സ്പെഷ്യാലിറ്റി കെമിക്കൽസ് ഉൾപ്പടെ എല്ലാ ബിസിനസിലും വളർച്ച, എസ് ആർ എഫ് ഓഹരിയിൽ നിക്ഷേപിക്കാമോ?

ഇന്നത്തെ ഓഹരി: എസ് ആർ എഫ് ലിമിറ്റഡ് (SRF Ltd)

  • നൈലോൺ ടയർ കോർഡ് തുണിത്തരങ്ങൾ ഉൽപ്പാദിപ്പിക്കാനായി 1970 ൽ സ്ഥാപിച്ച ശ്രീ റാം ഫൈബേർസ് പിന്നീട് പാക്കേജിംഗ്‌ ഫിലിം, സ്പെഷ്യാലിറ്റി കെമിക്കൽസ് ബിസിനസിലും കടന്നതോടെ 1990 ൽ എസ് ആർ എഫ് ലിമിറ്റഡ് (SRF Ltd) എന്ന് പുനർനാമകരണം ചെയ്‌തു.
  • നിലവിൽ സാങ്കേതിക ടെക്സ്റ്റൈൽസ്, പാക്കേജിംഗ്‌ ഫിലിം, സ്പെഷ്യാലിറ്റി കെമിക്കൽസ് എന്നിവയിൽ ആഗോള പ്രശസ്‌തി കൈവരിച്ച കമ്പനി 2022-23 ൽ ഒന്നാം പാദത്തിൽ ഈ മൂന്ന് വിഭാഗങ്ങളിലും മികച്ച വളർച്ച നേടാൻ കഴിഞ്ഞു.
  • മൊത്തം വരുമാനം 44 % വർധിച്ച് 3895 കോടി രൂപയായി.കെമിക്കൽസ് ബിസിനസിൽ വരുമാനം 55 % വർധിച്ച് 1722 കോടി രൂപ, പാക്കേജിംഗ്‌ ബിസിനസിൽ 44 % വർധിച്ച് 1496 കോടി രൂപയായി. സാങ്കേതിക ടെക് സ്റ്റൈൽസ് വിഭാഗത്തിൽ ബെൽറ്റിങ്ങ് തുണിത്തരങ്ങൾ, നൈലോൺ ടയർ കോർഡ് എന്നിവയുടെ കയറ്റുമതി വർധിച്ചതോടെ വരുമാനം 16 % ഉയർന്ന് 571 കോടി രൂപയായി.
  • ക്രൂഡ് ഓയിൽ വില വർധനവ്, ലോജിസ്റ്റിക്സ് ചെലവ് കൂടുന്നത്, അസംസ്‌കൃത വസ്തുക്കളുടെ ദൗർലഭ്യം എന്നിവ മാർജിനിൽ കുറവ് വരുത്തും. അമേരിക്കൻ ഡോളറുമായി രൂപയുടെ മൂല്യം 4.5 % കുറഞ്ഞത് കൊണ്ട് 32 കോടി രൂപയുടെ നഷ്ടം കഴിഞ്ഞ പാദത്തിൽ ഉണ്ടായി. ഇത് ഒറ്റ തവണ ഉള്ള ആഘാതമായിയിരിക്കും.
  • 2022-23 ൽ മൊത്തം മൂലധന ചെലവ് 3300 കോടി രൂപയാകും അതിൽ 2500 കോടി രൂപ രാസവസ്തുക്കളുടെ ബിസിനസിലാണ് മുടക്കുന്നത്.
  • രാസവസ്തുക്കളുടെ വിഭാഗത്തിൽ ഫ്‌ളൂറോ കെമിക്കൽസിൽ (flouro chemicals) വളരെ നല്ല പ്രകടനമായിരുന്നു. റെഫ്രിജറൻറ്റ്, ഫാർമ രംഗത്താണ് ഇത് ഉപയോഗിക്കുന്നത്. തുടർന്നും ഫ്‌ളൂറോ കെമിക്കൽസിൽ ഡിമാൻറ്റ് വർധനവ് പ്രതീക്ഷിക്കുന്നു.
  • കാലവർഷം സാധാരണ നിലയിലായാൽ പൊതിഞ്ഞ തുണിത്തരങ്ങളുടെ (coated fabrics) ഡിമാൻറ്റ് ആഭ്യന്തര വിപണിയിൽ വർധിക്കും.
  • കെമിക്കൽസ് വിഭാഗത്തിലും മറ്റ് ബിസിനസുകളിലും മെച്ചപ്പെട്ട ഡിമാൻറ്റ് പ്രതീക്ഷിക്കുന്നു.അഗ്രോ കെമിക്കൽസിൽ ഉൽപ്പാദന ശേഷി കൂട്ടാനായി 250 കോടി രൂപയുടെ മൂലധന നിക്ഷേപത്തിന് ഡയറക്റ്റർ ബോർഡ് അനുമതി നൽകി. സ്വന്തം ആവശ്യത്തിന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന കേന്ദ്രം (captive power plant) മൂന്ന് ആഴ്ചക്കുള്ളിൽ പ്രവർത്തനം ആരംഭിക്കും. ഇത് മൊത്തം പ്രവർത്തന ചെലവിൽ കുറവ് വരുത്താൻ സഹായിക്കും.

നിക്ഷേപകർക്കുള്ള നിർദേശം:

ഓഹരി വില ഉയർന്ന് നിൽക്കുന്നത് കൊണ്ട് - നിഷ് പക്ഷം (Neutral rating)

ലക്ഷ്യ വില 2510 രൂപ

നിലവിൽ 2385 രൂപ.

(Stock Recommendation by Motilal Oswal Financial Services).


Related Articles

Next Story

Videos

Share it