വായ്‌പയിലും നിക്ഷേപങ്ങളിലും മികച്ച വളർച്ച, കരൂർ വൈശ്യ ബാങ്ക് ഓഹരികൾ പരിഗണിക്കാം
തമിഴ്ന്നാട്ടിലെ കരൂർ ഗ്രാമത്തിൽ ഒരു നൂറ്റാണ്ട് മുൻപ് കർഷകർക്ക് ധന സഹായം ലഭ്യമാക്കാൻ ആരംഭിച്ച കരൂർ വൈശ്യ ബാങ്ക് (Karur Vysya Bank Ltd) നിലവിൽ ദശലക്ഷത്തിൽ അധികം ഉപഭോക്താക്കൾക്ക് സമ്പൂർണ ബാങ്കിംഗ് സേവനങ്ങൾ നൽകുന്ന ബാങ്കായി മാറിയിരിക്കുന്നു.
2022 -23 ജൂൺ പാദത്തിൽ വരുമാനം 5.91 % വർധിച്ച് 1672.60 കോടി രൂപയായി. അറ്റാദായം 110 % വർധിച്ച് 228.75 കോടി രൂപയായി. വായ്‌പയിൽ 14 % വാർഷിക വളർച്ച കൈവരിച്ചു. രണ്ടാം പാദത്തിൽ വായ്‌പ വളർച്ച 15.9 ശതമാനമായി വർധിച്ചു. റീറ്റെയ്ൽ, കാർഷിക വായ്പകളിലാണ് കൂടുതൽ വർധനവ് ഉണ്ടായത്.
ഉപഭോക്താക്കളുടെ നിക്ഷേപങ്ങളിൽ (deposits) 12.5% വളർച്ച നേടി. കറണ്ട് അക്കൗണ്ട് -സേവിങ്സ് അക്കൗണ്ട് അനുപാതം 35 %. ആസ്തികളിൽ നിന്നുള്ള ആദായം ഒരു ശതമാനത്തിൽ അധികം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിഷ്ക്രിയ ആസ്തികൾ ബാങ്കിംഗ് രംഗത്ത് കുറയുന്ന പ്രവണത ഉണ്ട്, കരൂർ വൈഷ്യ ബാങ്കിലും അത് പ്രതിഫലിക്കും.
പ്രവർത്തന മികവ്
- മൊത്തം നിഷ്ക്രിയ ആസ്തി 5.21 % (ത്രൈ മാസ അടിസ്ഥാനത്തിൽ ഏറ്റവും കുറവ്).
- അറ്റ പലിശ വരുമാനം -745.84 കോടിരൂപ (ത്രൈ മാസത്തിൽ റെക്കോർഡ്)
- പലിശ വരുമാനം -1473.53 കോടി രൂപ (ത്രൈ മാസ റെക്കോർഡ്).
- അറ്റ ആദായ മാർജിൻ 15.52 % (ജൂൺ 2021 ൽ 7.91 %).
- കരൂർ വൈശ്യ ബാങ്കിൻ റ്റെ ഓഹരിയിൽ നിന്നുള്ള ഒരു വർഷത്തെ ആദായം ബി എസ് ഇ ഓഹരി സൂചികയേക്കാൾ 71.22 % അധികമാണ്.
പൊതുവെ കരൂർ ബാങ്കിന് ചെലവ് വരുമാന അനുപാതം 60 ശതമാനത്തിൽ അധികമായിരുന്നു. ജീവനക്കാരുടെ ചെലവും, പ്രവർത്തന ചെലവും ഉയർന്നു നിന്നുകൊണ്ടാണ്. ഇത് ക്രമേണ 50 ശതമാനത്തിലേക്ക് താഴുമെന്ന് പ്രതീക്ഷിക്കുന്നു. ജീവനക്കാരുടെ ചെലവ് കുറച്ചും വരുമാനം വർധിപ്പിച്ചും അത് കൈവരിക്കാൻ സാധിക്കും.
വായ്‌പ, നിക്ഷേപം എന്നിവയിൽ മികച്ച വളർച്ച, നിഷ്ക്രിയ ആസ്തിക ആസ്തികൾ കുറയുന്നതും , പ്രവർത്തന മാർജിൻ മെച്ചപ്പെടുന്നു സാഹചര്യതയിൽ സ്മാൾ ക്യാപ് ബാങ്ക് വിഭാഗത്തിൽ നിക്ഷേപിക്കാൻ ഉചിതമാണ് കരൂർ വൈശ്യ ബാങ്ക് ഓഹരികൾ.
നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)
ലക്ഷ്യ വില 95 രൂപ,
നിലവിൽ 80 രൂപ.
(Stock Recommendation by Emkay Global Research).