കൊച്ചി, ബാംഗ്ളൂർ, ഹൈദരാബാദിന് ശേഷം ഒഡീഷയിലേക്ക് , വണ്ടർലാ ഹോളിഡേയ്‌സ് ഓഹരികൾ വാങ്ങാം

ഇന്നത്തെ ഓഹരി: വണ്ടർലാ ഹോളിഡേയ്‌സ് (Wonderla Holidays Ltd)
  • വ്യവസായ പ്രമുഖനായ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി സ്ഥാപിച്ച ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്‌മെൻറ്റ് പാർക്കായ വണ്ടർലാ ഹോളിഡേയ്‌സിന് നിലവിൽ കൊച്ചി, ബാംഗ്ലൂർ, ഹൈദരാബാദ് എന്നിവിടങ്ങളിൽ അമ്യൂസ്‌മെൻറ്റ് പാർക്കുകൾ ഉണ്ട് . ഒഡീഷയിലെ ഭുവനേശ്വറിൽ അമ്യൂസ്‌മെൻറ്റ് പാർക്ക് സ്ഥാപിക്കാനായി സംസ്ഥാന സർക്കാരുമായി ധാരണ പത്രത്തിൽ ഒപ്പുവെച്ചു. ഇതിനായി 50.63 ഏക്കർ സ്ഥലം 90 വർഷത്തേക്ക് പാട്ടത്തിന് എടുത്തു. ഈ പദ്ധതിക്കായി 130 കോടി രൂപ മൂലധന ചെലവ് പ്രതീക്ഷിക്കുന്നു, രണ്ട് രണ്ടര വർഷ കാലയളവിൽ പണി പൂർത്തിയാകും.
  • 2022-23 ആദ്യ പാദത്തിൽ വണ്ടർലാ മികച്ച പ്രകടനം നടത്തി. വരുമാനം 2019-20 ആദ്യ പാദ ത്തിനെ അപേക്ഷിച്ച് 27 % വർധിച്ച് 152 കോടി രൂപയായി. പലിശക്കും, നികുതിക്കും മറ്റും മുൻപുള്ള ആദായം ( EBITDA ) 33 % വർധിച്ച് 90 കോടി രൂപയായി.
  • വണ്ടർല സന്ദർശിച്ചവരുടെ എണ്ണം 24 % വർധിച്ച് 1.12 ദശലക്ഷമായി. ബാംഗ്ലൂരിൽ സന്ദർശകരുടെ എണ്ണം 7 % ഉയർന്നപ്പോൾ, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളിൽ 38 -39 % ഉയർന്നു. ഒരു സന്ദർശകനിൽ നിന്നുള്ള ശരാശരി വരുമാനം 1300 രൂപയായി ഉയർന്നു. പ്രവർത്തന ചെലവ് 2019 -20 നെ അപേക്ഷിച്ച് 18.5 % കൂടുതലാണ്
  • 2022 -23 ൽ മികച്ച തുടക്കം കുറിച്ചതിനാൽ ബാലൻസ് ഷീറ്റ് കടവിമുക്തമായിട്ടുണ്ട്, കൂടാതെ 200 കോടി രൂപയുടെ നീക്കിയിരുപ്പ് ഉണ്ട്.
  • സന്ദർശകരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നികുതിക്കും മറ്റും മുൻപുള്ള ആദായം ( EBITDA ) 2022 -23 ൽ 140 കോടി രൂപയും, 2023 -24 ൽ 170 കോടി രൂപയായി വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
  • സന്ദർശകരുടെ എണ്ണത്തിൽ വർധനവ്, ടൂറിസം മേഖലയിൽ ഉണർവ്, പുതിയ വികസന പദ്ധതികൾ എന്നിവയുടെ പിൻബലത്തിൽ വണ്ടർലാ ഹോളിഡേയ്‌സിൻറ്റെ സാമ്പത്തിക നില മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
നിക്ഷേപകർക്കുള്ള നിർദേശം : വാങ്ങുക (Buy)
ലക്ഷ്യ വില 479 രൂപ
നിലവിൽ 360 രൂപ,
ട്രെൻഡ് ബുള്ളിഷ്
(Stock Recommendatioh by ICICI Securities)


Related Articles

Next Story

Videos

Share it