ഈ സോഫ്റ്റ് വെയര്‍ ഓഹരി 25 ശതമാനം ഉയര്‍ന്നേക്കാം

ആശയവിനിമയ പ്ലാറ്റ് ഫോം ഒരു സേവനമായി നല്‍കുന്ന (Communication Platform As a Service) ഏറ്റവും വലിയ കമ്പനികളിലൊന്നാണ് ടാന്‍ലാ പ്ലാറ്റ്ഫോംസ് (Tanla Platforms Ltd). 2022-23 മാര്‍ച്ച് പാദത്തിലെ വരുമാനം രണ്ട് ശതമാനം കുറഞ്ഞ് 833.5 കോടി രൂപയായി. എങ്കിലും മാര്‍ജിന്‍ വര്‍ധന, ആശയവിനിമയ പ്ലാറ്റ്‌ഫോമിന് ലഭിക്കുന്ന സ്വീകാര്യത എന്നിവ അടിസ്ഥാനപ്പെടുത്തി ഓഹരിയുടെ വിലയില്‍ 25 ശതമാനം ഉയര്‍ച്ച പ്രതീക്ഷിക്കാം. ഓഹരിക്ക് കരുത്തുപകരുന്ന കാര്യങ്ങള്‍ നോക്കാം.

1. എന്റര്‍പ്രൈസ്, പ്ലാറ്റ് ഫോം എന്നിങ്ങനെ രണ്ട് ബിസിനസ് വിഭാഗങ്ങളാണ് കമ്പനിക്കുള്ളത്. ഇവ രണ്ടും അത്യാധുനിക ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സേവനങ്ങള്‍ നല്‍കുന്നത്. ഇതിലൂടെ എന്റര്‍പ്രൈസ് സേവനങ്ങളില്‍ സ്പാം, തട്ടിപ്പുകള്‍ ഒഴിവാക്കാന്‍ സാധിക്കും.

2. 2022-23ലെ നാലാം പാദത്തില്‍ പലിശയ്ക്കും നികുതിക്കും മുന്‍പുള്ള മാര്‍ജിന്‍ (EBITDA margin) 2.53 ശതമാനം വര്‍ധിച്ച് 19.90 ശതമാനമായി.

3. നടപ്പു സാമ്പത്തിക വര്‍ഷം (2023 -24) വരുമാനം വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആശയ വിനിമയ പ്ലാറ്റ് ഫോമായ വൈസ്‌ലി (Wisely)ക്ക് മികച്ച പ്രതികരണം വിപണിയില്‍ ലഭിച്ചിട്ടുണ്ട്.

4. യു.പി.ഐ, ഇ-കോമേഴ്‌സ് ഇടപാടുകള്‍ വര്‍ധിക്കുന്നത് എന്റര്‍പ്രൈസ് വിഭാഗത്തില്‍ വളര്‍ച്ച നേടാന്‍ സഹായിക്കും.

2022-23ല്‍ 269 പുതിയ ഉപഭോക്തൃ കമ്പനികളെ ലഭിച്ചത് വഴി 50 കോടി രൂപയുടെ വരുമാനം നേടാന്‍ സാധിച്ചു. അതില്‍ 28 ശതമാനവും വാട്സ്ആപ്പ് ബിസിനസിലാണ് ചേര്‍ക്കപ്പെട്ടത്.

6. മൊത്തം ലാഭം 6 ശതമാനം വര്‍ധിച്ച് 228.9 കോടി രൂപയായി. മൊത്തം മാര്‍ജിന്‍ 2.6 ശതമാനം വര്‍ധിച്ച് 27.5 ശതമാനവുമായി.

7. സൈബര്‍ ആക്രമണങ്ങളെ ചെറുക്കാന്‍ സാധിക്കുന്ന നിര്‍മിത ബുദ്ധി, മെഷീന്‍ ലേണിംഗ് ഉപയോഗിച്ചുള്ള ആശയ വിനിമയ പ്ലാറ്റ് ഫോമിന് ഇന്ത്യയിലും വിദേശത്തും സ്വീകാര്യത ലഭിക്കുന്നുണ്ട്. ഭാവിയില്‍ കൂടുതല്‍ ഉപഭോക്താക്കളെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു

8. വരുമാനത്തില്‍ 2022-23 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍ 22 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കാന്‍ സാധിക്കും.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം: വാങ്ങുക (Buy)

ലക്ഷ്യ വില: 848 രൂപ

നിലവില്‍ വില: 673 രൂപ

Stock Recommendation by Geojit Financial Services.

(Equity investing is subject to market risk. Always do your own research before investing

Related Articles

Next Story

Videos

Share it