14 ശതമാനം ആദായം നല്‍കാന്‍ സാധ്യതയുള്ള ഒരു ക്രെഡിറ്റ് കാര്‍ഡ് കമ്പനി ഓഹരി

1998 ല്‍ ഇന്ത്യയിലെ പ്രമുഖ വാണിജ്യ ബാങ്കായ എസ് ബി ഐയും ജി ഇ കാപിറ്റല്‍ എന്നിവര്‍ സംയുക്തമായി ആരംഭിച്ച എസ് ബി ഐ കാര്‍ഡ്സ് ആന്‍ഡ് പേമെന്റ്റ് സര്‍വീസസ് (SBI Cards & Payment Services Ltd) നിലവില്‍ രാജ്യത്തെ രണ്ടാമത്തെ വലിയ ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്ന കമ്പനിയാണ്. മൊത്തം ഉപഭോക്താക്കള്‍ക്ക് നല്‍കിയ കാര്‍ഡുകള്‍ 14.8 ദശലക്ഷം.

നിരവധി ബ്രാന്ഡുകളുമായി സഹകരിച്ച് കോ ബ്രാന്‍ഡഡ് കാര്‍ഡുകള്‍ പുറത്തിറക്കിയിട്ടുണ്ട്. 2022 -23 സെപ്റ്റംബര്‍ പാദത്തില്‍ പുതുതായി നല്‍കിയത് 1.3 ദശലക്ഷം കാര്‍ഡുകള്‍ നല്‍കി.
ഉപഭോക്താക്കള്‍ കാര്‍ഡ് ഉപയോഗിച്ച് കൂടുതല്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും വാങ്ങിയത് കൊണ്ട് ഒരു കാര്‍ഡില്‍ നിന്നുള്ള ശരാശരി വരുമാനം 25,445 രൂപയായി. ഉപഭോക്താക്കള്‍ കാര്‍ഡില്‍ ചെലവാക്കിയത് 62306 കോടി രൂപ. (ത്രൈമാസ വളര്‍ച്ച 4.4 %). അറ്റ പലിശ വരുമാനം 21.5 % വര്‍ധിച്ച് 1117 കോടി രൂപയായി. അറ്റ പലിശ മാര്‍ജിന്‍ 1.84 % കുറഞ്ഞ് 12.3 ശതമാനമായി. ഫണ്ട് ചെലവുകള്‍ 5.4 ശതമാനമായി വര്‍ധിച്ചു-368 കോടി രൂപയായി. പ്രവര്‍ത്തന ചെലവ് 10.3 % (ത്രൈമാസം) വര്‍ധിച്ച് 1834 കോടി രൂപയായി. അറ്റാദായം 52.4 % വര്‍ധിച്ച് 526 കോടി രൂപയായി. മൊത്തം നിഷ്‌ക്രിയ ആസ്തികള്‍ 2.14 %, അറ്റ നിഷ്‌ക്രിയ ആസ്തികള്‍ 0.78 %.
ഭാവി വളര്‍ച്ച
1. ഇകൊമേഴ്സ് വളര്‍ച്ച അടുത്ത 5 വര്‍ഷത്തില്‍ 25 -30 % വാര്‍ഷിക വളര്‍ച്ച പ്രതീക്ഷിക്കുന്നു. ക്രെഡിറ്റ് കാര്‍ഡ് ബിസിനസ് വര്‍ധിക്കാന്‍ സഹായിക്കും.
2. എസ് ബി ഐ കാര്‍ഡ്സ് ഫണ്ട് ചെലവുകള്‍ 0.5 % വര്‍ധിക്കുമെന്ന് കരുതുന്നു.
3. അറ്റ പലിശ മാര്‍ജിന്‍ 12 ശതമാനമായി കുറയും (നിലവില്‍ 12 %).
4 . കൂടുതല്‍ ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്നത് ബിസിനസ് വര്‍ധിപ്പിക്കും.
5. ഉത്സവ കാല, പുതുവത്സര ഉപഭോക്ത്യ ചെലവുകള്‍ വര്‍ധിക്കുന്നത് ക്രെഡിറ്റ് കാര്‍ഡ് ബിസിനസ് വര്‍ധിപ്പിക്കും.
6 . റു പേ കാര്‍ഡ് യു പി ഐ പേ മെന്റ്റ്‌സുമായി ബന്ധിപ്പിച്ചത് ബിസിനസ് വര്‍ധിപ്പിക്കും.
7 . എസ് ബി ഐ ബ്രാന്‍ഡ് പിന്‍ബലം ക്രെഡിറ്റ് കാര്‍ഡ് ബിസിനസ് വളര്‍ച്ചയെ സഹായിക്കും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം: വാങ്ങുക (Buy)
ലക്ഷ്യ വില - 927
നിലവില്‍ - 806 രൂപ
നിക്ഷേപ ദൈര്‍ഖ്യം: 12 മാസം.

( Stock Recommendation by Geojit Financial Servicse)

Related Articles
Next Story
Videos
Share it