കനത്ത വേനല്‍ ചൂടില്‍ കൂളര്‍ ബിസിനസ് ഉഷാര്‍, ഈ സ്മാള്‍ ക്യാപ് ഓഹരി ആകര്‍ഷകമോ?

ഭവന, വാണിജ്യ, വ്യാവസായിക കൂളറുകള്‍ ഉത്പാദിപ്പിക്കുന്ന പ്രമുഖ കമ്പനിയാണ് സിംഫണി ലിമിറ്റഡ് (Symphony Ltd). വിവിധ രാജ്യങ്ങളില്‍ ഉപകമ്പനികള്‍ സ്ഥാപിച്ചിട്ടുണ്ട്. വേനല്‍ ചൂട് കനത്തത് കൊണ്ട് മാര്‍ച്ച് പാദത്തില്‍ മെച്ചപ്പെട്ട പ്രവര്‍ത്തന ഫലം പുറത്തുവിടാന്‍ സാധിച്ചു.

1. 2023-24 മാര്‍ച്ച് പാദത്തില്‍ ഇതു വരെ ലഭിച്ചതില്‍ ഏറ്റവും ഉയര്‍ന്ന വരുമാനം നേടാന്‍ സാധിച്ചു-332 കോടി രൂപ (7.8% വാര്‍ഷിക വളര്‍ച്ച). മെക്സിക്കോ, ബ്രസീല്‍, ചൈന എന്നിവിടങ്ങളില്‍ നിന്ന് കൂളറുകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചത് കൊണ്ട് വിദേശ വരുമാനം 12.1 ശതമാനം വര്‍ധിച്ച് 111 കോടി രൂപയായി.
2. മാര്‍ച്ച് പാദത്തില്‍ നികുതിക്കും പലിശയ്ക്കും മറ്റും മുന്‍പുള്ള ആദായം 147.8 ശതമാനം വര്‍ധിച്ച് 57 കോടി രൂപിയായി. മാര്‍ജിന്‍ 9.7 ശതമാനം വര്‍ധിച്ച് 17.2 ശതമാനമായി. ജീവനക്കാരുടെ ചെലവും പ്രവര്‍ത്തന ചെലവും കുറഞ്ഞത് കൊണ്ടാണ് മാര്‍ജിന്‍ വര്‍ധിപ്പിക്കാന്‍ സാധിച്ചത്. ഓസ്ട്രേലിയയില്‍ ഉത്പാദനം നിറുത്തിയിട്ട് ഇന്ത്യ, ചൈന എന്നിവിടങ്ങളില്‍ നിന്ന് ഉത്പന്നങ്ങള്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്.
3. 2024-25 ആദ്യ പാദത്തില്‍ ഉത്പന്നങ്ങളുടെ വിലയില്‍ 1-2 ശതമാനം വര്‍ധന വരുത്തി മാര്‍ജിന്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കും. വടക്ക്, മധ്യ ഇന്ത്യയില്‍ ചൂട് കൂടിയത് കൊണ്ട് കൂളറുകളുടെ ഡിമാന്‍ഡ് വര്‍ധിക്കുമെന്ന് കരുതുന്നു.
4. വ്യക്തിഗത എയര്‍ കൂളര്‍, കിച്ചന്‍ കൂളര്‍ എന്നിവയുടെ വിപണി വികസിപ്പിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു. പുതിയ ചില ഉത്പന്നങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്- പോര്‍ട്ടല്‍ എയര്‍ കൂളര്‍, ഇലക്ട്രിക്ക് പാനല്‍ ഹീറ്റര്‍, പോര്‍ട്ടബിള്‍ എ.സി എന്നിവ. 2024-25ല്‍ ഇലക്ട്രിക്ക് ഫയര്‍ പ്ലേസ്, ഇലക്ട്രിക്ക് കണ്‍വെക്റ്റര്‍ ഹീറ്റര്‍, ഇലക്ട്രിക്ക് ഓയില്‍ ഫില്‍ഡ് ഹീറ്റര്‍ എന്നിവ പുറത്തിറക്കും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം-വാങ്ങുക (Buy)
ലക്ഷ്യ വില- 1,151 രൂപ
നിലവില്‍ വില- 944.95 രൂപ
Stock Recommendation by Geojit Financial Services.

(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it