Begin typing your search above and press return to search.
ഡിമാന്‍ഡ് ശക്തം, ഈ പൈപ്പ് കമ്പനി ഓഹരി മുന്നേറുമോ?
ഇന്ത്യയിലെ പ്രമുഖ പി.വി.സി പൈപ്പ് നിര്‍മാതാക്കളാണ് പ്രിന്‍സ് പൈപ്‌സ് & ഫിറ്റിംഗ്‌സ് ലിമിറ്റഡ് (Prince Pipes & Fittings Ltd). മൊത്തം വിപണിയുടെ 5.5 ശതമാനം വിഹിതം കരസ്ഥമാക്കാന്‍ കഴിഞ്ഞു. ഉത്പാദന, മാര്‍ക്കറ്റിംഗ് മികവിന് അംഗീകാരങ്ങളും ലഭിച്ചിട്ടുള്ള കമ്പനിയാണ്. 2023 -24 ലെ സാമ്പത്തിക ഫലം പുറത്തുവന്ന സാഹചര്യത്തില്‍ ഈ ഓഹരിയുടെ മുന്നേറ്റ സാധ്യതകള്‍ നോക്കാം.
1. 2022 -23 മാര്‍ച്ച് പാദത്തില്‍ വരുമാനം 15.2 ശതമാനം ഇടിഞ്ഞ് 64 കോടി രൂപ. അസംസ്‌കൃത വസ്തുക്കളുടെ വിലയിടിവാണ് വരുമാനം കുറയാന്‍ മുഖ്യ കാരണം.
2. ഉത്പാദന ചെലവ് കുറഞ്ഞത് കൊണ്ട് മാര്‍ജിന്‍ 5.7 ശതമാനം വര്‍ധിച്ചു. നികുതിക്കും പലിശക്കും മുന്‍പുള്ള ലാഭം (EBITDA) 5.6 ശതമാനം വര്‍ധിച്ച് 148 കോടി രൂപയായി. EBITDA മാര്‍ജിന്‍ 3.80 ശതമാനം വര്‍ധിച്ച് 19.4 ശതമാനമായി.
3. കാര്‍ഷിക, ഭവന മേഖലയില്‍ പൈപ്പ് ഡിമാന്‍ഡ് ശക്തമായി തുടരുന്നു. എന്നാല്‍ ആഗോള ഇ.ആര്‍.പി സമ്പ്രദായത്തിലേക്ക് മാറുന്നതിനാല്‍ 2023 -24 ആദ്യ പകുതിയില്‍ ചില പ്രതിസന്ധികള്‍ നേരിടാം. പി.വി.സി വില കിലോയ്ക്ക് 66 രൂപ കുറഞ്ഞത് കൊണ്ട് (ഏപ്രില്‍ മുതല്‍ നവംബര്‍ വരെ) ഇന്‍വെന്ററി നഷ്ടങ്ങള്‍ നേരിട്ടു. ഡി സ്റ്റോക്കിങ്ങും നടത്തേണ്ടി വന്നു. പിന്നീട് പി.വി.സി വില കിലോയ്ക്ക് 11 രൂപ വരെ വര്‍ധിച്ചെങ്കിലും 2022 -23 ലെ സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചു
4. ബാത്ത് വെയര്‍, ഫോസെറ്റ് ഉത്പന്നങ്ങളുടെ ബിസിനസിലേക്കും കടക്കുകയാണ്. പൈപ്പ് ഉത്പാദനം വര്‍ധിപ്പിക്കാനായി 150 കോടി രൂപ മൂലധന ചെലവില്‍ പുതിയ നിര്‍മാണ കേന്ദ്രം ബീഹാറില്‍ ആരംഭിക്കും. അവിടെ സ്ഥാപിക്കുന്ന ഉത്പാദന ശേഷി 35,000 മെട്രിക് ടണ്ണാണ്.
5. സ്റ്റോര്‍ ഫിറ്റ് എന്ന പേരില്‍ പുറത്തിറക്കിയ വാട്ടര്‍ ടാങ്കിന് നല്ല പ്രതികരണം ലഭിക്കുന്നുണ്ട്. പുതുതായി വിപണിയില്‍ ഇറക്കിയ വയര്‍ ഫിറ്റ് എന്ന ഇലക്ട്രിക് പൈപ്പുകള്‍ക്കും വണ്‍ ഫിറ്റ് എന്ന പേരില്‍ വ്യാവസായിക ആവശ്യങ്ങള്‍ക്ക് വേണ്ട സി.പി.വി.സി പൈപ്പുകള്‍ എന്നിവ കമ്പനിയുടെ വളര്‍ച്ചക്ക് ഉപകാരപ്പെടും.
6. 2022 -23 മുതല്‍ 2024 -25 കാലയളവില്‍ വരുമാനത്തില്‍ 13 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു.
7. വിപണിയില്‍ മികച്ച ഡിമാന്‍ഡ്, കുറഞ്ഞ ഉത്പാദന ചെലവ്, പുതിയ ഉത്പന്നങ്ങള്‍ക്ക് ലഭിക്കുന്ന പ്രതികരണം എന്നിവയുടെ പിന്‍ബലത്തില്‍ കമ്പനിയുടെ സാമ്പത്തിക നില മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -ശേഖരിക്കുക(accumulate)
ലക്ഷ്യ വില -736 രൂപ
നിലവില്‍ 640 രൂപ
Stock Recommendation by Geojit Financial Services.
(Equity investing is subject to market risk. Always do your own research before investing)
Next Story
Videos