Begin typing your search above and press return to search.
അഫൊർഡബിൾ ഹൗസിംഗ് രംഗത്ത് സാധ്യതകൾ വർധിക്കുന്നു, റെപ്‌കോ ഹോം ഫിനാൻസ് ഓഹരികൾ വാങ്ങാം
- ചെന്നൈ ആസ്ഥാനമായ 2000 ത്തിൽ ആരംഭിച്ച ഹൗസിംഗ് ഫിനാൻസ് കമ്പനിയാണ് റെപ്‌കോ ഹോം ഫിനാൻസ് (Repco Home Finance Ltd). കേരളം ഉൾപ്പടെ 13 സംസ്ഥാനങ്ങളിലായി മൊത്തം 155 ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നുണ്ട്. ചെലവ് കുറഞ്ഞ നിരക്കിൽ ഭവനം സ്വന്തമാക്കാനുള്ള ജനങ്ങളുടെ അഭിലാഷം സാധിച്ചു കൊടുക്കുക എന്നതാണ് കമ്പനിയുടെ പ്രഥമ ലക്ഷ്യം.
- റെപ്‌കോ പ്രധാനമായും രണ്ടും, മൂന്നും നിര (Tier 2 & 3) നഗരങ്ങിലെ ഉപഭോക്താക്കളെ യാണ് ലക്ഷ്യമിടുന്നത്. കേന്ദ്ര സർക്കാരിൻറ്റെ അഫൊർഡബിൾ ഹൗസിംഗ് (Affordable Housing) നയം ഭവന ഡിമാൻഡ് വർധിപ്പിച്ചിട്ടുണ്ട്. റെപ്‌കോ പോലുള്ള ഹൗസിംഗ് ഫിനാൻസ് കമ്പനികൾക്ക് വളർച്ചക്ക് അനൂകൂല സാഹചര്യമാണ് നിലവിൽ ഉള്ളത്.
- റെപ്‌കോ വായ്‌പ ലഭിക്കുന്നവരിൽ 51 % സ്ഥിരം ജോലി ഉള്ളവരോ സ്വയം തൊഴിൽ എടുത്ത് ജീവിക്കുന്നവരോ ആണ്.
- 2021-22 മുതൽ 2023-24 കാലയളവിൽ കൈകാര്യം ചെയ്യുന്ന ആസ്തികളിൽ (assets under management) 10 % സംയുക്ത വാർഷിക വളർച്ച നിരക്ക് കൈവരിക്കാൻ സാധിക്കും. അറ്റ പലിശ വരുമാനം 3 %, അറ്റാദായം 29 % ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
- മൂലധന പര്യാപ്തത അനുപാതം 34.2 %, കൂടാതെ ജൂൺ അവസാനം ക്യാഷായി, അല്ലെങ്കിൽ പണത്തിന് തുല്യമായി 273 കോടി രൂപ കൈവശമുണ്ട്. അത് കൂടാതെ ഉപയോഗിക്കപ്പെടാത്ത 1900 കോടി രൂപയുടെ വായ്‌പയും ഉണ്ട്.
2022-23 വികസന പരിപാടികൾ
- ബിസിനസ് വിപുലപ്പെടുത്താൻ കൂടുതൽ ബ്രാഞ്ചുകൾ ആരംഭിക്കും.
- വായ്‌പയിൽ 10 -11 % വളർച്ച കൈവരിക്കാൻ ലക്ഷ്യമിടുന്നു
- അറ്റ നിഷ്ക്രിയ ആസ്തികൾ (Net NPA ) നിലവിൽ 4.2 ശതമാനമാണ്. അത് ഈ സാമ്പത്തിക വർഷം കുറയ്ക്കാൻ സാധിക്കും.
- ശരാശരി വായ്‌പ സംഖ്യ 15 ലക്ഷത്തിൽ നിന്ന് 18 ലക്ഷമായി ഉയർത്താൻ ശ്രമം.
ഭവന ഡിമാൻഡ് വർധനവ്, അനുകൂല കേന്ദ്ര സർക്കാർ നയങ്ങൾ, ബിസിനസ് വിപുലീകരണം എന്നിവയുടെ പിൻബലത്തിൽ റെപ്‌കോ ഹോം ഫിനാൻസ് കമ്പനിയുടെ പ്രവർത്തന ഫലം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)
ലക്ഷ്യ വില 278 രൂപ
നിലവിൽ 250
ട്രെൻഡ് ബുള്ളിഷ്
(Stock Recommendation by HDFC Securities
Next Story
Videos