ഈ എന്‍ജിനിയറിംഗ് കമ്പനി ഓഹരി മുന്നേറാന്‍ സാധ്യത

മുനിസിപ്പാലിറ്റികള്‍ക്കു ജല പുനരുപയോഗ പദ്ധതികള്‍ നടപ്പാക്കുന്ന പ്രമുഖ ബഹുരാഷ്ട്ര കമ്പനിയാണ് വാ ടെക്ക് വാ ബാഗ് (Va Tech Wabag Ltd). ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഓഹരിയില്‍ മാര്‍ച്ച് മാസം തിരുത്തലുകള്‍ ഉണ്ടായിട്ടുണ്ട്. എങ്കിലും വരും മാസങ്ങളില്‍ ഓഹരിയില്‍ ഉയര്‍ച്ച ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജനോപകാരപ്രദമായ പദ്ധതികള്‍ കമ്പനിയുടെ വളര്‍ച്ചാ സാധ്യത വര്‍ധിപ്പിക്കുന്നുണ്ടെങ്കിലും പല കാര്യങ്ങളുണ്ട്:

1. 2022-23 ഡിസംബര്‍ പാദത്തില്‍ വരുമാനം 12.6% കുറഞ്ഞ് 652 കോടി രൂപയായി. മാര്‍ജിന്‍ 1.3% വര്‍ധിച്ച് 11.5 ശതമാനമായി. അറ്റാദായം 47 കോടി രൂപയായി. ഇന്‍പുട്ട് ചെലവുകള്‍ കുറഞ്ഞതാണ് മാര്‍ജിന്‍, ആദായം മെച്ചപ്പെടാന്‍ കാരണമായത്.

2. അടുത്ത രണ്ടു മൂന്ന് വര്‍ഷത്തേക്ക് നടപ്പാക്കാനുള്ള പദ്ധതികള്‍ക്ക് ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്-മൊത്തം 10,000 കോടി രൂപയില്‍ അധികം ഓര്‍ഡറുകള്‍.

3. എന്‍ജിനീയറിംഗ്, സംഭരണം എന്നി വിഭാഗത്തിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതില്‍ മാര്‍ജിനും ലാഭക്ഷമതയും കൂടുതലാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുറം കരാറുകാര്‍ക്ക് നല്‍കുന്നതാണ് മെച്ചമെന്ന് കമ്പനി കരുതുന്നു. എന്‍ജിനീയറിംഗ്, സാങ്കേതിക സേവനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കാന്‍ കഴിയും

4. നാലാം പാദത്തില്‍ 1886 കോടി രൂപയുടെ പുതിയ ഓര്‍ഡറുകള്‍ കരസ്ഥമാക്കി. മൊത്തം ലഭിച്ച ഓര്‍ഡറുകളില്‍ 52% ആഭ്യന്തര വിപണിയില്‍ നിന്നാണ്.

5. ക്യാഷ് ഫ്ളോ, മാര്‍ജിന്‍ എന്നിവ മെച്ചപ്പെടുത്താന്‍ ബഹുമുഖ ഏജന്‍സികളില്‍ നിന്നുള്ള ഫണ്ടുകള്‍ സഹായിക്കും.

6. വരും പാദങ്ങളില്‍ 5500 കോടി രൂപയുടെ പുതിയ ഓര്‍ഡറുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റഷ്യയില്‍ നിന്ന് ഓര്‍ഡറുകള്‍ ലഭിക്കാന്‍ സാധ്യത ഉണ്ട്.

7. കേന്ദ്ര സര്‍ക്കാര്‍ ജല ജീവന്‍, സ്വച്ഛ് ഭാരത് ദൗത്യങ്ങളില്‍ നിന്ന് കമ്പനിക്ക് കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -ശേഖരിക്കുക (Accumulate)

ലക്ഷ്യ വില- 383 രൂപ

നിലവില്‍ - 336 രൂപ

Stock Recommendation by Geojit Financial Services.

Equity investing is subject to market risk. Always do your own research before investing.

Related Articles
Next Story
Videos
Share it