Begin typing your search above and press return to search.
പി വി സി പൈപ്പ് ഡിമാന്‍ഡ് വര്‍ധിക്കുന്നു, ഈ ഓഹരി 15 % ഉയര്‍ച്ച നേടാം
പ്ലംബിംഗ്, ജലസേചന, ഡ്രെയിനേജ് ആവശ്യങ്ങള്‍ക്കായി പി വി സി പൈപ്പുകളും, സി പി വി സി (Chlorinated PVC ) പൈപ്പുകളും അനുബന്ധ സംവിധാനങ്ങളും നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് പ്രിന്‍സ് പൈപ്‌സ് ആന്‍ഡ് ഫിറ്റിങ്‌സ് (Prince Pipes & Fittings Ltd ). ഇന്ത്യയിലെ പ്രമുഖ 5 പി വി സി പൈപ് നിര്‍മാതാക്കളില്‍ ഒന്നാണ് പ്രിന്‍സ് പൈപ്‌സ്. ഏഴു സ്ഥലങ്ങളില്‍ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ ഉണ്ട്.
ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി നിര്‍മിച്ച ലോക നിലവാരമുള്ള പ്ലംബിംഗ്, ഡ്രെയിനേജ് ഉല്‍പ്പന്നങ്ങള്‍ ഡിസംബറില്‍ പുറത്തിറക്കി. ആഗസ്റ്റില്‍ ബാത്ത് വെയര്‍ ബിസിനസിലേക്കും കടന്നു.
പി വി സി പൈപ് വിലകളില്‍ 35 % തിരുത്തലിന് ശേഷം വില സ്ഥിരത കൈവന്നപ്പോള്‍ പൈപ് ഡിമാന്‍ഡ് വര്‍ധിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഡിയലര്‍മാര്‍ റീസ്റ്റോക്കിങ് ആരംഭിച്ചിട്ടുണ്ട്. ജലസേചന ആവശ്യങ്ങള്‍ക്ക് ഉള്ള പൈപ്പുകള്‍ക്കും ഡിമാന്‍ഡ് ഉയര്‍ന്നു.
2022-23 നാലാം പാദത്തില്‍ വില്‍പ്പന ഇരട്ട അക്ക വളര്‍ച്ച നേടുമെന്ന് കരുതുന്നു. മാര്‍ജിന്‍ 12 -14 ശതമാനം വരെ നേടാന്‍ സാധിക്കും. സെപ്റ്റംബര്‍ പാദത്തില്‍ വരുമാനം 16.36 % ഇടിഞ്ഞു -636.46 കോടി രൂപയായി. കമ്പനിയുടെ ലാഭം 2022 -23 രണ്ടാം പകുതിയില്‍ സാധാരണ നിലയിലേക്ക് മാറുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. 2022 -23 മുതല്‍ 2024-25 കാലയളവില്‍ 13 % സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഭവന വിപണിയില്‍ ഡിമാന്‍ഡ് കുറവ് ഉണ്ടായാല്‍ പൈപ് ഡിമാന്‍ഡ് കുറയും. പി വി സി റെസിന്‍ വിലകള്‍ കുറയുകയാണെങ്കില്‍ ലാഭക്ഷമത കുറയും. ഭവന വിപണിയില്‍ ഡിമാന്‍ഡ് കുറവ് ഉണ്ടായാല്‍ പൈപ് ഡിമാന്‍ഡ് കുറയും. പി വി സി റെസിന്‍ വിലകള്‍ കുറയുകയാണെങ്കില്‍ ലാഭക്ഷമത കുറയും. കോവിഡ് വ്യാപനം വീണ്ടും ഉണ്ടായാല്‍ ഭവന വിപണിയെ ബാധിക്കാം.
അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറവ് കൊണ്ട് ഇന്‍വെന്‍ട്ടറി ചെലവുകള്‍ വര്‍ധിച്ചിരുന്നു. അത്തരം പ്രതിസന്ധികള്‍ മാറിയ സ്ഥിതിക്ക് പ്രവര്‍ത്തന ഫലം മെച്ചപ്പെടും. കാര്‍ഷിക മേഖലയില്‍ നിന്നുള്ള ഡിമാന്‍ഡ് വര്ധിക്കുമെന്ന് പ്രതീക്ഷ.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)
ലക്ഷ്യ വില -691 രൂപ
നിലവില്‍- 594 രൂപ
(Stock Recommendation by ICICI Securities )
Next Story
Videos