മാർജിൻ ഇടിവും ഉയർന്ന വിലയും; തെർമാക്സ് ഓഹരികളിൽ നിക്ഷേപം കുറയ്ക്കാം

  • പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഊർജ, പരിസ്ഥിതി സേവനങ്ങൾ നൽകുന്ന കമ്പനിയാണ് തെർമാക്സ് (Thermax Ltd). ചൂടാക്കൽ, തണുപ്പിക്കൽ, ഊർജം, രാസവസ്തുക്കൾ,വെള്ളം, മാലിന്യ വെള്ളം, വായു മലിനീകരണം പരിഹരിക്കുന്ന പദ്ധതികളുണ് പ്രധാനമായും നടപ്പാക്കുന്നത് .
  • 2022 -23 ലെ ആദ്യ പാദത്തിൽ വരുമാനം 57 % വർധിച്ച് 1654 കോടി രൂപയായി. ഊർജ വിഭാഗത്തിൽ 61 % വർധനവ് രേഖപ്പെടുത്തി 1227 കോടി രൂപയായി. പരിസ്ഥിതി വിഭാഗം 62 % അധിക വരുമാനം നേടി -292 കോടി രൂപ.
  • 2309 കോടി രൂപയുടെ അധിക ഓർഡറുകൾ ആദ്യ പാദത്തിൽ ലഭിച്ചു -മുൻ വർഷത്തെക്കാൾ 36 % വർധനവ്. വിദേശ ഓർഡറുകൾ 9 % വർധിച്ച് 1473 കോടി രൂപയായി. ഉരുക്ക്, ഊർജം, രാസവസ്തുക്കൾ, റിഫൈനറി പദ്ധതികളിൽ നിന്നാണ് കൂടുതൽ വരുമാനം നേടിയത്. രാജസ്ഥാനിൽ ഒരു പെട്രോ കെമിക്കൽസ് കമ്പനിയുടെ 522 കോടി രൂപയുടെ പുതിയ ഓർഡർ കരസ്ഥമാക്കി.
  • നികുതിക്കും, പലിശക്കും മുൻപുള്ള വരുമാനം (EBITDA) 3 % വർധിച്ച് 96 കോടി രൂപയായി. EBITDA മാർജിൻ 6 ശതമാനത്തിൽ നിന്ന് 5.8 ശതമാനമായി. അസംസ്‌കൃത വസ്തുക്കളുടെ വില വർധനവും, എഫ് ജി ഡി (flue gas desulphurisation) പദ്ധതികളിൽ വന്ന ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നു. ഉൽപ്പന്ന വിലകൾ ശരാശരി 7 % വർധിച്ചത് മാർജിനിൽ കുറവ് വരുത്തി. നിലവിൽ ഉൽപ്പന്ന വിലകൾ മിതപ്പെട്ടത് കമ്പനിയുടെ പ്രവർത്തന ഫലം മെച്ചപ്പെടുത്തും. എഫ് ജി ഡി ഓർഡറുകളിൽ 90 % പൂർത്തിയാക്കാൻ സാധിച്ചിട്ടുണ്ട്. ഉപഭോക്‌തൃ സ്ഥാപനങ്ങളുമായി വിലവർധന ചർച്ച ചെയ്ത് നടപ്പാക്കാൻ സാധിച്ചു
  • ഊർജ മാനേജ്മെൻറ്റ് പദ്ധതികൾ മെച്ചപ്പെടുത്താൻ കോവാക്‌സിസ് (Covacsis) എന്ന കമ്പനിയിൽ ഓഹരി പങ്കാളിത്തം നേടി. വിദേശ മാർക്കറ്റുകളിൽ ഊർജ മേഖലയിൽ കൂടുതൽ പദ്ധതികൾ ഏറ്റെടുത്തു നടത്താൻ സഹായകരമാകും.
  • കെമിക്കൽ ബിസിനസിൽ കൂടുതൽ ഓർഡർ ലഭിക്കുന്നതും, ഏപ്രിൽ മാസത്തിൽ രാസവസ്തുകളുടെ വർധിച്ച വിലയിൽ നിന്ന് പിന്നീട് കുറവ് ഉണ്ടായതും തെരമാക്സിന് അനുകൂലമായി. 2022-23 യിൽ വരുമാനത്തിൽ 12 % , 2023-24 ൽ 15 % വർധനവും പ്രതീക്ഷിക്കുന്നു.
  • നിലവിൽ തെർമാക്സ് ഓഹരികൾ 56 ഇരട്ടിയിലാണ് P/E (Price Earnings Ratio- ഓഹരി വില ആദായ അനുപാതം) വിപണനം നടക്കുന്നത്. ഒരു വർഷത്തെ ശരാശരിയായ P/E യുടെ 46 ഇരട്ടിയെക്കാൾ വളരെ ഉയർന്നാണ് നിലവിലെ ഓഹരി വില. അതിനാൽ നിക്ഷേപകർ ഈ ഓഹരിയിലെ നിക്ഷേപം കുറയ്ക്കുന്നതാണ് ഉചിതം.

നിക്ഷേപകർക്കുള്ള നിർദേശം: നിക്ഷേപം കുറയ്ക്കുക (Reduce)

ലക്ഷ്യ വില -2178

നിലവിൽ 2419

(Stock Recommendation by Geojit Financial Services)



Related Articles
Next Story
Videos
Share it