റീറ്റെയ്ല്‍ വായ്പകളില്‍ മികച്ച വളര്‍ച്ച, ഈ ബാങ്ക് ഓഹരി 24% മുന്നേറാം

മഹാരാഷ്ട്രയിലെ കൊല്‍ഹാപൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്വകാര്യ വാണിജ്യ ബാങ്കാണ് ആര്‍.ബി.എല്‍ ബാങ്ക് (RBL Bank Ltd). 2023-24 ആദ്യ പാദത്തില്‍ അറ്റാദായത്തില്‍ 43% വര്‍ധന ഉണ്ടായി. വായ്പ അനുവദിച്ചതിലും ശക്തമായ വളര്‍ച്ച രേഖപ്പെടുത്തി. ഈ സാഹചര്യത്തില്‍ ഓഹരിയിലെ മുന്നേറ്റം തുടരാനുള്ള സാധ്യതകള്‍ നോക്കാം:

1. 2022-23 ജൂണ്‍ പാദത്തില്‍ അറ്റാദായം 43% വര്‍ധിച്ച് 288 കോടി രൂപയായി. മൊത്തം വരുമാനം 18% വര്‍ധിച്ച് 1,932 കോടി രൂപയായി.
2. ഫണ്ട് ചെലവുകള്‍ വര്‍ധിച്ചത് കൊണ്ട് അറ്റ പലിശ മാര്‍ജിന്‍ 4.8 ശതമാനമായി (നേരത്തെ 5%). കാര്‍ഡ്, പേ മെന്റ്റ് ഫീസ് വര്‍ധിക്കുന്നത് കൊണ്ട് പ്രവര്‍ത്തന ലാഭം 2022-23 മുതല്‍ 2025-26 കാലയളവില്‍ 30% കൈവരിക്കാന്‍ സാധിക്കും.
3. അറ്റ പലിശ വരുമാനം 21% വര്‍ധിച്ച് 1,246 കോടി രൂപയായി. മൊത്തം ഡെപ്പോസിറ്റ് 8% വര്‍ധിച്ച് 85,636 കോടി രൂപയായി.
4. മൊത്തം വായ്പകളില്‍ 3.7% തിരിച്ചടവില്‍ പ്രശ്നങ്ങള്‍ നേരിട്ടു. മൊത്തം നിഷ്‌ക്രിയ ആസ്തികള്‍ 3.2%.
5. ക്രെഡിറ്റ് കാര്‍ഡ് ബിസിനസില്‍ മികച്ച വളര്‍ച്ച ഉണ്ടായിട്ടുണ്ട്. ജൂണ്‍ പാദത്തില്‍ 6.3 ലക്ഷം പുതിയ കാര്‍ഡുകള്‍ വിതരണം ചെയ്തു. മൊത്തം നല്‍കിയ കാര്‍ഡുകള്‍ 4.6 ദശലക്ഷം.
6. സ്വര്‍ണ വായ്പ പ്രവര്‍ത്തന മൂലധന വായ്പ, എം.എസ്.എം.ഇ വായ്പ, വാഹന വായ്പ തുടങ്ങിയവയും കൊടുത്തു തുടങ്ങിയിട്ടുണ്ട്. ബാങ്കിന്റെ ബിസിനസ് വളര്‍ച്ചക്ക് സഹായകരമായിരിക്കും.
7. 4,100 കോടി രൂപ റീറ്റെയ്ല്‍ വായ്പകള്‍ നല്‍കി, ഭവന വായ് പയില്‍ 77% വളര്‍ച്ച.
8. അറ്റ നിഷ്‌ക്രിയ ആസ്തി ഒരു ശതമാനമായി കുറഞ്ഞു, ക്രെഡിറ്റ് ചെലവ് 0.39% വര്‍ധിച്ചു.
9. 2025-26 ഓടെ ആസ്തിയില്‍ നിന്നുള്ള ആദായം 1.3%, ഓഹരിയില്‍ നിന്നുള്ള ആദായം 14% കരസ്ഥമാക്കാന്‍ സാധിക്കുമെന്ന് കരുതുന്നു.
10. ബിസിനസ് വായ്പകള്‍, കൂടുതല്‍ ക്രെഡിറ്റ് കാര്‍ഡ് വിതരണം, മാര്‍ജിന്‍ ഇടിവ് തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് ബാങ്കിന് റിസ്‌ക് വര്‍ധിക്കുകയാണ്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില- 275 രൂപ
നിലവില്‍- 221 രൂപ
Stock Recommendation by Emkay Global Research.

Equity investing is subject to market risk. Please do your own research or consult a financial advisor before investing.

Related Articles
Next Story
Videos
Share it