കൃത്രിമ തുകൽ നിർമാണത്തിൽ ഒന്നാം നിരയിലുള്ള ഈ കമ്പനി ഓഹരികൾ പരിഗണിക്കാം

  • 1994 ൽ സ്ഥാപിച്ച കൃത്രിമ തുകൽ നിർമാണ കമ്പനിയായ മയൂർ യൂണി കോട്ടേഴ്‌സ് (Mayur Uniquoters Ltd) നിലവിൽ ഓട്ടോമോട്ടീവ്, പാദരക്ഷകൾ, ഫർണിഷിംഗ്‌, തുണിത്തരങ്ങൾ എന്നി വ്യവസായങ്ങൾക്ക് ആവശ്യമായ ഉൽപ്പന്നങ്ങൾ നിർമിച്ചു നൽകുന്നു. 2012 ൽ ഫോബ്‌സ് ഏഷ്യ 200 പട്ടികയിൽ സ്ഥാനം നേടി (ഒരു ശതകോടി ഡോളറിന് താഴെ ഉള്ള ബിസിനസ്).
  • 2022 -23 ജൂൺ പാദത്തിൽ വരുമാനം 58.28 % വർധിച്ച് 200.93 കോടി രൂപയായി. അറ്റാദായം 58.40 % വർധിച്ച് 28.64 കോടി രൂപയായി. ഓട്ടോമോട്ടീവ് വിഭാഗത്തിൽ മെഴ്‌സിഡസ് ബെൻസ്, ബി എം ഡബ്ള്യു, ഫോക്സ് വാഗൺ എന്നി കമ്പനികളിൽ നിന്ന് ഡിമാൻഡ് വർധിച്ചിട്ടുണ്ട്.
  • ഹോം ഫർണിഷിംഗ്‌ വിഭാഗത്തിൽ കൂടുതൽ വിതരണക്കാരെ നിയമിക്കുന്നുണ്ട്. മാർജിൻ കൂടുതൽ ലഭിക്കുന്ന ഫർണിഷിംഗ്‌ ബിസിനസ് വർധിപ്പിക്കാൻ ശ്രമിക്കുകയാണ്. അസംസ്‌കൃത വസ്തുക്കളുടെ വില വർധനവ് മിതപ്പെട്ട സാഹചര്യത്തിൽ മൊത്തം മാർജിൻ വർധിക്കും.
  • കൊൽക്കത്തയിലെ ഫാഷൻ ഉൽപ്പന്നങ്ങൾ നിർമിക്കുന്ന കമ്പനിയുമായി കൃത്രിമ തുകൽ നിർമാണത്തിന് ധാരണ യിൽ എത്താൻ സാധിക്കുമെന്ന് കരുതുന്നു.
  • കൂടുതൽ പ്രവർത്തന മൂലധനത്തിനും, വികസനത്തിനുള്ള മൂലധനത്തിനും സ്വന്തം ഫണ്ടുകൾ ഉപയോഗപ്പെടുത്തും.
  • ഓട്ടോമോട്ടീവ് വിഭാഗത്തിൽ 6-7 പുതിയ മോഡൽ കാറുകൾക്ക് കൃത്രിമ തുകൽ നിർമിച്ചു നൽകാനുള്ള ഓർഡർ അടുത്ത 2-3 വർഷത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മെഴ്‌സിഡസ് ബെൻസ് കാറുകൾക്ക് ഉള്ള തുകൽ വിതരണം പ്രതിമാസം 15,000 മീറ്ററിൽ നിന്ന് 20,000-30,000 മീറ്ററായി വർധിച്ചു. ഓട്ടോമോട്ടീവ് രംഗത്ത് കൃത്രിമ തുകലിന് ഡിമാൻഡ് ഉയരുന്നുണ്ട്.
  • ഉയർന്ന ഖര പോളി യുറതീന് (High Solid PU) പി വി സി, വെറ്റ് പി യു എന്നിവയെ ക്കാൾ കൂടുതൽ മാർജിൻ ലഭിക്കുന്നുണ്ട്. ഫർണിഷിംഗ്‌ , ഫാഷൻ ബിസിനസ് വിപുലീകരിക്കുന്നതിലൂടെ വരുമാന വർധനവ് പ്രതീക്ഷിക്കുന്നു. ഹോം ഫർണിഷിംഗ്‌ വിഭാഗത്തിൽ വിതരണക്കാരുടെ എണ്ണം 150-`170 ൽ നിന്ന് അടുത്ത 6 മാസത്തിൽ 1000 മായി വർധിപ്പിക്കും.
  • 2021-22 മുതൽ 2024 -25 കാലയളവിൽ വിൽപ്പനയിൽ 14 % സംയുക്ത വാർഷിക വളർച്ച നിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുൻ വർഷങ്ങളിൽ കമ്പനി ഓഹരി ഉടമകളിൽ നിന്ന് ഓഹരികൾ തിരികെ വാങ്ങിയിരുന്നു. തുടർന്നും അത് ഉണ്ടാകുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്.
  • അടുത്ത മൂന്ന് വർഷം വരുമാനം 20 -25 % വർധിക്കും, മാർജിൻ 1.5 % വരെ ഉയരാൻ സാധ്യതയുണ്ട്.
  • വർധിച്ച ഓട്ടോമോട്ടീവ് ഡിമാൻഡ്, ഫാഷൻ, ഹോം ഫർണിഷിംഗിൽ വികസനം, വിദേശത്ത് ഉൽപ്പാദന കേന്ദ്രം സ്ഥാപിക്കാനുള്ള തീരുമാനം, കൃത്രിമ തുകലിന് സ്വീകാര്യത വർധിക്കുന്നത് തുടങ്ങിയ കാരണങ്ങൾ കൊണ്ട് മയൂർ യൂണി കോട്ടേഴ്‌സ് കമ്പനിയുടെ സാമ്പത്തിക ഫലം മെച്ചപ്പെടുമെന്ന് കരുതാം.

നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)
ലക്ഷ്യ വില -610
നിലവിൽ 498.
Stock Recommendation by Anand Rathi Share & Stock Brokers)


Related Articles
Next Story
Videos
Share it