Begin typing your search above and press return to search.
തടി പാനലുകള്‍ ഉണ്ടാക്കുന്ന ഈ കമ്പനിയുടെ ഓഹരി 50 ശതമാനം വരെ ഉയര്‍ന്നേക്കാം
1991 ല്‍ സ്ഥാപിതമായ തടി പാനലുകള്‍ നിര്‍മിക്കുന്ന പ്രമുഖ ഫര്‍ണിച്ചര്‍ കമ്പനിയാണ് സ്‌റ്റൈലാം ഇന്‍ഡസ്ട്രീസ് (Stylam Industries). 80 ല്‍ പ്പരം രാജ്യങ്ങളില്‍ വിപണനം നടത്തി മൊത്തം വരുമാനത്തിന്റെ 67 % കയറ്റുമതിയില്‍ നിന്നാണ് ലഭിക്കുന്നത്.
ആഭ്യന്തര വിപണിയിലും, വിദേശത്തും ഡിമാന്‍ഡ് വര്‍ധിക്കുന്നത് കൊണ്ട് ഉല്‍പ്പാദന ശേഷി 40 ശതമാനം ഉയര്‍ത്തുകയാണ്. ഘട്ടം ഘട്ടമായിട്ടാണ് വികസനം നടപ്പാക്കുന്നത്. 2022 -23 സെപ്റ്റംബര്‍ പാദത്തില്‍ വരുമാനം 43.20 % വര്‍ധിച്ച് 246.34 കോടി രൂപയായി. അറ്റാദായം 15.05 കോടി രൂപയില്‍ നിന്ന് 24.21 കോടി രൂപയായി. പ്രവര്‍ത്തന മാര്‍ജിന്‍ 16 ശതമാനത്തില്‍ അധികമായി നിലനിര്‍ത്തിയിട്ടുണ്ട്.
- മെച്ചപ്പെട്ട സാമ്പത്തിക മാനേജ്‌മെന്റിലൂടെ കടം കുറച്ചു കൊണ്ടു വരാനും 2024 -25 ല്‍ പണം മിച്ചം ഉണ്ടാകുന്ന സ്ഥിതിയാകും. ഇന്ത്യയില്‍ അതിവേഗം വളര്‍ച്ച കൈവരിക്കുന്ന വ്യവസായമാണ് ഫര്‍ണിച്ചര്‍ വ്യവസായം. ഫര്‍ണിച്ചര്‍ ഉപരിതലത്തിന്റെ വിപണി 2027 വരെ 6.4 % സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
- ലാമിനേറ്റ് കയറ്റുമതി ലോകത്തെ ഏറ്റവും വലിയ 5 രാജ്യങ്ങളില്‍ ഇന്ത്യ ഉള്‍പ്പെടും. ലാമിനേറ്റ് വിറ്റുവരവ് 2020 -21 ല്‍ 8000 കോടി രൂപ (അതില്‍ 25 % കയറ്റുമതിയില്‍ നിന്ന്). ഏഷ്യയിലെ ഏറ്റവും വലിയ ലാമിനേറ്റ് ഉല്പാദകരാണ് സ്‌റ്റൈലാം (ഒരു സ്ഥലത്ത് ഉല്‍പ്പാദനം നടത്തുന്ന കമ്പനികളില്‍)
- സ്‌റ്റൈലാം കമ്പനി ലാമിനേറ്റ് വിപണിയുടെ 6 % വിഹിതം നേടിയിട്ടുണ്ട്. ഉല്‍പ്പാദന ശേഷി വര്ധിപ്പിക്കുന്നതിലൂടെ ആഭ്യന്തര വില്‍പ്പന, കയറ്റുതി എന്നിവ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. 2021 -22 മുതല്‍ 2024 -25 കാലയളവില്‍ വിറ്റുവരവ് 21 % സംയുക്ത വാര്‍ഷിക വളര്‍ച്ച നേടുമെന്ന് കരുതുന്നു. വികസനത്തിന് ശേഷം ആഭ്യന്തര വിപണിയില്‍ നിന്നുള്ള വരുമാനം മൊത്തം വരുമാനത്തിന്റെ 44 ശതമാനമായി ഉയരും .
- മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യയെ ലോകത്തെ പ്രമുഖ ഫര്‍ണിച്ചര്‍ വ്യവസായ കേന്ദ്രമാക്കി മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. പി എല്‍ ഐ (Production Linked Incentive) പദ്ധതി പ്രകാരം ഫര്‍ണിച്ചര്‍ ആഭ്യന്തര വ്യവസായം വികസിപ്പിക്കുകയാണ്.
- വര്‍ധിക്കുന്ന ഫര്‍ണിച്ചര്‍ ഡിമാന്‍ഡും, മെച്ചപ്പെട്ട സാമ്പത്തിക മാനേജ്‌മെന്റ്റ്, ഉല്‍പ്പാദന ശേഷി വികസനം എന്നിവയുടെ ബലത്തില്‍ സ്‌റ്റൈലാം കമ്പനിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യവില -1653 രൂപ
നിലവില്‍ - 1,044.70 രൂപ.
( Stock Recommendation by Anand Rathi Share & Stock Brokers )
Next Story
Videos