Begin typing your search above and press return to search.
മോൾഡ്ഡ് ഫർണിച്ചറിൽ ലോകത്തെ ഒന്നാമൻ, നോൺ-പ്ലാസ്റ്റിക്ക് വിഭാഗത്തിലും ശക്തമാകുന്ന കമ്പനിയെ അറിയാം
- ലോകത്തെ ഏറ്റവും വലിയ മോൾഡ്ഡ് ഫർണിച്ചർ നിർമാതാക്കളാണ് നീൽകമൽ (Nilkamal Ltd). ഏഷ്യയിലെ ഏറ്റവും വലിയ പ്ലാസ്റ്റിക്ക് മോൾഡ്ഡ് ഉൽപ്പന്നങ്ങളുടെ നിർമാതാക്കളാണ്. ഇതു കൂടാതെ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന ബിസിനസിലും ഏർപ്പെട്ടിട്ടുണ്ട്. (material handling). വിവിധ വ്യവസായങ്ങൾക്ക് വേണ്ട നൂതനമായ ബബിൾ ഗാർഡ് എന്ന ബ്രാൻഡിൽ ബോർഡുകൾ നിർമിച്ചു നൽകുന്നുണ്ട്.
- 2022 -23 ആദ്യ പാദത്തിൽ വരുമാനം 50 % വർധിച്ച് 739.93 കോടി രൂപയായി, അറ്റാദായം 1604 % വർധിച്ച് 28.63 കോടി രൂപയായി. വിൽപ്പനയിൽ 11-15 % വർധനവ് പ്രതീക്ഷിക്കുന്നു, മാർജിൻ 12 -15 %. പോളി എത്തിലീൻ (polyethylene), പോളി പ്രൊപൈലീൻ (poly propylene) എന്നിവയാണ് കമ്പനി ഉപയോഗിക്കുന്ന പ്രധാന അസംസ്‌കൃത വസ്തുക്കൾ. ഇവയുടെ വിലയിൽ ചാഞ്ചാട്ടവും വർധനവും ഉണ്ടായിട്ടുണ്ട് ജൂൺ, ജൂലൈ മാസങ്ങളിൽ വില കുറഞ്ഞെങ്കിലും സെപ്റ്റംബറിൽ വീണ്ടും ഉയർന്നിട്ടുണ്ട്. ക്രൂഡ് ഓയിൽ വില താണെങ്കിലും അതുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളുടെ വില കുറഞ്ഞിട്ടില്ല.
- പ്ലാസ്റ്റിക്ക് ഫർണിച്ചർ വിഭാഗത്തിൽ വളരാൻ സാധ്യത കുറവായത് കൊണ്ട് പ്ലാസ്റ്റിക്ക് ഇതര ഫർണിച്ചറുകളുടെ ഉൽപ്പാദനം വർധിപ്പിക്കുന്നു. ഒന്നര വർഷം മുൻപ് നോൺ പ്ലാസ്റ്റിക്ക് ഫർണിച്ചർ, മെത്തകൾ എന്നിവയുടെ ഉൽപ്പാദനം വാടക കെട്ടിടത്തിൽ ആരംഭിച്ചു. തമിഴ് നാട്ടിലെ ഹൊസൂരിൽ സ്വന്തമായി നോൺ പ്ലാസ്റ്റിക്ക് ഫർണിച്ചർ ഉൽപ്പാദന കേന്ദ്രം 6 മുതൽ 9 മാസത്തിനുള്ളിൽ ആരംഭിക്കും. മൊത്തം 70 ഏക്കർ ഭൂമി ആവശ്യമുണ്ട് , 30 ഏക്കർ ലഭ്യമായി കഴിഞ്ഞു.ഭൂമി വാങ്ങുന്നതിലെ കാല താമസം പദ്ധതിയുടെ ആരംഭം വൈകിച്ചിട്ടുണ്ട്.
- പുതിയ ഉൽപ്പാദന കേന്ദ്രം ആരംഭിക്കുന്നതോടെ പ്ലാസ്റ്റിക്, മെറ്റൽ, മെത്തകൾ.മറ്റ് പ്ലാസ്റ്റിക്ക് ഇതര ഉൽപ്പന്നങ്ങളുടെ ശ്രേണി വർധിക്കും. എല്ലാത്തരം ഫർണിച്ചറും വിപണനം ചെയ്യുന്ന കമ്പനിയായി നീൽ കമൽ മാറും. രണ്ട് വർഷം മുൻപ് വരെ ചൈന, മലേഷ്യ എന്നി രാജ്യങ്ങളിൽ നിന്നാണ് നോൺ പ്ലാസ്റ്റിക്ക് ഫർണിച്ചറുകൾ ഇറക്കുമതി ചെയ്തിരുന്നത്. അടുത്ത 5 വർഷത്തിൽ നോൺ പ്ലാസ്റ്റിക്ക് വിഭാഗത്തിൽ 60 % സ്വന്തമായി ഉൽപാദിപ്പിക്കാൻ കഴിയും.
- വികസനത്തിനുള്ള മൂലധന ചെലവ് 250 കോടി രൂപയാണ്. ഹൊസൂർ ഉൽപ്പാദന കേന്ദ്രത്തിന് 140 കോടി രൂപ ചെലവാകും.
- നിലവിൽ പശ്ചിമ മേഖലയിൽ ബിവാണ്ടിയിലും, തെക്ക് ഹൊസൂർ, കിഴക്ക് ബറോഡ എന്നിവിടങ്ങളിൽ സംഭരണ ശാലകൾ ഉണ്ട്. വടക്കേ ഇന്ത്യയിലെ ആവശ്യങ്ങൾ നിറവേറ്റാൻ നോയിഡയിൽ സംഭരണ ശാല ആരംഭിക്കും.
- വിദ്യാഭാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നി മേഖലകളിൽ നിന്ന് കൂടുതൽ ബിസിനസ് നേടാൻ ശ്രമിക്കുന്നുണ്ട്.
- വർധിക്കുന്ന ഫർണിച്ചർ ഡിമാൻഡ്, നോൺ പ്ലാസ്റ്റിക്ക് രംഗത്തെ മുന്നേറ്റം, മികച്ച ബ്രാൻഡ് സാന്നിധ്യം എന്നിവയുടെ പിൻബലത്തിൽ നീൽകമൽ മെച്ചപ്പെട്ട സാമ്പത്തിക നേട്ടം കൈവരിക്കുമെന്ന് പ്രതീക്ഷിക്കാം.
നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)
ലക്ഷ്യ വില 2985 രൂപ
നിലവിൽ 2070 രൂപ.
Stock Recommendation by Anand Rathi Share & Stockbrokers.
Next Story
Videos