സീമെന്‍സ് ഓഹരി കുതിപ്പ് തുടരുമോ?
പ്രമുഖ എന്‍ജിനിയറിംഗ് കമ്പനിയായ സീമെന്‍സ് (Siemens Ltd) 2022-23 ഡിസംബര്‍ പാദത്തില്‍ മികച്ച സാമ്പത്തിക ഫലം പുറത്തുവിട്ടു. വരുമാനം 17% വര്‍ധിച്ച് 3596 കോടി രൂപയായി, അറ്റാദായം 80% വര്‍ധിച്ച് 438 കോടി രൂപയായി. ഈ ഓഹരിയില്‍ അടുത്തിടെ മുന്നേറ്റം ഉണ്ടായിട്ടുണ്ട്.
ഫെബ്രുവരി 16 ന് 52 ആഴ്ചത്തെ ഏറ്റവും ഉയര്ന്ന നിലയില്‍ എത്തി.അതായത് 3251.25 രൂപ.
ഈ ഓഹരിയില്‍ മുന്നേറ്റം ഉണ്ടാകാനുള്ള കാരണങ്ങള്‍ അറിയാം:
1. ഇന്ത്യന്‍ റെയ്ല്‍വേയ്ക്ക് വേണ്ടി 1200 വൈദ്യുത തീവണ്ടികള്‍ നിര്‍മിച്ചു നല്‍കാനുള്ള കരാര്‍ ലഭിച്ചു. മൊത്തം കരാര്‍ തുക 28000, കോടി രൂപ. 9000 എച്ച് പി വിഭാഗത്തില്‍ പെട്ട വൈദ്യുത തീവണ്ടികളാണ് ഉല്‍പ്പാദിപ്പിക്കുന്നത്. പരമാവധി വേഗത മണിക്കൂറില്‍ 120 കി. മി. 4500 ടണ്‍ ഭാരം കയറ്റാന്‍ സാധിക്കും.
2. പുതിയ ഓര്‍ഡറുകള്‍ ലഭിച്ചതില്‍ 6% വര്‍ധനവ് ഉണ്ടായി, 5446 കോടി രൂപ. പൂനെ മെട്രോ റെയില്‍ കമ്പനിയുടെ 900 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചു.
3. നികുതിക്കും പലിശക്കും മുന്‍പുള്ള മാര്‍ജിന്‍ (EBITDA margin) 4.4% മെച്ചപ്പെട്ട് 14.9 ശതമാനമായി.
4. വിവിധ എന്‍ജിനീയറിംഗ് മേഖലകളില്‍ പദ്ധതികള്‍ നടപ്പാക്കാന്‍ സാധിക്കുന്നുണ്ട്-മൊബിലിറ്റി, ഇ-കൊമേഴ്സ്, അടിസ്ഥാന സൗകര്യം, സ്മാര്‍ട്ട് സേവനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ പുതിയ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.
5. മൊത്തം മാര്‍ജിന്‍ 1.88% വര്‍ധിച്ച് 33.5 ശതമാനമായി, ഉല്‍പ്പന്ന വിലകള്‍ കുറഞ്ഞതും അനുഗ്രഹമായി.
6. വന്ദേ ഭാരത് തീവണ്ടികള്‍ നിര്‍മിക്കാനുള്ള കരാറും ലഭിച്ചിട്ടുണ്ട്. നിലവില്‍ 18670 കോടി രൂപയുടെ ഓര്‍ഡറുകള്‍ പൂർത്തിയാക്കാനുണ്ട്.
ശക്തമായ ബാലന്‍സ് ഷീറ്റ്, ചെലവ് ചുരുക്കല്‍ നടപടികള്‍, മൊബിലിറ്റി രംഗത്ത് വലിയ ഓര്‍ഡറുകള്‍ എന്നിവയുടെ പിന്‍ബലത്തില്‍ സീമെന്‍സ് കമ്പനിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്നാണ് വിലയിരുത്തൽ.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം-ശേഖരിക്കുക (accumulate)
ലക്ഷ്യ വില-3351 രൂപ
നിലവില്‍-3,197 രൂപ
Stock Recommendation by Prabhudas Lilladher.
(Equity investing is subject to market risk. Always do your own research before investing )