Begin typing your search above and press return to search.
വാച്ച്, ആഭരണ ബിസിനസിൽ തിളക്കം, ടൈറ്റൻ കമ്പനി ഓഹരികൾ വാങ്ങാം
- 1984 ൽ ടാറ്റ ഗ്രൂപ്പും തമിഴ് നാട് വ്യവസായ വികസന കോർപറേഷനും സംയുക്ത സംരംഭമായി ആരംഭിച്ച ടൈറ്റൻ വാച്ചസ് ലിമിറ്റഡ് (Titan Watches Ltd) നിലവിൽ ലോകത്തെ അഞ്ചാമത്തെ വലിയ വാച്ച് ബ്രാൻഡ് കമ്പനിയായി വളർന്നിരിക്കുന്നു.
- വാച്ചുകൾ കൂടാതെ ആഭരണങ്ങൾ, നേത്ര സംരക്ഷണ ഉൽപ്പന്നങ്ങളും (eye wear), സുഗന്ധ ദ്രവ്യങ്ങളും, ഫാഷൻ വസ്ത്രങ്ങളും ടൈറ്റൻ കമ്പനി (Titan Company Ltd) വിപണനം നടത്തുന്നുണ്ട്. 2022 -23 സെപ്റ്റംബർ പാദത്തിൽ വരുമാനം 18 % വർധിച്ചു, 105 പുതിയ റീറ്റെയ്ൽ കടകൾ ആരംഭിച്ചു.
- വാച്ച് ബിസിനസിൽ 20 %, ജ്വല്ലറി ബിസിനസിൽ 18 %, നേത്ര സംരക്ഷണ വിഭാഗത്തിൽ 7 % എന്നിങ്ങനെ യായിരുന്നു വളർച്ച. സബ്സിഡിയറി കമ്പനിയായ ടൈറ്റൻ എൻജിനിയറിംഗ് വരുമാനം 139 %, കാരറ്റ് ലെയിൻ 56 % വരുമാന വളർച്ച കൈവരിച്ചു. നികുതിക്കും, പലിശക്കും മുൻപുള്ള മാർജിൻ 12.6 %.
- 2021 -22 മുതൽ 2026 -27 കാലയളവിൽ 20 % സംയുക്ത വാർഷിക വളർച്ച നിരക്ക് നേടാനാണ് ലക്ഷ്യമിടുന്നത്.
ഉത്സവ സീസൺ സെപ്റ്റംബറിൽ ആരംഭിച്ചതോടെ ആഭരണ-വാച്ച് വിപണി ഉണർവിലാണ്. രണ്ടു വിഭാഗങ്ങളിലും ടൈറ്റൻ മികച്ച വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. - സെപ്റ്റംബർ പാദത്തിൽ 105 പുതിയ റീറ്റെയ്ൽ കടകൾ ആരംഭിച്ചു -ആഭരണങ്ങൾ 25, വാച്ചുകൾ 23, നേത്ര വിഭാഗം 38 എന്നിങ്ങനെ. സുഗന്ധ ദ്രവ്യങ്ങളുടെ ബിസിനസ് 37 %, ഫാഷൻ 29 % എന്നിങ്ങനെ വളർച്ച നേടി.റ്റാനിയെറ (Taneira) വസ്ത്ര ബ്രാൻഡിൽ 114 % വളർച്ച നേടി. മധുരൈ, ഹുബ്ലി, ധൻബാദ് എന്നിവിടങ്ങളിൽ ഇതിൻറെ റീറ്റെയ്ൽ സ്റ്റോറുകൾ ആരംഭിച്ചു.
- സ്ഥിരമായ പണമൊഴുക്ക് (cash flow) വർധിക്കുന്ന മാർജിൻ എന്നിവ ടൈറ്റൻ കമ്പനിയുടെ പ്രവർത്തന ഫലം മെച്ചപ്പെടുത്തും. കോവിഡ് വ്യാപനം കുറഞ്ഞതോടെ കടകളിൽ തിരക്ക് വർധിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ എണ്ണത്തിൽ ഇരട്ടക്ക വളർച്ച നേടാൻ സാധിച്ചു. ആഭരണ കടകളുടെ എണ്ണം 488-യി വർധിപ്പിച്ചു. ടൈറ്റൻ, ഫാസ്റ്റ് ട്രാക്ക് എന്നി വാച്ചുകളിൽ ബ്ലൂട്ടൂത് കാളിങ് സംവിധാനം ഉൾപ്പെടുത്തിയത് കൊണ്ട് വിൽപ്പന വർധിക്കും.
നിക്ഷേപകർക്കുള്ള നിർദേശം : വാങ്ങുക (Buy)
ലക്ഷ്യ വില 3140 രൂപ
നിലവിൽ 2611
ട്രെൻഡ് ബുള്ളിഷ്
Stock Recommendation by Sharekhan by BNP Paribas.
Next Story
Videos