Begin typing your search above and press return to search.
വേർപെടുത്തലിന് ശേഷം ഈ ഓഹരിയിൽ മുന്നേറ്റം, മതർസൺ സുമി വയറിംഗ് ഓഹരികൾ വാങ്ങാം
- 1986 ൽ ജപ്പാനിലെ സുമിടോമോ വയറിംഗ് സിസ്റ്റംസ്-സംവർധൻ മതർസൺ ഇൻറ്റർനാഷണൽ എന്നിവരുടെ സംയുക്ത സംരംഭമായി ആരംഭിച്ചതാണ് മതർസൺ സുമി വയറിംഗ് (Motherson Sumi Wiring Ltd). 2022 ഏപ്രിലിൽ ൽ മതർസൺ സുമി വയറിംഗ് കമ്പനിയെ മാതൃ കമ്പനിയിൽ നിന്ന് വേർപെടുത്തി ഓഹരി വിപണിയിൽ പ്രത്യേകം ലിസ്റ്റിംഗ് നടത്തി.
- മതർസൺ സുമി വയറിംഗ് കമ്പനി വാഹനങ്ങളിൽ ഇലക്ട്രിക്ക് വയറിംഗ് സംവിധാനങ്ങൾ നിർമിച്ചു കൊടുക്കുന്നു. 23 ഉൽപ്പാദന കേന്ദ്രങ്ങൾ, 40,000 ജീവനക്കാരും ഉണ്ട്. മാരുതി സുസുക്കി, ടൊയോട്ട മോട്ടോർസ്, അശോക് ലെയ്‌ലാൻഡ്, ടാറ്റ മോട്ടോർസ് തുടങ്ങിയ പ്രമുഖ ഓട്ടോമൊബൈൽ കമ്പനികൾ മതർസൺ സുമി വയറിംഗ് കമ്പനിയുടെ ഉപഭോക്താക്കളാണ്. ഒരു വാഹനത്തിൻ റ്റെ വിലയുടെ 3 % വരെ ഇലക്ട്രിക്ക് വയറിംഗ് സംവിധാനത്തിനാണ് നൽകേണ്ടിവരുന്നത്.
- ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ച് ബാംഗ്ളൂർ, ചെന്നൈ ഉൽപ്പാദന കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ പുനഃക്രമീകരിച്ചു. ചെന്നൈയിൽ പുതിയ സംവിധാനം ഏർപ്പെടുത്തിയത് ഈ മേഖലയിലെ വളർച്ചയെ പിന്തുണക്കും.
- മതർസൺ സുമി അസറ്റ് ലൈറ്റ് (asset light) മാതൃകയാണ് പിന്തുടരുന്നത്. ഭൂമിയും, കെട്ടിടവും മാതൃ സ്ഥാപനത്തിൽ നിന്നും വാടകക്ക് എടുത്തതാണ്. അതിനാൽ മൂലധന ചെലവ് കുറയ്ക്കാൻ സാധിക്കുന്നു. മാർജിൻ 13 -14 % നിലനിർത്താൻ സാധിക്കുന്നു. മൂലധനത്തിൽ നിന്നുള്ള ആദായം 40 -50 % വരെ കൈവരിക്കുന്നുണ്ട്.
- 2022 ജൂൺ പാദത്തിൽ വരുമാനം 50 % വർധിച്ച് 1671 കോടി രൂപയായി. അറ്റാദായം 107 % വർധിച്ച് 126 കോടി രൂപയായി.
- പാസഞ്ചർ കാറുകളിലും വാണിജ്യ വാഹനങ്ങളിലും ഇലക്ട്രോണിക് ഘടകങ്ങൾ കൂടുന്നത് മതർസൺ സുമിക്ക് ബിസിനസ് സാധ്യതകൾ വർധിപ്പിക്കുന്നു. പുതിയ ഇലക്ട്രിക് വാഹനങ്ങളിൽ ഇലക്ട്രോണിക് ഘടകങ്ങൾ 2 ഇരട്ടി വരെ വർധിച്ചിട്ടുണ്ട്.
- 2021 -22 മുതൽ 2024 -25 കാലയളവിൽ അറ്റ വിറ്റുവരവ് 18.1 % സംയുക്ത വാർഷിക വളർച്ച നിരക്ക് കൈവരിച്ച് 9292 കോടി രൂപ യാകും, നികുതിക്കും പലിശക്കും മുൻപുള്ള ആദായം 19.8 % വർധിച്ച് 1254 കോടി രൂപയാകും. പ്രധാന അസംസ്‌കൃത വസ്തുവായ ചെമ്പിൻ റ്റെ വിലയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടില്ല അതിനാൽ മാർജിൻ 13.5 % നിലനിർത്താൻ കഴിയും, ലാഭവിഹിതം 40 ശതമാനം നിക്ഷേപകർക്ക് നൽകാൻ സാധിക്കും
- ഏപ്രിൽ 2022 ൽ മാതൃ സ്ഥാപനത്തിൽ നിന്ന് വേർപെടുത്തി പ്രത്യേകം ലിസ്റ്റ് ചെയ്തതിന് ശേഷം മതർസൺ സുമി ഓഹരി വില 30 ശതമാനത്തിൽ അധികം വർധിച്ചിട്ടുണ്ട്. വാഹനങ്ങളിൽ ഇലക്ട്രോണിക് ഘടകങ്ങൾ വർധിക്കുന്നത്, വൈദ്യുത വാഹനങ്ങളുടെ വളർച്ച, മികച്ച സാങ്കേതിക സംവിധാനങ്ങൾ, ഉൽപ്പാദന കേന്ദ്രങ്ങൾ തുടങ്ങിയ കാരണങ്ങളാൽ സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാൻ കമ്പനിക്ക് സാധിക്കും.
നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)
ലക്ഷ്യ വില 105 രൂപ
നിലവിൽ 85.
Stock Recommendation by ICICI Direct.
Next Story
Videos