിൻ ഇടിവ്, യു കെ ബിസിനസ്സീൽ പ്രതിസന്ധി, പ്രവർത്തന ചെലവ് വർദ്ധനവ് തുടങ്ങിയ ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിലും ശക്തമായ വിപണനവും, ബ്രാൻഡുകളുടെ പിൻബലവും കൊണ്ട് ഇപ്പ്ക ലാബ്‌സ് മെച്ചപ്പെട്ട ബിസിനസ് വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നിക്ഷേപകർക്കുള്ള നിർദേശം - ശേഖരിക്കുക (accumulate)

ലക്ഷ്യ വില 1000 രൂപ

നിലവിൽ 911 രൂപ.

Stock Recommendation By Prabhudas Lilladher


Related Articles
Next Story
Videos
Share it