Begin typing your search above and press return to search.
വ്യാവസായിക പെയിൻറ്റുകൾക്ക് ഡിമാൻറ്റ് കൂടുന്നു, വാങ്ങാം കൻസായി നെരോലാക്ക് പെയിൻറ്റ്‌സ് ഓഹരികൾ
- അഞ്ച് പതിറ്റാണ്ടുകൾക്ക് മുൻപ് ഗുഡ് ലാസ് നെരോലാക്ക് പെയിൻറ്റ്‌സ് എന്ന പേരിൽ സ്ഥാപിതമായ കമ്പനി ജപ്പാനിലെ കൻസായി പെയിൻറ്റ്‌സ് ഭൂരിഭാഗം ഓഹരികൾ ഏറ്റെടുത്തതോടെ കൻസായി നെരോലാക്ക് പെയിൻറ്റ്‌സ് (Kansai Nerolac Paints Ltd) എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. നിലവിൽ 28000 ഡിയലർമാർ അടങ്ങിയ ദേശിയ വിതരണ ശൃംഖലയുടെ പിൻബലം ഉണ്ട്. വ്യാവസായിക പെയിൻറ്റ്‌സ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും അലങ്കാര പെയിൻറ്റ്‌സ് വിഭാഗത്തിൽ മൂന്നാം സ്ഥാനവും ഉണ്ട്.
- 2022 -23 ആദ്യ പാദത്തിൽ അറ്റ വരുമാനം 47.1 % വർധിച്ച് 1994.6 കോടി രൂപയായി. അലങ്കാര പെയിൻറ്റ്‌സ് വിഭാഗത്തിൽ 20 %, വ്യാവസായിക വിഭാഗത്തിൽ 30 % വിൽപ്പന വർധനവ് ഉണ്ടായി. അസംസ്‌കൃത വസ്തുക്കളുടെ വില 7 % കൂടിയതിനാൽ 2 % ഉൽപ്പന്ന വിലയിൽ വർധനവ് വരുത്തി. എങ്കിലും മൊത്തം മാർജിൻ 4.6 % ഇടിഞ്ഞ് 29.9 ശതമാനമായി.
- നികുതിക്കും, പലിശക്കും മറ്റും മുൻപുള്ള ആദായം (EBITDA) 34.7 % വർദ്ധിച്ച് 255.6 കോടി രൂപയായി. അറ്റാദായം 37 % വർധിച്ച് 162.9 കോടി രൂപയായി. EBITDA മാർജിൻ 1.15 % കുറഞ്ഞ് 12.4 ശതമാനമായി.
- സെമികണ്ടക്റ്റർ ദൗർലഭ്യം മാറിയതോടെ ഓട്ടോമോട്ടീവ് പെയിൻറ്റ്‌സ് വിഭാഗത്തിൽ ഡിമാൻറ്റ് വർധിച്ചു. മാർജിൻ കുറവുള്ള വ്യാവസായിക പെയിൻറ്റുകളിൽ നിന്ന് മാറി മാർജിൻ കൂടുതൽ കിട്ടുന്ന പ്രീമിയം പെയിൻറ്റ്‌സ് വിൽപ്പന്ന വർധിപ്പിച്ചു. വ്യാവസായിക പെയിൻറ്റുകളുടെ വിൽപ്പന യിൽ നിന്ന് മൊത്തം വരുമാനത്തിൻ റ്റെ 45 % ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
- ഒന്നും, രണ്ടും നിര നഗരങ്ങളിൽ (Tier 1 & 2 cities ) നിന്ന് 40 % ബിസിനസും ബാക്കി ഗ്രാമീണ മേഖലയിൽ നിന്നുമാണ് ലഭിക്കുന്നത്.
- 2021 -22 മുതൽ 2023 -24 കാലയളവിൽ വരുമാനത്തിൽ 15.5 % സംയുക്ത വാർഷിക വളർച്ച നിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
- രൂപയുടെ മൂല്യം ഇടിഞ്ഞതും , പണപെരുപ്പം, ക്രൂഡ് ഓയിൽ ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം എന്നിവ കൻസായി നെരോലാക്ക് കമ്പനിക്ക് വെല്ലുവിളിയായി. മികച്ച ചെലവ് മാനേജ്മമെൻറ്റിലൂടെയും പ്രീമിയം ഉൽപ്പന്നങ്ങൾക്ക് ഊന്നൽ നൽകിയും മാർജിൻ ഇടിവ് തടയാൻ കഴിഞ്ഞു.
- അടിസ്ഥാന സൗകര്യ മേഘല, റിയൽ എസ്റ്റേറ്റ്, ഓട്ടോമോട്ടീവ് വിഭാഗങ്ങളിൽ നിന്ന് പെയിന്റുകളുടെ ഡിമാൻറ്റ് വർധിക്കും.
- വിപണിയിൽ ശക്തമായ ബ്രാൻഡ് സാന്നിധ്യം, വ്യാവസായിക പെയിൻറ്റ്‌സ് വിഭാഗത്തിൽ മികച്ച വളർച്ച തുടങ്ങിയ കാരണങ്ങളാൽ കൻസായി നെരോലാക്ക് പെയിൻറ്റ്‌സിന് മെച്ചപ്പെട്ട സാമ്പത്തിക ഫലം നേടാൻ സാധിക്കും.
നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)
ലക്ഷ്യ വില -567 രൂപ
നിലവിൽ 506
(Stock Recommendation by Geojit Financial Services )
Next Story
Videos