മികച്ച വാര്‍ഷിക വരുമാന വര്‍ധന, പ്രസരണ-വിതരണ ബിസിനസില്‍ നേട്ടം, ഓഹരി ഉയരാം?

ആര്‍.പി.ജി ഗ്രൂപ്പിന് കീഴിലുള്ള പ്രമുഖ എന്‍ജിനിയറിംഗ്, സംഭരണ, നിര്‍മാണ കമ്പനിയാണ് കെ.ഇ.സി ഇന്റ്റര്‍നാഷണല്‍ (KEC International Ltd). ഊര്‍ജ മേഖലയില്‍ (പ്രസരണ-വിതരണം), കേബിള്‍സ്, റെയില്‍വേ, വെള്ളം, പുനരുപയോഗ എനര്‍ജി എന്നീ വിഭാഗങ്ങള്‍ കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

1. വാര്‍ഷിക വരുമാനം 15 ശതമാനം വര്‍ധിച്ച് 19,914 കോടി രൂപയായി. ഇത് സര്‍വകാല റെക്കോഡാണ്. പ്രസരണ വിതരണ ബിസിനസിലും, സിവില്‍ ബിസിനസിലും മികച്ച വളര്‍ച്ച കൈവരിച്ചത് കൊണ്ടാണ് പ്രവര്‍ത്തന ഫലം മെച്ചപ്പെട്ടത്. റെയില്‍വേ ഓര്‍ഡറുകള്‍ 63 ശതമാനം കുറഞ്ഞ് 1,086 കോടി രൂപയായി. വെള്ളം, സിവില്‍ ബിസിനസ് 38 ശതമാനം കുറഞ്ഞു (4,163 കോടി രൂപ). നിലവില്‍ 30,000 കോടി രൂപയുടെ ഓര്‍ഡറുകള്‍ നടപ്പാക്കാനുണ്ട്.

2. 2023-24ല്‍ നികുതിക്കും പലിശക്കും മുന്‍പുള്ള ആദായം (EBITDA) 46.4 ശതമാനം വര്‍ധിച്ച് 1,215 കോടി രൂപയായി. EBITDA മാര്‍ജിന്‍ 1.30 ശതമാനം വര്‍ധിച്ച് 6.1 ശതമാനമായി. 2024-25ല്‍ മാര്‍ജിന്‍ 7.5 മുതല്‍ 8 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
3. റെയില്‍വെ ടെണ്ടറുകളില്‍ പങ്കെടുക്കുന്നതില്‍ ജാഗ്രത പാലിക്കുന്നുണ്ട്. കടുത്ത മത്സരമുള്ളതിനാല്‍ മാര്‍ജിന്‍ കുറയുന്നതാണ് കാരണം. 2024-25ല്‍ 25,000 കോടി രൂപയുടെ പുതിയ ഓര്‍ഡറുകള്‍ ലഭിക്കുമെന്ന് കരുതുന്നു.
4. 2023-24 മാര്‍ച്ച് പാദത്തില്‍ അറ്റകടം 95 കോടി രൂപ കുറഞ്ഞ് 509 കോടി രൂപയായി. പ്രസരണ-വിതരണ മേഖലയിലും, സിവില്‍ മേഖലയില്‍ നിന്നും കൂടുതല്‍ കരാറുകള്‍ നേടാന്‍ കഴിയുമെന്ന് കരുതുന്നു.
5. ചെങ്കടലിലെ പ്രതിസന്ധികള്‍ മൂലം ഗതാഗത ചെലവ് വര്‍ധിക്കുന്നതും കമ്പനിയുടെ ആദായത്തെ ബാധിക്കുന്നുണ്ട്.
6. കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ താപ വൈദ്യുതി, പുനരുപയോഗ ഊര്‍ജം എന്നീ മേഖലകള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് കൊണ്ട് കൂടുതല്‍ കരാറുകള്‍ ലഭിക്കാന്‍ സാധ്യത ഉണ്ട്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy) ലക്ഷ്യ വില 833 രൂപ.
നിലവില്‍ 758.10 രൂപ.
Stock Recommendation by Geojit Financial Services.

Related Articles

Next Story

Videos

Share it