ഇന്നത്തെ ഓഹരി: മെട്രോ ബ്രാൻഡ്‌സ് (Metro Brands Ltd)
1955 ൽ സ്ഥാപിച്ച പാദരക്ഷ റീറ്റെയ്ൽ കമ്പനിയാണ് മെട്രോ ബ്രാൻഡ്‌സ് (Metro Brands Ltd ). സ്ത്രീകൾക്ക്,പുരുഷന്മാർക്ക്, കുട്ടികൾ എന്നിവർക്ക് വൈവിധ്യ മായ ബ്രാൻഡഡ് പാദരക്ഷകളുടെ ശ്രേണി തന്നെ മെട്രോ കടകളിൽ ലഭ്യമാണ്. പ്രീമിയം ഇടത്തരം പാദരക്ഷ വിഭാഗത്തിൽ ശക്തമായ സാന്നിധ്യം മെട്രോക്ക് ഉണ്ട്.
മെട്രോ ബ്രാൻഡുകളായ മെട്രോ, മോച്ചി, വാക് എവേ, ഡാ വിഞ്ചി, ജെ ഫോൺറ്റിനി തുടങ്ങിയ പ്രമുഖ പാദരക്ഷ ബ്രാൻഡുകൾ മെട്രോയിൽ വിൽക്കുന്നുണ്ട്. തെക്ക് , പശ്ചിമ മേഖലകളിൽ ശക്തമായ ബ്രാൻഡ് സാന്നിധ്യം ഉണ്ട് . കിഴക്കേ ഇന്ത്യയിലും വടക്കും വിപണി ശക്തി പ്പെടുത്തുന്നുണ്ട്.
2018-19 മുതൽ 2021 -22 കാലയളവിൽ ഒന്നാം നിര (tier) നഗരങ്ങളിൽ വിൽപ്പന മൊത്തം വിൽപ്പനയുടെ 70 % നിന്ന് 62 ശതമാനമായി കുറഞ്ഞു. അതെ സമയം രണ്ടാം നിര നഗരങ്ങളിൽ 21 % നിന്ന് 27 ശതമാനമായി വർധിച്ചു.
ഇകൊമേഴ്‌സിലൂടെ വിപണനം വർധിക്കുന്നുണ്ട്. ആകർഷകമായ വ്യവസ്ഥയിൽ മികച്ച ബ്രാൻഡുകളുടെ പാദരക്ഷകൾ വാങ്ങാൻ മെട്രോക്ക് സാധിക്കുന്നുണ്ട് .
മൊത്തം മാർജിൻ 2.5 % വർധിച്ച് 57.3 ശതമാനമായി, നികുതിക്കും, പലിശക്കും മുൻപുള്ള (EBITDA) മാർജിൻ 5.6 % വർധിച്ച് 32.2 ശതമാനമായി. 2021 -22 ൽ 38 പുതിയ കടകൾ സ്ഥാപിച്ചതിലൂടെ മൊത്തം കടകളുടെ എണ്ണം 624 -ായി. അറ്റാദായം 60 % വർധിച്ച് 69 കോടി രൂപ യായി. നിലവിൽ 142 നഗരങ്ങളിൽ വിപണനം നടത്തുന്നുണ്ട്. വിൽപ്പനയുടെ 12-15 % വരെ വാടക ചെലവുകൾക്കാകും.
2021 -22 മുതൽ 2024 -25 വരെ പാദരക്ഷ വിപണിയിൽ സംഘടിത മേഖലയുടെ പങ്ക് 20 മുതൽ 22 % സംയുക്ത വാർഷിക വളർച്ച നിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനെ തുടർന്ന് ബ്രാൻഡഡ് കമ്പനികളുടെ വിപണി വിഹിതം 36 മുതൽ 40 ശതമാനമായി ഉയരും.
വാക് എവെ ബ്രാൻഡ് ഫ്രാഞ്ചൈസികൾ സ്ഥാപിക്കുന്നുണ്ട്. 6 പ്രമുഖ ഇകൊമേഴ്സ് പ്ലാറ്റഫോം വഴിയും സ്വന്തം ഇകൊമേഴ്സ് സംവിധാനം വഴിയും പാദരക്ഷകൾ വിൽക്കുന്നുണ്ട്. ഓൺലൈൻ ഉൽപ്പന്ന വിൽപ്പന 2019 മുതൽ 2022 വരെ 79 % സംയുക്ത വാർഷിക വളർച്ച നിരക്ക് കൈവരിച്ചിട്ടുണ്ട് .ഏറ്റവും അധികം എക്സ്ക്ലുസീവ് റീറ്റെയ്ൽ ഔട്ട്ലെറ്റുകൾ ഉള്ള ബ്രാൻഡുകളിൽ ഒന്നാണ് മെട്രോ.
അതിവേഗം വളരുന്ന പാദരക്ഷ വിപണി, ശക്തമായ ബ്രാൻഡ് സാന്നിധ്യം, കുറഞ്ഞ പ്രവർത്തന ചെലവുകൾ, വൈവിധ്യമായ അന്താരാഷ്ട്ര ബ്രാൻഡുകൾ എന്നിവ വിൽക്കുന്നതു കൊണ്ടും മെട്രോ ബ്രാൻഡ്‌സ് വരും വർഷങ്ങളിൽ സാമ്പത്തിക മായി മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.