Begin typing your search above and press return to search.
സ്‌ഫോടക വസ്തുക്കളിലും പ്രതിരോധ ഉത്പന്നങ്ങളിലും കരുത്ത് തെളിയിച്ച കമ്പനി, ഓഹരി കയറ്റം തുടരുമോ?
വ്യാവസായിക സ്‌പോടക വസ്തുക്കളുടെ നിര്‍മാണം കൂടാതെ പ്രതിരോധ രംഗത്തേക്കുള്ള ഉത്പന്നങ്ങളും പുറത്തിറക്കുന്ന പ്രമുഖ സ്ഥാപനമാണ് സോളാര്‍ ഇന്‍ഡസ്ട്രീസ്. അടുത്തിടെ വലിയ പ്രതിരോധ കയറ്റുമതി ഓര്‍ഡറുകള്‍ ലഭിച്ചതോടെ കമ്പനിയുടെ വളര്‍ച്ചാ സാധ്യത വര്‍ധിച്ചിട്ടുണ്ട്. ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം 2023 ഡിസംബര്‍ 5ന് ധനം ഓണ്‍ലൈനില്‍ നല്‍കിയിരുന്നു. അന്നത്തെ ലക്ഷ്യ വിലയായ 7,665 രൂപ മാര്‍ച്ച് ആദ്യ വാരം ഭേദിക്കപ്പെട്ടു.
1. 2023-24 ഡിസംബര്‍ പാദത്തിലും മൂന്ന് പാദങ്ങളിലും പ്രവര്‍ത്തന ഫലം മികച്ചതായിരുന്നു. ഒന്‍പത് മാസക്കാലയളവില്‍ നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള ഏറ്റവും ഉയര്‍ന്ന ലാഭം രേഖപ്പെടുത്തിയ വര്‍ഷമാണിത്.
2. കയറ്റുമതി ഓര്‍ഡറുകള്‍ കൂടുതല്‍ ലഭിക്കാനുള്ള സാധ്യതയുള്ളത് കൊണ്ട് പ്രതിരോധ ഉത്പന്നങ്ങളില്‍ നിന്നുള്ള വരുമാനത്തിന്റെ പങ്ക് 2024-25 മുതല്‍ 18-20 ശതമാനം വരെ ഉയര്‍ന്നേക്കാം. നിലവില്‍ 5-6 ശതമാനം വരെയാണ് പ്രതിരോധ ബിസിനസില്‍ നിന്നുള്ള വരുമാനം. 2024 ജനുവരിയില്‍ 994 കോടി രൂപയുടെ പ്രതിരോധ ഓര്‍ഡര്‍ ലഭിച്ചതിന് പിന്നാലെ ഇപ്പോള്‍ 455 കോടി രൂപയുടെ പ്രതിരോധ കയറ്റുമതി കരാര്‍ ലഭിച്ചിട്ടുണ്ട്.
3. സൗദി അറേബ്യ (നിര്‍മാണം), കസാഖിസ്ഥാന്‍ (ഖനനം) എന്നീ പുതിയ വിപണികള്‍ കണ്ടെത്താനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്.
4. പൊതുമേഖല ഖനന കമ്പനിയാ കോള്‍ ഇന്ത്യയുടെ ഓര്‍ഡറുകള്‍ വര്‍ധിച്ചത് കൊണ്ട് ഡിസംബര്‍ പാദത്തില്‍ സ്ഫോടക വസ്തുക്കളുടെ വില്‍പ്പന 27 ശതമാനം വര്‍ധന രേഖപ്പെടുത്തി.
5. ഭവന നിര്‍മാണം, അടിസ്ഥാന സൗകര്യങ്ങള്‍, ഖനനം എന്നിവയ്ക്ക് കേന്ദ്ര ബജറ്റില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത് കൊണ്ട് സ്ഫോടക വസ്തുക്കളുടെ ഡിമാന്‍ഡ് ഉയരുമെന്നാണ് പ്രതീക്ഷ.
6. പ്രതിരോധ ഉത്പന്നങ്ങളുടെ മാര്‍ജിന്‍ ഉയര്‍ന്നതായത് വരും വര്‍ഷങ്ങളില്‍ ആദായം മെച്ചപ്പെടുത്തുമെന്ന് കരുതുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം- വാങ്ങുക (Buy)
ലക്ഷ്യ വില- 9,050 രൂപ
നിലവില്‍ വില- 7,356 രൂപ
Stock Recommendation by ICICI Securities.
(Equity investing is subject to market risk. Always do your own research or consult a financial expert before investing)
Next Story
Videos