Begin typing your search above and press return to search.
കൂടുതൽ കരാറുകൾ, നിയമനങ്ങൾ വർധിക്കുന്നു, ഈ സോഫ്റ്റ്‌വെയർ കമ്പനിയുടെ ഓഹരികൾ വാങ്ങാം
- മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്കിംഗ് സോഫ്റ്റ്‌വെയർ സേവനങ്ങൾ നൽകുന്ന കമ്പനിയാണ് ഒറക്കിൾ ഫിനാൻഷ്യൽ സർവീസസ് സോഫ്റ്റ്‌വെയർ (Oracle Financial Services Software Ltd). 1989 ൽ സ്ഥാപിതമായ ഒറക്കിൾ സബ്സിഡിയറി കമ്പനിയാണ്.
- 2022 -23 സെപ്റ്റംബർ പാദത്തിൽ വരുമാനം 6 ശതമാനം വർധിച്ച് 1031.84 കോടി രൂപയായി. അറ്റാദായം 10.81 % കുറഞ്ഞ് 359.77 കോടി രൂപയായി. പ്രവർത്തന മാർജിൻ 58.85 ശതമാനത്തിൽ നിന്ന് 50.59 ശതമാനമായി കുറഞ്ഞു. പുതിയ സോഫ്റ്റ്‌വെയർ ലൈസെൻസ് കരാറുകൾ വിൽക്കുന്നതിൽ കുറവ് ഉണ്ടായതാണ് മാർജിൻ കുറയാൻ കാരണം കൂടാതെ 600 പുതിയ ജീവനക്കാരെയും എടുത്തു. മൊത്തം ജീവനക്കാരുടെ എണ്ണം 8657 -ായി.
- 13.1 ദശലക്ഷം ഡോളർ മൂല്യത്തിന് പുതിയ ലൈസെൻസ് കരാറുകൾ ഒപ്പുവെച്ചു (2021 -22 സെപ്റ്റംബർ പാദത്തിൽ 22 ദശലക്ഷം ഡോളറായിരുന്നു). കരാറുകൾ നടപ്പാക്കിയ വരുമാനം 700 കോടി രൂപയായി വർധിച്ചു. 14 പുതിയ കരാറുകൾ നേടാനും , 18 ഉൽപ്പന്ന മൊഡ്യൂളുകൾ വിൽക്കാനും സാധിച്ചു.
- ക്ലൗഡ് അധിഷ്ഠിത സോഫ്റ്റ്‌വെയർ സേവനങ്ങൾക്ക് ഡിമാൻഡ് വർധിക്കുന്ന സാഹചര്യത്തിൽ 2022 -23 രണ്ടാം പകുതിയിൽ വരുമാനവും,മാർജിനും വർധിക്കാൻ സാധ്യതയുണ്ട്.
- കൂടുതൽ നിയമനങ്ങൾ നടത്തുന്നതും ,കരാറുകൾ ലഭിക്കുന്നതുമായി സാഹചര്യത്തിൽ ഡിസംബർ പാദത്തിൽ 16 % വാർഷിക വളർച്ച കൈവരിക്കാൻ സാധിക്കും, പ്രവർത്തന മാർജിനും മെച്ചപ്പെടും. 2021 -22 മുതൽ 2029-30 കാലയളവിൽ വരുമാനത്തിൽ 9% സംയുക്ത വാർഷിക വളർച്ച നിരക്ക് കൈവരിക്കാൻ സാധിക്കും.
- ജീവനക്കാരുടെ കൊഴിഞ്ഞു പോക്ക് കുറക്കാൻ എംപ്ലോയീസ് സ്റ്റോക്ക് ഓപ്‌ഷൻ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട് . ഒക്ടോബർ മാസം 6035 ഓഹരികൾ ജീവനകാർക്ക് നൽകി. പോർട്ടുഗൽ, നൈജീരിയ എന്നി രാജ്യങ്ങളിൽ ബാങ്കിംഗ് മേഖലയിൽ നിന്ന് പുതിയ ബിസിനസ് ഈ സാമ്പത്തിക വർഷം ലഭിച്ചു.
- ക്ലൗഡ് സേവനങ്ങൾക്ക് ഡിമാൻഡ് വര്ധിക്കുന്നത്, ബാങ്കിംഗ്, ധനകാര്യ സോഫ്റ്റ്‌വെയർ രംഗത്തെ മികച്ച പ്രകടനം, കൂടുതൽ ലൈസെൻസ് കരാറുകൾ ലഭിക്കുന്ന സാഹചര്യവും എന്നിവ കണക്കിലെടുത്താൽ ഒറക്കിൾ ഫിനാൻഷ്യൽ സോഫ്റ്റ്‌വെയർ സർവീസസ് കമ്പനിയുടെ പ്രവർത്തനം മെച്ചപ്പെടുമെന്ന് കരുതാം.
നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)
ലക്ഷ്യ വില -4200 രൂപ
നിലവിൽ 2920.
Stock Recommendation by Dolat Capital.
Next Story
Videos