മൈക്രോഫിനാന്‍സ് രംഗത്ത് മികച്ച വളര്‍ച്ച, ഈ ഓഹരി മുന്നേറാം

ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ 1998ല്‍ സ്ത്രീ ശാക്തീകരണത്തിനായി എന്‍.ജി.ഒയായി പ്രവര്‍ത്തനം ആരംഭിച്ച സ്പന്ദന സ്പൂര്‍ത്തി ഫിനാന്‍ഷ്യല്‍ ലിമിറ്റഡ് (Spandana Spoorthy Financial Ltd) എന്ന സ്ഥാപനം 2005ല്‍ എന്‍.ബി.എഫ്.സിയായി. തുടര്‍ന്ന് 2015ല്‍ എന്‍.ബി.എഫ്.സി-മൈക്രോഫിനാന്‍സ് സ്ഥാപനമായി റിസര്‍വ് ബാങ്ക് അംഗീകാരം നല്‍കി. മൈക്രോഫിനാന്‍സില്‍ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് (Joint Liability Group) ആയാണ് വായ്പകള്‍ വിതരണം ചെയ്യുന്നത്. ഗ്രാമ പ്രദേശങ്ങളില്‍ വനിതകളുടെ അഞ്ചോ-ആറോ പേര്‍ അടങ്ങുന്ന സംഘങ്ങള്‍ക്കാണ് പ്രധാനമായും വായ്പ നല്‍കുന്നത്. ഈ അംഗങ്ങള്‍ പരസ്പരം ജാമ്യം നില്‍ക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ കൊടുക്കുന്ന വായ്പകളുടെ ശരാശരി തുക 36,000 രൂപയാണ്. ഈ വിഭാഗത്തില്‍ പരമാവധി 80,000 രൂപവരെയാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്.

1. 2023-24 സെപ്റ്റംബര്‍ പാദത്തില്‍ കൈകാര്യം ചെയ്യുന്ന ആസ്തി 69% വര്‍ധിച്ച് 9,784 കോടി രൂപയായി. 3.5 ലക്ഷം പുതിയ ഉപഭോക്താക്കളെ കണ്ടെത്താൻ സാധിച്ചു. ഉന്നത- മധ്യ മാനേജ്മെന്റ് ടീമില്‍ പ്രഫഷനലുകളെ ഉള്‍പ്പെടുത്താന്‍ സാധിച്ചു. മൊത്തം വിതരണം ചെയ്ത വായ്പയില്‍ 81% വര്‍ധന ഉണ്ടായി. അറ്റാദായം 127% വര്‍ധിച്ച് 125 കോടി രൂപയായി.
2. 2025 വിഷന്‍ പദ്ധതി അനുസരിച്ച് മൊത്തം ബ്രാഞ്ചുകളുടെ എണ്ണം 1,500 ആയി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നു. ഈ വര്‍ഷം 292 ശാഖകള്‍ ആരംഭിച്ചു. ഇതോടെ മൊത്തം ശാഖകളുടെ എണ്ണം നിലവില്‍ 1,407 ആയി. അടുത്ത മൂന്ന് മാസങ്ങളില്‍ 110 പുതിയ ശാഖകള്‍ പ്രവര്‍ത്തന സജ്ജമാകും.
3. ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്‌ മാതൃകയ്ക്ക് ഇനിയും വളര്‍ച്ച സാധ്യത ഉണ്ട്. ഇത് കൂടാതെ ചില്ലറ കച്ചവടക്കാര്‍ക്കും മറ്റുമായി നാനോ എന്റര്‍പ്രൈസ് വായ്പകള്‍ ഏര്‍പ്പെടുത്തി. നേരത്തെ വസ്തുവിന്മേല്‍ വായ്പ (loan against property) ആരംഭിച്ചിരുന്നു.
4. മൈക്രോഫിനാന്‍സ് കൂടാതെ എന്‍.ബി.എഫ്.സി വിഭാഗവും ശക്തിപ്പെടുത്തുകയാണ്. മൈക്രോ ഫിനാന്‍സ് ഇതര ശാഖകളുടെ എണ്ണം 2023-24ല്‍ 50 ആയും 2024-25ല്‍ 200 ആയും വര്‍ധിക്കും.
5. മെച്ചപ്പെട്ട സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി വായ്പ പ്രോസസിംഗ് സമയം നിലവില്‍ 5-6 ദിവസം വേണ്ട സ്ഥാനത്ത് 1 മണിക്കൂര്‍ കൊണ്ട് നല്‍കാന്‍ സാധിക്കുന്ന നിലയിലേക്ക് മാറ്റും.
6. 2023-24ല്‍ കൈകാര്യം ചെയ്യുന്ന ആസ്തി 15,000 കോടിയായി വര്‍ധിക്കും. 2027-28ല്‍ 28,000 കോടി രൂപയാക്കി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം-വാങ്ങുക (Buy)
ലക്ഷ്യ വില - 1,200 രൂപ
നിലവില്‍ വില - 1,020 രൂപ
Stock Recommendation by Motilal Oswal Financial Services

(Equity investing is subject to market risk. Always do your own research or consult a financial expert before investing)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it