Begin typing your search above and press return to search.
മികച്ച സാമ്പത്തിക ഫലം, ബിസിനസ് വിപുലീകരണം, കൊട്ടക് മഹിന്ദ്ര ബാങ്ക് ഓഹരി വാങ്ങാം
കൊട്ടക് മഹീന്ദ്ര ബാങ്ക് (Kotak Bank )2022 -23 ഡിസംബര്‍ പാദത്തില്‍ മികച്ച സാമ്പത്തിക ഫലം പുറത്തുവിട്ടു. അറ്റാദായം 31% വര്‍ധിച്ച് 2792 കോടി രൂപയായി. അറ്റ പലിശ വരുമാനം 30% വര്‍ധിച്ച് 5653 കോടി രൂപയായി. ഫീസ് വരുമാനം 23% വര്‍ധിച്ച് 1847 കോടി രൂപയായി. പ്രവര്‍ത്തന ലാഭം 43 % ഉയര്‍ന്ന് 3850 കോടി രൂപയായിട്ടുണ്ട്. ഉപഭോക്താക്കളുടെ എണ്ണം 80 ലക്ഷം വര്‍ധിച്ച് 3.9 കോടിയായി.
ഓഹരിയെക്കുറിച്ചുള്ള വിവരങ്ങള്‍:
- ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട ആദായം ലഭിക്കാനായി സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 7 ശതമാനമായി വര്‍ധിപ്പിച്ചു.
- അറ്റ പലിശ മാര്‍ജിന്‍ 0.3 % വര്‍ധിച്ച് 5.47 ശതമാനമായി. പലിശ മാര്‍ജിന്‍ ഇനിയും വര്‍ധിക്കുമെന്ന് ബാങ്ക് കരുതുന്നു. തുടര്‍ന്ന് മിതപ്പെടും.
- ആസ്തികളുടെ ഗുണനിലവാരം മെച്ചപ്പെട്ടു, മൊത്തം നിഷ്‌ക്രിയ ആസ്തികള്‍ 15.8% കുറഞ്ഞ് 6730 കോടി രൂപയായി.
- ഈട് വെച്ചുള്ളതും അല്ലാത്തതുമായ വായ്പകള്‍ വര്‍ധിച്ചത് കൊണ്ട് മൊത്തം വായ്പ വിതരണം 23% വര്‍ധിച്ച് 3,10,734 കോടി രൂപയായി.
- ഇതര ആസ്തി മാനേജ്‌മെന്റ് ബിസിനസിലേക്ക് കൊട്ടക് ബാങ്ക് കടക്കുകയാണ്. 500 കോടി ഡോളര്‍ ആസ്തികള്‍ ഉള്ള കമ്പനിയാണ്. അതിനാല്‍ അത് പുതിയ ബിസിനസ് സംരംഭത്തില്‍ വിനിയോഗിക്കും.
- നിലവില്‍ 1752 ബ്രാഞ്ചുകള്‍ ഉണ്ട് -150 ബ്രാഞ്ചുകള്‍ കൂടി ആരംഭിക്കും.
- ബാങ്കിന്റെ ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് ഉപയോഗം വര്‍ധിച്ചിട്ടുണ്ട്. യു പി ഐ ഇടപാടുകള്‍ രണ്ടര ഇരട്ടി വര്‍ധനവ് രേഖപ്പെടുത്തി.
- കൈകാര്യം ചെയ്യുന്ന ആസ്തിയുടെ വളര്‍ച്ച 4.9 % - 4,൦൫,269 കോടി രൂപയായി.
- അതില്‍ ഓഹരി മ്യൂച്വല്‍ ഫണ്ടുകളുടെ പങ്ക് 40%, ആഭ്യന്തര ഡെറ്റ് (debt) ഫണ്ടുകളുടെ സംഭാവന 31%
- മൂലധന പര്യപ്തത അനുപാതം 21.7%
- മെട്രോ ക്യാഷ് & ക്യാരി കമ്പനിയുടെ ഉപഭോക്താക്കള്‍ക്ക് മെട്രോ കൊട്ടക് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി. ഇതിലൂടെ രണ്ട് കമ്പനികള്‍ക്കും ബിസിനസ് മെച്ചപ്പെടും.
- ഒരു ദശലക്ഷത്തില്‍ അധികം ഉപഭോക്താക്കളെ കൊട്ടക് ബാങ്കിന് ലഭിക്കും.
- നിഷ്‌ക്രിയ ആസ്തികള്‍ കുറയുന്നത്, മികച്ച ബ്രാന്‍ഡ് മൂല്യം, വായ്പകളില്‍ വളര്‍ച്ച, ആസ്തി ഗുണ നിലവാരം മെച്ചപ്പെടുന്നത് തുടങ്ങി കാരണങ്ങള്‍ കൊണ്ട് കൊട്ടക് ബാങ്ക് സാമ്പത്തിക ഫലം ഇനിയും മെച്ചപ്പെടും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (buy)
ലക്ഷ്യ വില - 2010 രൂപ
നിലവില്‍ - 1744.40 രൂപ
( Stock Recommendation by Geojit Financial Services )
(Equity investing is subject to market risk. Always do your own research before Investing)
Next Story
Videos